- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി മീഡിയ ഫോറം കുവൈറ്റിന് നവ സാരഥികൾ; സജീവ് പീറ്റർ ജനറൽ കൺവീനർ
കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുവൈറ്റ് 2018-2019 പ്രവർത്തന വർഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു.സജീവ് പീറ്റർ ( കുവൈറ്റ് ടൈംസ് )ജനറൽ കൺവീനർ ആയും , നിക്‌സൻ ജോർജ് (ഏഷ്യാനെറ്റ് ), ജലിൻ തൃപ്രയാർ (ജയ് ഹിന്ദ് ) എന്നിവർ കൺവീനർമാർ ആയുമുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയേയുമാണ് തെരഞ്ഞെടുത്തത്. സത്താർ കുന്നിൽ വരണാധികാരി ആയി നടന്ന തെരഞ്ഞെടുപ്പിൽ ഐക്യകണ്‌ഠേനയാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത് ,മുൻ കമ്മറ്റി ജനറൽ കൺവീനർ ടി വി ഹിക്മത് അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ കൺവീനർ ഗിരീഷ് ഒറ്റപാലം വാർഷിക റിപ്പോർട്ടും , കൺവീനർ നിജാസ് കാസിം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സാമൂഹ്യ പ്രതിബദ്ധതയോടെ തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള കടമ നിർവഹിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.സുതാര്യവും സന്തുലിതവും ആയ പ്രവർത്തനങ്ങളുമായി കുവൈറ്റ് നിയമങ്ങൾക്കുള്ളിൽ നിന്ന് ഇന്ത്യൻ സമൂഹത്തിനു ഗുണകരമായ രീതിയിൽ ഈ പ്രവർത്തന വർഷവും ക്രിയാത്മകമായി പ്രവർത്തിക്കാൻ യോഗം പുതിയ കമ്മറ്റിയെ ചുമതലപ
കുവൈറ്റിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം കുവൈറ്റ് 2018-2019 പ്രവർത്തന വർഷത്തേക്കുള്ള കമ്മറ്റിയെ തെരഞ്ഞെടുത്തു.സജീവ് പീറ്റർ ( കുവൈറ്റ് ടൈംസ് )ജനറൽ കൺവീനർ ആയും , നിക്‌സൻ ജോർജ് (ഏഷ്യാനെറ്റ് ), ജലിൻ തൃപ്രയാർ (ജയ് ഹിന്ദ് ) എന്നിവർ കൺവീനർമാർ ആയുമുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റിയേയുമാണ് തെരഞ്ഞെടുത്തത്.
സത്താർ കുന്നിൽ വരണാധികാരി ആയി നടന്ന തെരഞ്ഞെടുപ്പിൽ ഐക്യകണ്‌ഠേനയാണ് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തത് ,മുൻ കമ്മറ്റി ജനറൽ കൺവീനർ ടി വി ഹിക്മത് അധ്യക്ഷത വഹിച്ച വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ കൺവീനർ ഗിരീഷ് ഒറ്റപാലം വാർഷിക റിപ്പോർട്ടും , കൺവീനർ നിജാസ് കാസിം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
സാമൂഹ്യ പ്രതിബദ്ധതയോടെ തങ്ങളിൽ നിക്ഷിപ്തമായിട്ടുള്ള കടമ നിർവഹിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി.സുതാര്യവും സന്തുലിതവും ആയ പ്രവർത്തനങ്ങളുമായി കുവൈറ്റ് നിയമങ്ങൾക്കുള്ളിൽ നിന്ന് ഇന്ത്യൻ സമൂഹത്തിനു ഗുണകരമായ രീതിയിൽ ഈ പ്രവർത്തന വർഷവും ക്രിയാത്മകമായി പ്രവർത്തിക്കാൻ യോഗം പുതിയ കമ്മറ്റിയെ ചുമതലപ്പെടുത്തി