കുവൈത്ത് സിറ്റി : കുവൈത്തിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറത്തിന്റെ (എം.എം.എഫ്) 2017-18 വർഷത്തേക്കുള്ള ജനറൽ കൺവീനറായി ടി.വി ഹിക്മത്തിനെയും (ദേശാഭിമാനി) കൺവീനർമ്മാരായി നിജാസ് കാസിം (റിപ്പോർട്ടർ ടി.വി) ഗിരീഷ് ഒറ്റപ്പാലം (ജയ് ഹിന്ദ് ടിവി) എന്നിവരെയും തെരഞ്ഞെടുത്തു. സത്താർ കുന്നിലാണ് ഓഡിറ്റർ.കഴിഞ്ഞ ദിവസം മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ സജീവ് കെ.പീറ്റർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പിന്നിട്ട ഒരു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം ചെയ്ത യോഗം 2017-18 വർഷത്തേക്കുള്ള മീഡിയ ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

പി.സി.ഹരീഷ്, സലീം കോട്ടയിൽ, തോമസ് മാത്യൂ കടവിൽ, സജീവ് കെ.പീറ്റർ, അബ്ദുൽ ഫത്താഹ് തയ്യിൽ, അസീസ് തിക്കൊടി, നൗഫൽ മൂടാടി, നിക്‌സൻ ജോർജ്, അനിൽ കെ.നമ്പ്യാർ , മുഹമ്മദ് റിയാസ്, സുനോജ് നമ്പ്യാർ, മുസ്തഫ ഹംസ, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ എന്നിവരടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഇസ്മായിൽ പയ്യോളി, സാം പൈനുംമൂട്, സിദ്ദിഖ് വലിയകത്ത്, ജലിൻ തൃപ്പയാർ , അൻവർ സാദത്ത്, റെജി ഭാസ്‌കർ, ഹബീബ് മുറ്റിച്ചൂർ എന്നിവർ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളാണ്. ജനറൽ കൺവീനർ സാം പൈനുംമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ പയ്യോളി വാർഷിക റിപ്പോർട്ടും, കൺവീനർ സലീം കോട്ടയിൽ സ്വാഗതവും പറഞ്ഞു. കഴിഞ്ഞ വർഷത്തെ വരവു ചിലവു കണക്കുകൾ യോഗം അംഗീകരിച്ചു. പുതിയ ഭാരവാഹികൾക്ക് യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് ഫാറൂഖ് ഹമദാനി, ഹബീബ് മുറ്റിച്ചൂർ എന്നിവർ സംസാരിച്ചു. പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ജനറൽ കൺവീനർ ടി.വിഹിക്മത്ത് നന്ദി പ്രകാശിപ്പിച്ചു.