കോഴിക്കോട്: മാധ്യമപ്രവർത്തനം എന്ന ജോലിയെ പ്രണയിച്ചു ജീവിച്ച മീഡിയാവൺ ചാനൽ അവതാരകൻ നിതിൻ ദാസ് മുറിയിൽ ആത്മഹത്യ ചെയ്തതിന്റെ ഞെട്ടലിൽ ആണ് സഹപ്രവർത്തകർ. ചുരുങ്ങിയ സുഹൃത് വൃന്ദം മാത്രമാണ് നിതിൻ ദാസിനുണ്ടായിരന്നത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായി എത്തിയ മരണ വാർത്ത സുഹൃത്തുക്കളെ ശരിക്കും ഞെട്ടിച്ചു. ജോലിക്ക് കയറാൻ വൈകിയപ്പോൾ ഓഫീസിൽ നിന്നുള്ളവർ വീട്ടിലെത്തിയപ്പോഴാണ് നിതിൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞത്.

പ്രണയനൈരാശ്യമാണ് നിതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നൽകുന്ന സൂചന. വെള്ളിയാങ്കല്ലിൽ ഇപ്പോഴും തുമ്പികൾ പാറി നടക്കാറുണ്ടോ എന്ന് ചോദിച്ചായിരുന്നു ഒക്ടോബർ 22ന് നിധിൻ ഫേസ്‌ബുക്കിൽ കുറിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ നൈരാശ്യം ബാധിച്ച പോസ്റ്റുകളായിരുന്നു നിധിന്റേത്. പിറന്നാൽ സമ്മാനങ്ങളിൽ അവസാനത്തേത്!... എന്നു പറഞ്ഞു കൊണ്ടും ഒരുപോസ്റ്റഇട്ടും. ഈ സമയും കടന്നു പോകുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു നിതിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

പ്രണയം ബ്രേക്കപ്പായി എന്നു തുറന്നു പറയുന്ന പോസ്റ്റ് നവംബർ ഒന്നാം തീയ്യതി നിതിൻ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തിരുന്നു. വളരെ കോംപ്ലിക്കേറ്റഡായ പ്രണയമായിരുന്നു എന്നും ഈ പോസ്റ്റിൽ ജിതിൻ പറയുന്നു. ജിതിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: ലക്ഷ്യം കാണാതെ പോയ യാത്രകൾ എല്ലാവരുടെ ജീവിതത്തിലും ഉണ്ടാകുമല്ലോ. അതുപോലൊരു യാത്രയിലായിരുന്നു ഞാനും...! ഇടക്ക് മനസ് കൈവിട്ട് കുറേ ദൂരം മുന്നോട്ട് പോയി...! അതാ കുറച്ച് ദിവസം കാണാതിരുന്നത്. വല്ല്യ സാഹിത്യമൊന്നും വേണ്ടല്ലേ...! സിംപിളായി പറയാം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു പ്രണയം ഉണ്ടായിരുന്നു. ഇച്ചിരെ കോംപ്ലിക്കേറ്റഡ് ആയ റിലേഷൻഷിപ്. ഇപ്പൊ അന്തസായി അതങ്ങ് പൊട്ടി. നല്ല ആശ്വാസം. :) ഹാ, ഇനി വേണം അടുത്തത് തുടങ്ങാൻ... അപേക്ഷകൾ ക്ഷണിക്കുന്നു.

ഏറെ വിഷമം ഉള്ളിലടക്കിയാണ് നിതിൻ ഈ പോസ്റ്റിട്ടത്. ഹാസ്യരൂപേണ അവതരിപ്പിക്കുകയായിരുന്നു ഇത്. നവംബർ നാലാം തീയ്യതി നിതിൻ ഫേസ്‌ബുക്കിൽ ഇങ്ങനെ എഴുതി.. ചില യാത്രകൾ ഹൃദയത്തോട് ചേർന്നുനിൽക്കും. ഒറ്റക്കായിരുന്നാലും...! ഇതിയിരുന്നു അവസാനസമായി ഫേസ്‌ബുക്കിൽ കുറിച്ച പോസ്റ്റും. പ്രണയനൈരാശ്യമാണ് നിതിൻ ജീവനൊടുക്കാൻ ഇടയാക്കിയത് എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റുകൾ നൽകുന്ന സൂചനയും.

പൊതുവേ അന്തർമുഖനായ നിതിൻ പ്രണയനഷ്ടത്തെ കുറിച്ചും അധികമാരോടും പറഞ്ഞിരുന്നില്ലെന്നാണ് സൂചന. ഫേസ്‌ബുക്കിലെ സൂചനകൾക്കപ്പുറം അധികമാർക്കും അറിവുണ്ടായിരുന്നില്ല. ആത്മഹത്യ ചെയ്ത ഇന്നലെ വൈകുന്നേരവും വാർത്താ വായിക്കേണ്ട ചുമതല നിതിനായിരുന്നു. ഇതനുസരിച്ച് ഓഫീസിൽ എത്താതിരുന്നതോടെയാണ് സഹപ്രവർത്തകർ വീട്ടിലെത്തിയത്. ഒരു ദിവസം അവധിക്ക് പോകുമ്പോൾ പോലും എല്ലാവരോടും പറഞ്ഞിട്ടു പോകുന്ന പ്രകൃതക്കാരനായിരുന്നു നിതിന്റേത്. അതുകൊണ്ട് തന്നെയാണ് കാണാതിരുന്നതോടെ സഹപ്രവർത്തകർ വീട്ടിലെത്തിയത്. ഫോണിൽ ബന്ധപ്പെട്ടിട്ടും എടുക്കാതിരുന്നതോടെയാണ് സുഹൃത്തുക്കൾ പോയി നോക്കിയത്.

റഹ്മാനിയ സ്‌കൂളിന് സമീപത്തുള്ള കെഎം അപ്പാർട്ട്‌മെന്റിലാണ് നിതിൻ ദാസ് താമസിച്ചിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം. സുഹൃത്തുക്കൾ അന്വേഷിച്ച് ചെന്നപ്പോൾ വാതിൽ അടച്ച നിലയിലായിരുന്നു. ഫോണിൽവിളിച്ചപ്പോൾ റിങ്ങ്‌ചെയ്യുകയുമുണ്ടായി. തുടർന്ന് സംശയം തോന്നിയ സുഹൃത്തുക്കൾ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് എത്തി വീടിന്റെ വാതിൽ തുറന്നപ്പോഴാണ് ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രണയനൈരാശ്യമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന സൂചന. എറണാംകുളം തോപ്പും പടിയിലുള്ള ചുള്ളിക്കൽതോപ്പിൽ വേലായുധന്റേയും പത്മിനിയുടേയും മകനാണ്. വിപിൻ ദാസാണ് സഹോദരൻ.