- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളം വീണ്ടും ഇടത്തോട്ടെന്ന് മീഡിയ വൺ സർവേയും; എൽഡിഎഫിന് 74 മുതൽ 80 സീറ്റു വരെ; യുഡിഎഫിന് 58 മുതൽ 64 സീറ്റ് വരെ; എൻഡിഎക്ക് രണ്ടുസീറ്റും; തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇടതിന് മുൻതൂക്കം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായിക്ക് മുൻതൂക്കം
തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പുചൂടിലേക്ക് വീഴും മുമ്പേ തന്നെ അഭിപ്രായ സർവേകൾ തുടങ്ങിയിരുന്നു. ദേശീയ മാധ്യമങ്ങളും, സംസ്ഥാനത്തെ മാധ്യമങ്ങളും സർവേകൾ നടത്തി. മിക്ക സർവേകളിലും എൽഡിഎഫിനാണ് മുൻതൂക്കം പ്രവചിച്ചത്. മീഡിയവണും പൊളിറ്റിക്യു മാർക്കും ചേർന്ന് നടത്തിയ അഭിപ്രായ സർവേ ഫലത്തിലും ഇടതുപക്ഷത്തിനാണ് മുൻതൂക്കം. കേരളമാകെയും, വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ പ്രത്യേകമായും നടത്തിയ സർവേയിൽ പകുതിയിലധികം പേർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.
74 മുതൽ 80 സീറ്റുകൾ വരെ എൽ.ഡി.എഫിന് ലഭിക്കുമ്പോൾ, 58 മുതൽ 64 സീറ്റുകളാണ് യു.ഡി.എഫിന് ലഭിക്കുന്നത്. എൻ.ഡി.എക്ക് രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്. 140 മണ്ഡലങ്ങളിൽ 14,217 പേരുടെ സാംപിളുകളാണ് സർവേയ്ക്കായി തെരഞ്ഞെടുത്തത്.
മാർച്ച് നാല് മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്ത 62 ശതമാനം പേർ അഞ്ച് വർഷത്തെ സർക്കാർ പ്രകടനം മികച്ചതാണെന്ന് അഭിപ്രായപ്പെട്ടു. 38 ശതമാനം പേർ ഭരണം മോശമാണെന്നും അഭിപ്രായപ്പെട്ടു.
അടുത്ത മുഖ്യമന്ത്രിയായി 36 ശതമാനം പേർ പിണറായി വിജയനെ തെരഞ്ഞെടുത്തപ്പോൾ, 23 ശതമാനം പേർ ഉമ്മൻ ചാണ്ടിയെ തെരഞ്ഞെടുത്തു. പത്ത് ശതമാനം പേർ രമേശ് ചെന്നിത്തലയേയും ഒരു ശതമാനം പേർ ശശി തരൂരിനെയും തെരഞ്ഞെടുത്തപ്പോൾ, മൂന്ന് ശതമാനം പേർ ഇ ശ്രീധരനെ അടുത്ത മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 25 ശതമാനം പേർ മറ്റുള്ളവരെ മുഖ്യമന്ത്രിയാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.
ശബരിമല യുവതി പ്രവേശന വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ എന്ന ചോദ്യവും ഉയർത്തിയിരുന്നു.ബാധിക്കുമെന്ന് 33 ശതമാനം പേരും ഇല്ലെന്ന് 54 ശതമാനം പേരും അഭിപ്രായമില്ലെന്ന് 13 ശതമാനം പേരും പ്രതികരിച്ചു.
ആഴക്കടൽ മത്സ്യ ബന്ധന വിവാദം ബാധിക്കുമോ ? ബാധിക്കുമെന്ന് 44% പേരും, ബാധിക്കില്ലെന്ന് 44 ശതമാനം പേരും അഭിപ്രായമില്ലെന്ന് 12 % പേരും പ്രതികരിച്ചു.
ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനമെന്ന് കരുതുന്ന വിഷയം ? പിണറായി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനം - 27% പിഎസ്സി നിയമനം, പിൻവാതിൽ നിയമനം - 27% അഴിമതി (സ്വർണക്കടത്ത്) -16 %തൊഴിലില്ലായ്മ - 12%, പിണറായിക്ക് പ്രതിയോഗിയില്ല - 5%, നരേന്ദ്ര മോദി സ്വാധീനം - 3%, മറ്റ് വിഷയങ്ങൾ - 10%
കോവിഡ് കാലത്തെ ഇടതുസർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമോ? കേരളം ആകെ: വളരെ മികച്ചത് 22 %, മികച്ചത് 44 %, മോശം 28 %, വളരെ മോശം 6 %
ഏഷ്യാനെറ്റ്, 24 ന്യൂസ്, ടൈംസ് നൗ എന്നിവ നടത്തിയ സർവേകളും എൽഡിഎഫിന് തുടർ ഭരണം
പ്രവചിച്ചിരുന്നു
മറുനാടന് ഡെസ്ക്