- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സി.പി.എം ആവേശകഥ തന്റേതല്ലെന്ന് ഹർഷൻ; എഴുതിയത് ഏതോ മത്തങ്ങാത്തലയൻ; ഇനീം ഇമ്മാതിരി കുത്തിക്കഴപ്പ് തോന്നുമ്പോ 'ആകാശദൂതിന്റെ' രണ്ടാംഭാഗം എഴുതാൻ ശ്രമിക്കണം, തീർച്ചയായും ആരേലും സിൽമയാക്കുമെന്നും ഹർഷൻ
തിരുവനന്തപുരം: മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ ടി. എം ഹർഷൻ എംഎം മണിയെ പറ്റി എഴുതിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കരളലിയിപ്പിക്കുന്ന കഥനകഥ വ്യാജം. മന്ത്രി എംഎം മണിയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഹർഷന്റേതെന്ന പേരിലുള്ള സന്ദേശം ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയത്. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തിന് അനുസൃതമായി നിലപാടുകൾ പോസ്റ്റ് ചെയ്താൽ കുറേ ഉത്തമന്മാരുടെ കമന്റുകളും ലൈക്കും വാരിക്കൂട്ടി സർവോത്തമ പട്ടം നേടാം. ഏതായാലും ഉത്തമന്മാരുടെ ഗണത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല' എന്ന് തുടങ്ങുന്ന പോസ്റ്റാണ് ഹർഷന്റെ പേരിൽ പ്രചരിക്കുന്നത്. അതേസമയം സുരേഷെന്ന കുട്ടമ്പുഴക്കാരൻ ഫേസ്‌ബുക്കിലെഴുതിയ അനുഭവക്കുറിപ്പ് ഏതോ ഒരു വിരുതൻ പൊടിപ്പും തൊങ്ങലും ചേർത്ത് ഞാനെഴുതിയതാണെന്ന മട്ടിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും ഹർഷൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ശരികൾക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ ന്യായീകരണ തൊഴിലാളിയെന്നോ കൂലി എഴുത്തുകാരൻ എന്ന പട്ടം ചാർത്തപ്പെട്ടാലോ എനിക്ക് ഒരു ചുക്കുമില്ല' എന്നാണ് 'ഹർഷനു
തിരുവനന്തപുരം: മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ ടി. എം ഹർഷൻ എംഎം മണിയെ പറ്റി എഴുതിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കരളലിയിപ്പിക്കുന്ന കഥനകഥ വ്യാജം. മന്ത്രി എംഎം മണിയുടെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിലാണ് ഹർഷന്റേതെന്ന പേരിലുള്ള സന്ദേശം ഇന്നലെ മുതൽ പ്രചരിച്ചു തുടങ്ങിയത്. ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന പൊതുബോധത്തിന് അനുസൃതമായി നിലപാടുകൾ പോസ്റ്റ് ചെയ്താൽ കുറേ ഉത്തമന്മാരുടെ കമന്റുകളും ലൈക്കും വാരിക്കൂട്ടി സർവോത്തമ പട്ടം നേടാം. ഏതായാലും ഉത്തമന്മാരുടെ ഗണത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല' എന്ന് തുടങ്ങുന്ന പോസ്റ്റാണ് ഹർഷന്റെ പേരിൽ പ്രചരിക്കുന്നത്.
അതേസമയം സുരേഷെന്ന കുട്ടമ്പുഴക്കാരൻ ഫേസ്‌ബുക്കിലെഴുതിയ അനുഭവക്കുറിപ്പ് ഏതോ ഒരു വിരുതൻ പൊടിപ്പും തൊങ്ങലും ചേർത്ത് ഞാനെഴുതിയതാണെന്ന മട്ടിൽ പ്രചരിപ്പിക്കുകയായിരുന്നെന്നും ഹർഷൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കിയിട്ടുണ്ട്.
'ശരികൾക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ ന്യായീകരണ തൊഴിലാളിയെന്നോ കൂലി എഴുത്തുകാരൻ എന്ന പട്ടം ചാർത്തപ്പെട്ടാലോ എനിക്ക് ഒരു ചുക്കുമില്ല' എന്നാണ് 'ഹർഷനുവേണ്ടി' പോസ്റ്റ് പ്രചരിപ്പിക്കുന്ന ദൗത്യമേറ്റെടുത്തയാൾ ആവേശം കൊള്ളുകയും അണികളെ ആവേശം കൊള്ളിക്കുകയും ചെയ്യുന്നത്. 'എന്റെ അച്ഛൻ തോട്ടം തൊഴിലാളിയായിരുന്നു. അമ്മ കർഷക തൊഴിലാളിയും. ഞങ്ങളുടെ മൺകുടിലിന്റെ ചുവരിൽ എന്റെ അച്ഛൻ പതിപ്പിച്ച എകെജിയുടെയും ഇഎംഎസിന്റേയും ചിത്രങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ചത്. ഞാൻ ആദ്യമായി ചെരിപ്പ് ധരിച്ച് തുടങ്ങിയത് അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പാന്റ്സ് ധരിച്ച് തുടങ്ങിയത് കോളേജിൽ പോയി തുടങ്ങിയപ്പോൾ. ഒരു മുച്ചക്ര സൈക്കിൾ സ്വപ്നം കണ്ട ഒരു ശൈശവം എനിക്കുണ്ടായിരുന്നു. ഒരു സൈക്കിൾ സ്വപ്നം കണ്ട കൗമാരം എനിക്കുണ്ടായിരുന്നു. ഇതൊന്നും കിട്ടിയില്ല. അത് വാങ്ങിത്തരാനുള്ള സാമ്പത്തികം എന്റെ അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നില്ല.
നിറമുള്ള വസ്ത്രങ്ങളൊക്കെ അന്ന് ആഡംബരങ്ങളായിരുന്നു. ഇത് എന്റെ മാത്രം പ്രശ്നമായിരുന്നില്ല എന്റെ സമകാലികരുടെ എല്ലാം പ്രശ്നങ്ങളായിരുന്നു. ഇന്ന് അഭ്രപാളികളിൽ പൂയംകുട്ടി എന്ന നിബിഢവനത്തിന്റെ വശ്യവും മനോഹാരിതയും കണ്ട് അന്തം വിടുന്ന ട്രക്കിങ് ആലോചിക്കുന്ന, നടത്തുന്ന ആളുകൾ ആ പ്രദേശം ഉൾപ്പെടുന്ന ഞങ്ങളുടെ കുട്ടമ്പുഴയ്ക്ക് ഒരു പിന്നോക്കാവസ്ഥയുണ്ടായിരുന്നു. പൂയംകുട്ടി വനാന്തരങ്ങളിലെ ഈറ്റകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന മഹാ ഭൂരിപക്ഷം ജനത. മൂന്ന് ബസുകൾ മാത്രം സർവീസ് നടത്തിയിരുന്ന ഒരു കുടിയേറ്റ കാർഷിക-തൊഴിലാളി ഗ്രാമം. അവിടെ പക്ഷേ എന്റെ അച്ഛനും അമ്മയും ചെയ്ത ഏറ്റവും നല്ല പ്രവൃത്തി ഞങ്ങൾ മൂന്ന് മക്കൾക്കും മികച്ച നിലയിൽ ഉന്നത വിദ്യാഭ്യസം നേടിത്തന്നു. പ്രാഥമിക വിദ്യാഭ്യസം മാത്രം നേടിയ എന്റെ അച്ഛന്റെയും അമ്മയുടെയും ചോര വിയർപ്പാക്കിയ പണം കൊണ്ട് ഞങ്ങൾ ഉന്നത വിദ്യാഭ്യസം നേടി. എന്റെ അച്ഛൻ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു. ആ ചിന്തയും ബോധവും ഞങ്ങൾ മക്കൾക്ക് മൂന്നാൾക്കും പകർന്ന് കിട്ടിയിട്ടുണ്ട്.
ഞാനിപ്പോൾ സി.പി.എംന്റെയോ വർഗ ബഹുജന സംഘടനകളുടെയോ ഭാഗമല്ല. എല്ലാ കെട്ടുപാടുകളിൽ നിന്നും കുതറി മാറി സ്വതന്ത്രനായി നിൽക്കുന്നു. എന്റെ തൊഴിൽ മേഖല മാധ്യമ രംഗമാണ്. വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ അതിൽ സി.പി.എംന് എതിരായ വാർത്ത കൈകാര്യം ചെയ്യേണ്ടി വന്നാൽ സംഘടനാ ചുമതലകൾ എനിക്ക് അതിന് തടസ്സമാകരുത്, അതിന്റെ പേരിൽ ഷോ കോസ്, വിശദീകരണം, നടപടി അതിന്റെയൊന്നും ആവശ്യമില്ല. വാർത്തകളുടെ ലോകത്ത് നേരിനൊപ്പം മാത്രം. പല വാർത്തകളും സി.പി.എംനു സി.പി.എം പ്രവർത്തകർക്കും ഹിതകരമല്ലാത്തത് ചെയ്തിട്ടുണ്ട്. അതിനിയും തുടരും. പക്ഷേ റേറ്റിംഗിന് വേണ്ടി നേരല്ലാത്ത ഒരു വാർത്തയും സിപിഐ.എമ്മിന് എതിരെ ചെയ്യില്ല. മാർക്സിസ്റ്റാകുക എന്നത് തന്നെ ഈ കാലത്ത് ഒരു പോരാട്ടമാണ്' എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഈ പോസ്റ്റിന് ഹർഷൻ നൽകിയ വിശദീകരണം താഴെ വായിക്കാം:
രാവിലെ ചില സുഹൃത്തുക്കൾ അയച്ചുതന്നപ്പോഴാണ് ഇത് കണ്ടത്.ഞാനെഴുതിയതാണെന്നമട്ടിൽ വാട്‌സപ്പിലും ഫേസ്‌ബുക്കിലും ഇങ്ങനൊരു സാഹിത്യം വ്യാപകമായി പ്രചരിക്കുന്നുണ്ടത്രെ. എം.എം മണിയുടെ പ്രസംഗത്തെക്കുറിച്ച് ഇതുവരെ ഞാനൊന്നും പറഞ്ഞിട്ടില്ല.അഭിപ്രായമില്ലാത്തതുകൊണ്ടല്ല,സമയവില്ല.പക്ഷേ ഞാനൊന്നും എഴുതിയില്ലെങ്കിലും എനിക്കുവേണ്ടി എഴുതിമറിക്കാൻ ഏതോ.. മ മ മ...അല്ലേ വേണ്ട, രാവിലെ തെറി പറയുന്നില്ല.ഏതോ മത്തങ്ങാത്തലയൻ എനിക്കുവേണ്ടി എഴുതാൻ ഒണ്ടെന്ന് മനസിലായി.
രാവിലെ ഒരു സഹോദരി ഈ കുറിപ്പുകണ്ട് കരഞ്ഞുപോയെന്നുംപറഞ്ഞ് വിളിച്ചു,അത്രയ്ക്ക് ദുരന്തപൂർണമായ ജീവിതമാരുന്നു എന്റേതെന്ന് വാട്‌സപ്പിൽ പ്രചരിച്ച കുറിപ്പിലുണ്ടത്രേ.ഞാനൊരു ദുരന്തമാണോന്ന് എടയ്ക്ക് എനിക്ക് തോന്നാറുള്ളതൊഴിച്ചാൽ ആ കുറിപ്പിൽ പറയുന്ന ദുരന്തം എന്റെയല്ല.അത് വായിച്ച് ഇനീം ആരും നെഞ്ചത്ത് തല്ലരുത് എന്നോർത്താ ഇതെഴുതുന്നത്.അതിൽ പറഞ്ഞിരിക്കുന്ന ആൾ ഞാനല്ല,അതെഴുതിയതും ഞാനല്ല.
എനിയ്‌ക്കെന്തിനേക്കുറിച്ചെങ്കിലും എന്തെങ്കിലും പറയണവെങ്കിൽ അതിവ്‌ടെ,ഫേസ്‌ബുക്കിൽ എന്റെ വാളിൽ കാണും. വാട്‌സപ്പിലും ഫേസ്‌ബുക്കിലും എന്റെ പേരും വച്ച് വരുന്ന ദുരന്തങ്ങൾക്ക് ഞാൻ ഉത്തരവാദിയല്ല എന്ന് ഇതിനാൽ അറിയിക്കുന്നു. അതെഴുതിയത് ആരായാലും ഇങ്ങനൊരു പാര പണിയാൻ മെനക്കെട്ടതിന് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. അഡ്രസൂടെ പറഞ്ഞിരുന്നേ അലുവാ മേടിച്ച് അയച്ചുതന്നേനെ. ഇനീം ഇമ്മാതിരി കുത്തിക്കഴപ്പ് തോന്നുമ്പോ 'ആകാശദൂതിന്റെ' രണ്ടാംഭാഗം എഴുതാൻ ശ്രമിക്കണം, തീർച്ചയായും ആരേലും സിൽമയാക്കും.