ദോഹ: ഖത്തറിലെ പ്രമുഖ അഡൈ്വടൈസിങ് ആൻഡ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ലസ് ഖത്തർ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കായിക ദിനത്തിന്റെ ആവേശത്തോടെ പ്രത്യേകം തയ്യാറാക്കിയ ടീ ഷർട്ടുകളുമണിഞ്ഞ് രാവിലെ സലത്ത ഗ്രൗണ്ടിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. ആരോഗ്യകരമായ ജീവിതത്തിന് നടത്തം ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നടത്തവും തുടർന്നു നടന്ന കൂട്ടയോട്ടവും മുഴുവൻ ആളുകളിലും കായിക ദിനത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു.

സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര, ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർമാരായ അബ്ദുൽ ഫത്താഹ് നിലമ്പൂർ, ഫൗസിയ അക്‌ബർ, സെയിൽസ് വിംഗിൽ നിന്നും മുഹമ്മദ് റഫീഖ് വടക്കാങ്ങര, ഷബീറലി കൂട്ടിൽ, നിദിൻ തോമസ്, മാത്യൂ തോമസ്, അഡ്‌മിനിസ്‌ട്രേറ്റീവ് വിംഗിൽ നിന്നും അഫ്‌സൽ കിളയിൽ, സെയ്തലവി അണ്ടേക്കാട്, സിയാഹു റഹ്മാൻ മങ്കട, ഖാജാ ഹുസൈൻ പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


അൽ ഹയ്കി കമ്പനി ജീവനക്കാരുമായുള്ള സൗഹൃദ ഫുട്‌ബോൾ മൽസരവുമായിരുന്നു കായിക ദിനത്തിന്റെ സുപ്രധാന പരിപാടി. വാശിയേറിയ ഫുട്‌ബോൾ മൽസരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്.