- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പത്താം വാർഷികം ആഘോഷിച്ച് മീഡിയ പ്ളസ്
ദോഹ. ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. കമ്പനി ചെർമാൻ അലി അബ്ദുല്ല അൽ കഅബി, മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, സി. ഇ.ഒ. അമാനുല്ല വടക്കാങ്ങര എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്. കഴിഞ്ഞ പത്തുവർഷക്കാലം ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ചാണ് സ്ഥാപനം ജനകീയമായതെന്നും കൂടുതൽ പുതുമകളോടെ മുന്നോട്ടുപോകുമെന്നും ചടങ്ങിൽ സംസാരിച്ച ചെയർമാൻ അലി അൽ കഅബി പറഞ്ഞു. ഒരു ബിസിനസ് സംരംഭം എന്നതിലപ്പുറം സജീവമായ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് മീഡിയ പ്ളസിനെ വ്യതിരിക്തമാക്കുന്നതെന്നും സമൂഹത്തിന്റെ മുന്നേറ്റത്തിൽ സജീവമായി തന്നെ നിലകൊള്ളുകയെന്നതാണ് മീഡിയ പ്ളസിന്റെ നിയോഗമെന്നും മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പത്തുവർഷങ്ങൾക്ക് മുമ്പ് ഖത്തർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചതെന്നും തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നും സിഇഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ദോഹ. ഖത്തറിലെ പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. കമ്പനി ചെർമാൻ അലി അബ്ദുല്ല അൽ കഅബി, മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ, സി. ഇ.ഒ. അമാനുല്ല വടക്കാങ്ങര എന്നിവർ ചേർന്ന് കേക്ക് മുറിച്ചുകൊണ്ടാണ് ആഘോഷ പരിപാടികൾ തുടങ്ങിയത്.
കഴിഞ്ഞ പത്തുവർഷക്കാലം ഖത്തർ മാർക്കറ്റിൽ പുതുമകൾ സമ്മാനിച്ചാണ് സ്ഥാപനം ജനകീയമായതെന്നും കൂടുതൽ പുതുമകളോടെ മുന്നോട്ടുപോകുമെന്നും ചടങ്ങിൽ സംസാരിച്ച ചെയർമാൻ അലി അൽ കഅബി പറഞ്ഞു.
ഒരു ബിസിനസ് സംരംഭം എന്നതിലപ്പുറം സജീവമായ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങളും ഇടപെടലുകളുമാണ് മീഡിയ പ്ളസിനെ വ്യതിരിക്തമാക്കുന്നതെന്നും സമൂഹത്തിന്റെ മുന്നേറ്റത്തിൽ സജീവമായി തന്നെ നിലകൊള്ളുകയെന്നതാണ് മീഡിയ പ്ളസിന്റെ നിയോഗമെന്നും മാനേജിങ് ഡയറക്ടർ ശുക്കൂർ കിനാലൂർ പറഞ്ഞു.
വളരെ പ്രതീക്ഷയോടെയാണ് പത്തുവർഷങ്ങൾക്ക് മുമ്പ് ഖത്തർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചതെന്നും തിരിഞ്ഞുനോക്കുമ്പോൾ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്നും സിഇഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ജീവനക്കാരുടെ ആത്മാർഥതയും ടീം സ്പിരിറ്റുമാണ് മീഡിയ പ്ളസിന്റെ ഏറ്റവും വലിയ കൈമുതൽ. വലിയ വലിയ പദ്ധതികളൊക്കെ സമയബന്ധിതമായി പൂർത്തിയാക്കാനായത് ഈ കൂട്ടായ്മയുടെ വിജയമാണ്. ഓരോ ടീമംഗത്തേയും പ്രത്യേകം അനുമോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻസ് മാനേജർ റഷീദ പുളിക്കൽ, സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, പ്രൊജക്റ്റ് മാനേജർ സി.കെ റാഹേൽ, മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാൻ മങ്കട, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, ആനന്ദ് ജോസഫ്, ജുഡാലൈൻ ഫ്ളോറ ഫെർണാണ്ടസ്, കാജാ ഹുസ്സൻ എന്നിവർ നേതൃത്വം നൽകി.