- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ മെഡിക്കൽ തട്ടിപ്പിനെ കുറിച്ച് അന്വേഷണം തുടങ്ങി; ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റുകളും അടക്കം 400ൽ അധികം പേരെ പ്രോസിക്യൂട്ട് ചെയ്യും
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ തട്ടിപ്പിനെ കുറിച്ചും ഓപിയോയ്ഡ് അഴിമതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയെന്ന് റിപ്പോർട്ട്. ഈ തട്ടിപ്പിൽ ഭാഗഭാക്കായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരടക്കമുള്ള 412 മെഡിക്കൽ പ്രഫഷണലുകൾക്ക് മേൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ചാർജുകൾ ചുമത്തുമെന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ഇന്നലെ പ്രസ്താവിച്ചിട്ടുണ്ട്. 1.3 ബില്യൺ ഡോളറിന്റെ വ്യാജബില്ലുകൾ സൃഷ്ടിച്ചായിരുന്നു ഈ തട്ടിപ്പ് നടന്നത്. മെഡിക്കൽ പ്രഫഷണലുകൾ തങ്ങളുടെ സത്യപ്രസ്താവനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും രോഗികളോടുള്ള ഉത്തരവാദിത്വം മറന്ന് തങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നും ഇന്നലെ വാഷിങ്ടണിൽ വച്ച് നടന്ന പത്രസമ്മേളനത്തിനിടെ സെഷൻസ് ആരോപിച്ചു. കുറ്റം ചുമത്തപ്പെട്ടവരിൽ ഉൾപ്പെടുന്ന ആറ് മിച്ചിഗൻ ഡോക്ടർമാർ അനാവശ്യമായ ഓപിയോയ്ഡുകൾ നിരവധി രോഗികൾക്ക് പ്രിസ്‌ക്രൈബ് ചെയ്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഫ്‌ലോറിഡയിലെ ഒരു റീഹാബ് ഫെസിലിറ്റി ലഹരിക്ക് അടിമപ്പെട്ട നിരവധി പേർക്
യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ തട്ടിപ്പിനെ കുറിച്ചും ഓപിയോയ്ഡ് അഴിമതിയെക്കുറിച്ചും അന്വേഷണം തുടങ്ങിയെന്ന് റിപ്പോർട്ട്. ഈ തട്ടിപ്പിൽ ഭാഗഭാക്കായ ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരടക്കമുള്ള 412 മെഡിക്കൽ പ്രഫഷണലുകൾക്ക് മേൽ ഫെഡറൽ പ്രോസിക്യൂട്ടർമാർ ചാർജുകൾ ചുമത്തുമെന്ന് അറ്റോർണി ജനറൽ ജെഫ് സെഷൻസ് ഇന്നലെ പ്രസ്താവിച്ചിട്ടുണ്ട്. 1.3 ബില്യൺ ഡോളറിന്റെ വ്യാജബില്ലുകൾ സൃഷ്ടിച്ചായിരുന്നു ഈ തട്ടിപ്പ് നടന്നത്. മെഡിക്കൽ പ്രഫഷണലുകൾ തങ്ങളുടെ സത്യപ്രസ്താവനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും രോഗികളോടുള്ള ഉത്തരവാദിത്വം മറന്ന് തങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നും ഇന്നലെ വാഷിങ്ടണിൽ വച്ച് നടന്ന പത്രസമ്മേളനത്തിനിടെ സെഷൻസ് ആരോപിച്ചു.
കുറ്റം ചുമത്തപ്പെട്ടവരിൽ ഉൾപ്പെടുന്ന ആറ് മിച്ചിഗൻ ഡോക്ടർമാർ അനാവശ്യമായ ഓപിയോയ്ഡുകൾ നിരവധി രോഗികൾക്ക് പ്രിസ്‌ക്രൈബ് ചെയ്തിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഫ്‌ലോറിഡയിലെ ഒരു റീഹാബ് ഫെസിലിറ്റി ലഹരിക്ക് അടിമപ്പെട്ട നിരവധി പേർക്ക് ഗിഫ്റ്റ്കാർഡുകൾ നൽകുകയും സ്ട്രിപ്പ് ക്ലബുകൾ സന്ദർശിക്കാനുള്ള അവസരം നൽകുകയും ചെയ്തിരുന്നു. അതിന് പകരമായി അവർക്ക് 58 മില്യൺ ഡോളറിന്റെ ചികിത്സ നൽകിയെന്ന വ്യാജ രേഖകൾ ഇവിടുത്തെ മെഡിക്കൽ പ്രഫണലുകൾ സൃഷ്ടിക്കുകയും പണം തട്ടുകയും ചെയ്തിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്.
ഈ സ്‌കീമിൽ ഉൾപ്പെട്ടവരെന്ന് സംശയിക്കുന്ന 120 പേരുടെ മേൽ കുറ്റം ചുമത്തിയിട്ടുണ്ട്. ഇവർ അനധികൃതമായി നാർക്കോട്ടിക് പെയിൻ കില്ലറുകൾ പ്രിസ്‌ക്രൈബ് ചെയ്യുകയും വിതരണം നടത്തുകയും ചെയ്തുവെന്നും തെളിഞ്ഞിട്ടുണ്ട്. 2015ൽ അമിതമായി മരുന്ന് ഡോസ് അകത്ത് ചെന്നതിനെ തുടർന്ന് 52,000 പേരാണ് മരിച്ചിരുന്നത്. അത് കഴിഞ്ഞ് അധികം വൈകാതെയാണ് ഈ തട്ടിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുന്നതെന്നത് ഗൗരവം അർഹിക്കുന്നു. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓവർഡോസ് ദുരന്തമായിരുന്നു 2015ൽ അരങ്ങേറിയത്. ഇതിന്റെ പ്രത്യാഘാതം മൂലം മരണമടയുന്നവർ തുടരുന്നുവെന്നാണ് വിദഗ്ദ്ധർ വിശ്വസിക്കുന്നത്.
ഈ വീഴ്ചയെ തുടർന്ന് ഏതാണ്ട് 300ഓളം ഹെൽത്ത് കെയർ പ്രൊവൈഡർമാരെ ഫെഡറൽ ഹെൽത്ത് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നതിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ടെന്നും അറ്റോർണി ജനറൽ വെളിപ്പെടുത്തുന്നു. ഇവരുടെ നെറികെട്ട പ്രവർത്തി മൂലം നികുതിദായകന്റെ പണം ദുർവ്യയം ചെയ്യപ്പെടുന്നതിന് പുറമെ ആളുകളിൽ അനാവശ്യമായ മരുന്ന് അടിമത്തത്തിന് വഴിയൊരുക്കാൻ കാരണമായെന്നും സെഷൻസ് ആരോപിക്കുന്നു. കടുത്ത നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഇത്തരം ഹെൽത്ത് കെയർ തട്ടിപ്പുകൾ രാജ്യവ്യാപകമായി വർഷം തോറും നടന്ന് വരുന്നുണ്ട്.
ഫാർമസ്യൂട്ടിക്കൽ കമ്പനികൾ തങ്ങൾ നിർമ്മിക്കുന്ന ഓക്‌സികോൺടിൻ, വികോഡിൻ പോലുള്ള ഓപിയോയ്ഡ് മരുന്നുകൾ മികച്ച വേദനാ സംഹാരികളാണെന്നും എന്നാൽ അവയ്ക്ക് അഡിക്ഷനില്ലെന്നും ഡോക്ടർമാരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് അത് പ്രിസ്‌ക്രൈബ് ചെയ്യിപ്പിക്കുന്ന സംഭവങ്ങൾ 2016ൽ വ്യാപകമായി അരങ്ങേറിയിരുന്നു. തുടർന്ന് ഡോക്ടർമാർ ഇവ പ്രായമായവർക്കും ദരിദ്രർക്കും അധികമായി പ്രിസ്‌ക്രൈബ്‌ചെയ്യുകയും അതിനുള്ള പണം ഫെഡറൽ സർക്കാരിൽ നിന്നും ചോർന്ന് പോവുകയും ചെയ്തിരുന്നു. ഓപിയോയ്ഡ് പ്രതിസന്ധി മൂലം 2016ൽ മാത്രം 59,000 അമേരിക്കക്കാരായിരുന്നു മരിച്ചത്.