യർ ഓഫ് സായിദ് വർഷാചരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് സൗജന്യ മെഡിക്കൽ പരിശോധനയൊരുക്കി ഷാർജ അൽ ലുലു മെഡിക്കൽ സെന്റർ. ബ്ലഡ് പ്രഷർ, ഷുഗർ തുടങ്ങി പ്രവാസികൾ നേരിടുന്ന രോഗങ്ങൾ സൗജന്യമായി പരിശോധിക്കും. സെപ്റ്റംബർ അവസാനം വരെയാണ് സൗജന്യപരിശോധന. ജൂണിൽ ആരംഭിച്ച സൗജന്യ ഡെന്റൽ-ഓർത്തോ ഡെന്റൽ പരിശോധന ഈ മാസത്തോടെ അവസാനിച്ചിരുന്നു.

''കഴിഞ്ഞ മൂന്ന് മാസമായി നടത്തിവന്ന ഡെന്റൽ, ഓർത്തോ ഡെന്റൽ പരിശോധനയിൽ നൂറുകണക്കിന് പേരാണ് ചികിത്സ തേടിയെത്തിയത്. ഡെന്റൽ ആരോഗ്യം, പൊതുജനാരോഗ്യം തുടങ്ങിയവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും നല്ല ആരോഗ്യസന്ദേശം പ്രചരിപ്പിക്കാനും ഇതിലൂടെ സാധിച്ചു. ചികിത്സ തേടിയെത്തുന്നവരുടെ അഭ്യർത്ഥന മാനിച്ച് ഈ മാസം അവസാനം വരെ സൗജന്യ ബ്ലഡ് പ്രഷർ, ഷുഗർ ചെക്കപ്പ് തുടരും'' - അൽ ലുലു മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ.സറീന മൂർക്കൻ പറഞ്ഞു. സൗജന്യ മെഡിക്കൽ പരിശോധന ഉപയോഗപ്പെടുത്താൻ താത്പര്യമുള്ളവർ 06-5646252 എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യണം.

lulumedicalcenter@gmail.com എന്ന ഇമെയിൽ വിലാസത്തിലും അപോയിന്റ്‌റ്‌മെന്റ്‌റ് എടുക്കാം.