ത്തറിലെ പ്രമുഖ കമ്പനി ആയ പ്രോഗ്രെസ്സിവ് ട്രേഡിങ്ങ് കോൺട്രാക്റ്റിംഗിന്റെപത്താമത് വാർഷികത്തോട് അനുബന്ധിച്ചു , ഹമദ് മെഡിക്കൽകോർപറേഷന്റ്‌റെയും,ആസ്റ്റർ മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിയാഴ്ച ബർവ കൊമേർഷ്യൽ അവന്യൂ, അറക്കാൻ ബിൽഡിങ്ങിൽസ്ഥിതി ചെയ്യുന്ന പ്രോഗ്രെസ്സിവിന്റെ ഹെഡ് ഓഫീസിൽ വച്ച് രക്തദാനക്യാമ്പയിൻ സംഘടിപ്പിച്ചു.

മനുഷ്യ ജീവിതങ്ങൾക്ക് ജീവൻ നിലനിർത്താൻ ഒരു തുള്ളി രക്തം നൽകിസഹായിക്കുക എന്ന ജീവിതത്തിലെ മഹത്തരമായതും, സ്‌നേഹം നിറഞ്ഞതുമായസാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഈ രക്തദാന ക്യാമ്പിൽ കമ്പനിയുടെവിവിധ രാജ്യക്കാരായ നൂറോളം തൊഴിലാളികൾ പങ്കെടുത്തു. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ചീഫ് കമ്മ്യൂണിക്കേഷൻ ഓഫീസർ അലി അബ്ദുല്ലയുടെആഭിമുഖ്യത്തിൽ ഹമദ് ആസ്റ്റർ ഉദ്യോഗസ്ഥരും പ്രോഗ്രസ്സിവ് മാനേജ്മന്റ്സ്റ്റാഫും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത നല്ലവരായ മുഴുവൻരക്തദാതാക്കളെയും, ഈ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഹമദ് ആസ്റ്റർ ഉദ്യോഗസ്ഥരോടും, പ്രോഗ്രസ്സിവ് സ്റ്റാഫിനോടും ഉടമകെ.ആർ.ജി.പിള്ളൈ നന്ദി അറിയിച്ചു.

ഇത്തരത്തിൽ ഒരു രക്തദാന കാമ്പയിൻസംഘടിപ്പിച്ച പ്രോഗ്രസ്സിവ് മാനേജ്‌മെന്റിനെ അഭിനന്ദിച്ച ഹമദ് മെഡിക്കൽകോർപറേഷൻ തുടർന്നും ഇത്തരത്തിലുള്ള സാമൂഹ്യ സേവനം നടത്തണം എന്ന് അഭ്യർത്ഥിച്ചു.