- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാഹിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം
മുക്കം: ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷന് കീഴിലുള്ള ഇസ്ലാഹിയ ഹ്യൂമൻ സർവീസസ് അസോസിയേഷനും (ഇഹ്സാൻ) ഡൽഹി ദയൂബന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം. രാവിലെ 8.30 ന് ആരംഭിച്ച ക്യാമ്പിൽ മംഗലശ്ശേരി, ആറ്റുപുറം, പൊറ്റശ്ശേരി, മാട്ടുമുറി, കാരക്കുറ്റി, കുറ്റിപ്പാല, സർക്കാർ പറമ്പ് തുടങ്ങിയ കോളനികളിലേയും വെള്ളപ്പൊക്കബാധിത പ്രദേശമായ കൊടിയത്തൂർ കാരാട്ട് ഭാഗത്തുള്ളവരും നാട്ടുകാരും ഉൾപ്പടെ അറുന്നൂറോളം രോഗികളാണ് പരിശോധനക്കായി എത്തിയത്. കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.അബ്ദുല്ല ചെറയക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ മുഖ്യ സ്പോൺസറായ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റ് ചെയർമാൻ അസിം കാസ്മിയുടെ വീഡിയോ സന്ദേശം കൈമാറി. മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റുമായ ഒ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.വെളിമണ്ണ യു.പി.സ്‌കൂൾ അപ്ഗ്രേഡ് ചെയ്യാൻ ധീരമായി പോരാട്ടം നടത്തുന്ന അംഗപരി
മുക്കം: ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷന് കീഴിലുള്ള ഇസ്ലാഹിയ ഹ്യൂമൻ സർവീസസ് അസോസിയേഷനും (ഇഹ്സാൻ) ഡൽഹി ദയൂബന്ദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിൽ വൻ ജനപങ്കാളിത്തം.
രാവിലെ 8.30 ന് ആരംഭിച്ച ക്യാമ്പിൽ മംഗലശ്ശേരി, ആറ്റുപുറം, പൊറ്റശ്ശേരി, മാട്ടുമുറി, കാരക്കുറ്റി, കുറ്റിപ്പാല, സർക്കാർ പറമ്പ് തുടങ്ങിയ കോളനികളിലേയും വെള്ളപ്പൊക്കബാധിത പ്രദേശമായ കൊടിയത്തൂർ കാരാട്ട് ഭാഗത്തുള്ളവരും നാട്ടുകാരും ഉൾപ്പടെ അറുന്നൂറോളം രോഗികളാണ് പരിശോധനക്കായി എത്തിയത്.
കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ.അബ്ദുല്ല ചെറയക്കാട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ മുഖ്യ സ്പോൺസറായ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ത്വയ്യിബ് ട്രസ്റ്റ് ചെയർമാൻ അസിം കാസ്മിയുടെ വീഡിയോ സന്ദേശം കൈമാറി. മാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റുമായ ഒ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.വെളിമണ്ണ യു.പി.സ്‌കൂൾ അപ്ഗ്രേഡ് ചെയ്യാൻ ധീരമായി പോരാട്ടം നടത്തുന്ന അംഗപരിമിതനായ മുഹമ്മദ് അസീം മുഖ്യാതിഥിയായിരുന്നു.
മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദമോയിൻകുട്ടി, സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ കെ.ടി ശ്രീധരൻ, എൻ.ചന്ദ്രൻ മാസ്റ്റർ, പ്രശോഭ് കുമാർ, കൗൺസിലർമാരായ ശഫീഖ് മാടായി, ഗഫൂർ മാസ്റ്റർ, അനിൽകുമാർ, സംവിധായകൻ ബന്ന ചേന്ദമംഗലൂർ, ഇസ് ലാഹിയ അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സുബൈർ, ക്യാമ്പ് ചെയർമാൻ പി.കെ.അബ്ദുറസാഖ്, ജനറൽ കൺവീനർ സാലിഹ് കൊടപ്പന സംസാരിച്ചു.
ഇസ്ലാഹിയ കോളേജ് ക്യാമ്പസിൽ സംഘടിപ്പിച്ച ക്യാമ്പിൽ റെക്സ് റെമഡീസ്, ഇന്ത്യൻ മുസ്ലിം വെൽഫയർ സൊസൈറ്റി, വൺ നാഷൻ, സ്റ്റാർ കെയർ ഹോസ്പിറ്റൽ കോഴിക്കോട്, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി, ഇഖ്റാ ഹോസ്പിറ്റൽ കോഴിക്കോട്, എൻ കെയർ ഐ വി എഫ് ഹോസ്പിറ്റൽ പരപ്പനങ്ങാടി, മലബാർ ഗ്രൂപ്പ് കോഴിക്കോട്, കെയർ & ക്യുയർ മെഡ് ഷോപ്പ്, എയ്ഞ്ചൽസ് ഇന്റർനാഷണൽ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഓർത്തോപീഡിക്, പീഡിയാട്രിക്, പൾമനോളജി, ഓറൽ ക്യാൻസർ, ഒഫ്ത്താൽമോളജി, ഐ വി എഫ് വിഭാഗങ്ങളിലെ പ്രഗത്ഭ ഡോക്റ്റർമാർ രോഗികളെ പരിശോധിച്ചു.രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.
ഡോ. ഷഹനാസ്(ഐ വി എഫ് സ്പെഷ്യലിസ്റ്റ്, എൻ കെയർ ഐ വി എഫ്, പരപ്പനങ്ങാടി), ഡോ. സാബിർ(പൾമനോളജിസ്റ്റ്, ബി എം എച്ച് ഹോസ്പിറ്റൽ, കോഴിക്കോട് & ശാന്തി ഹോസ്പിറ്റൽ, ഓമശേരി), ഡോ. ഉമർ ഒ ഹസൂൻ (മാക്സിലോഫേഷ്യൽ സർജൻ, ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ഡോ. ഇസ്മായിൽ (പീഡിയാട്രിക്സ്, എം ഇ എസ് മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ), ഡോ . ഷമീർ (ഓർത്തോപീഡിക്സ്, നിംസ് ഹോസ്പിറ്റൽ, വണ്ടൂർ), ഡോ. റാമിയ (ഓഫ്താൽമോളജി, നിംസ് ഹോസ്പിറ്റൽ വണ്ടൂർ, ഫെല്ലോ, അരവിന്ദ് ഹോസ്പിറ്റൽ മധുര), ഡോ. റബീഹ്( ഗൈനക്കോളജിസ്റ്റ്, ഇഖ്റാ ഹോസ്പിറ്റൽ, കോഴിക്കോട്),ഡോ. ബാസിമ (ഗൈനക്കോളജിസ്റ്റ്), ഡോ. ഷംസീർ പാലോറ (ജനറൽ മെഡിസിൻ,ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ഡോ. മുഹമ്മദ് അലി (ജനറൽ മെഡിസിൻ,ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ഡോ . ശിഹാബുദ്ധീൻ (ജനറൽ മെഡിസിൻ, കെ എം സി ടി മെഡിക്കൽ കോളേജ്), ഡോ. നർശിന (ഡെന്റിസ്റ്റ്, ഹൈസ ഡെന്റൽ ഹോം), ഡോ വിവേക് (ഡെന്റിസ്റ്റ്, ഇഖ്റാ ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ. ബാസിം, ഡോ. സാഹിദ്, ഡോ.സാബിർ അരീക്കോട്, ഡോ.സക്കീർ ഹുസ്സൈൻ (ജനറൽ മെഡിസിൻ),ഡോ. നിയാസ്(പീഡിയാട്രിക്സ്) തുടങ്ങിയവർ ഡോക്റ്റർമാർ നേതൃത്വം നൽകി.
ക്യാമ്പിനോടനുബന്ധിച്ച് വന്ധ്യത, ശ്വാസകോശ രോഗങ്ങൾ, എൽ.സി.എച്ച് .എഫ് വിഷയങ്ങളിൽ യഥാക്രമം ഡോ. ശഹ്നാസ്, ഡോ.സാബിർ, ഡോ.ഇസ്മയിൽ എന്നിവർ ക്ലാസുകളെടുത്തു. എയ്ഞ്ചൽസ് ഇന്റർനാഷനൽ സംഘടിപ്പിച്ച ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന ക്ലാസിൽ നൂറുകണക്കിന് വ്യക്തികൾ പങ്കെടുത്തു. രക്തംമൂത്രം പരിശോധന, പ്രഷർപ്രമേഹ നിർണയവും സംഘടിപ്പിച്ചിരുന്നു.
രോഗചികിത്സ വൻ സാമ്പത്തിക ഭാരമാവുന്ന ഇക്കാലത്ത് ചേന്ദമംഗലൂരിലെയും പരിസര പ്രദേശങ്ങളിലെയും നിർധന രോഗികൾക്ക് വലിയ ആശ്വാസം പകർന്ന ക്യാമ്പാണിത്. അർഹതയുള്ളവർക്ക് സൗജന്യ തുടർ ചികിത്സ നൽകാൻ പദ്ധതിയും തയ്യാറാക്കിയിട്ടുമുണ്ട്.
സുഹൈൽ ചെറുവാടി, കെ.സി.മുഹമ്മദലി,ഒ.അബ്ദുൽ അസീസ്, എ.പി.നസീം, മജീദ് കിളിക്കോട്, ഇ.കെ.കെ.ബാവ, കെ വി. ശിഹാബുദ്ദീൻ, പി.കെ.അംജദ് റഹ്മാൻ, ജയശീലൻ പയ്യടി, എ.മൊയ്തു, കെ.ടി.മുഹ്സിൻ, പി.വി.അമീൻ, ഫായിസ് നേതൃത്വം നൽകി.