മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ഗുദൈബിയ ആസ്റ്റർ മെഡിക്കൽ സെന്ററുമായി ചേർന്ന് കൊണ്ട് സ്‌പെഷ്യൽ മെഡിക്കൽ ക്യാമ്പും മെഡിക്കൽ ചെക്കപ്പും മെഡിക്കൽ സെമിനാറും നടത്തപ്പെടുന്നു. മിഡിൽ ഈസ്റ്റിലും ഇന്ത്യയിലും ആരോഗ്യ രംഗത്ത് പ്രശസ്തമായ ഹോസ്പിറ്റൽ ശൃംഖലയാണ് ആസ്റ്റർ ഗ്രൂപ്പ്. ഏതാനം ദിവസങ്ങൾക്ക് മുൻപാണ് ആസ്റ്റർ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത് .ആസ്റ്റർ സമസ്ത കേരള സുന്നി ഗുദൈബിയ യുമായി സഹകരിച്ച് നടത്തുന്ന ദ്വൈവാര ക്യാമ്പയിൻ സെപ്റ്റംബർ 1 മുതൽ 15 വരെയാണ് നടത്തുന്നത് .'എന്റെ  പ്രവാസം എന്റെ  ആരോഗ്യം 'എന്ന തല വാചകത്തിൽ ആരോഗ്യ സെമിനാറുകളും മെഡിക്കൽ ക്യാമ്പും നടത്തുന്നു .സെമിനാറിനോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന ഹെൽത്ത് ചെക്കപ്പ് കാർഡ് ഉപയോഗിച്ച് സ്‌പെഷ്യൽ പാക്കേജിലൂടെ പ്രശസ്തരായ ഡോക്ടർമാരുടെ സേവനം ഈ ആരോഗ്യ കാർഡ് ഉള്ളവർക്ക് നല്കുന്നു. 1200 കുടുംബങ്ങൾക്കാണ് ഈ സേവനം ലഭ്യമാക്കുവാൻ ലക്ഷ്യമിടുന്നത്. ആരോഗ്യ കാർഡ് ഉള്ളവർക്ക് സെപ്റ്റംബർ ഒന്നുമുതൽ പതിനഞ്ചു വരെയുള്ള ദിവസങ്ങളിൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട സേവനങ്ങൾ ലെഭിക്കുന്നതാണ്

                 ഒന്നിന് വൈകുന്നേരം 7 മണിക്ക് പ്രവാസ ലോകത്തെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള ക്ലാസ്സും നാലിന് വൈകുന്നേരം 4 മണിക്ക് സ്ത്രീകളുടെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളും സംശയ നിവാരണവും അടങ്ങുന്ന ക്ലാസും  11 ന് വൈകുന്നേരം 4 മണിക്ക് പ്രാഥമിക ആരോഗ്യ ശുശ്രൂഷയും സിപി ആർ സംബന്ധമായി അറഞ്ഞിരിക്കേണ്ടതുമായ ക്ലാസ്സുകൾ ആസ്റ്ററിലെ പരിചയ സമ്പന്നരായ സ്റ്റാഫിന്റെ  സഹകരണത്തോടെ നടത്തപ്പെടും . ആരോഗ്യ ക്യാമ്പിന്റെ ഉത്ഘാടനം സയ്യിദ് ഫക്രുദീൻ തങ്ങൾ ഇന്നു വൈകുന്നേരം 7 മണിക്ക് ഏരിയ പ്രസിഡന്റ് അൻസാർ അൻവരിയുടെ അധ്യക്ഷതയിൽ സമസ്ത ഗുദൈബിയ മദ്രസ്സ ഹാളിൽ വച്ച് ഉത്ഘാടനം ചെയ്യും .

   പ്രവാസ ജീവിതത്തിലെ സമയ ബന്ധിതമായ ആരോഗ്യ പരിശോദനയും അതിന്റ്‌റെ പ്രാധാന്യത്തെ ക്കുറിച്ചും പ്രവാസികളെ കൂടുതൽ ബോധാവാന്മാരാക്കുവാൻ ഇതുപോലുള്ള ക്യാമ്പുകളും സെമിനാറുകളും കൊണ്ട് സാധിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു .അബ്ദുൾ റഹ്മാൻ മാട്ടൂൾ, ഉസ്മാൻ ടി പി, സാഹിദ് താഹിർ, ഡോ :സുനിൽ റാട്ടി, അബ്ദുൾ റസാക്ക് , അഷ്‌റഫ് കാട്ടിൽ പീടിക ,ഷിഹാബ് അറഫ എന്നിവർ പത്രസമ്മെളനത്തിൽ പങ്കെടുത്തു