ഹ്‌റൈൻ കാൻസർ കെയർ ഗ്രൂപ്പിന്റെ സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം മെഡിക്കൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. കാൻസർ രോഗത്തെ പറ്റിയും ഹൃദയ സംബന്ധമായി വരുന്ന അസുഖങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസാണ് നടക്കുക. 28 ന് ബഹ്‌റൈൻ കേരളീയ സമാജത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് സമാജം പ്രസിഡന്റ് വർഗീസ് കാരക്കൽ, സമാജം ജനറൽ സെക്രട്ടറി വി കെ പവിത്രൻ എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

ബഹ്‌റൈനിൻ സൽമാനിയ ഹോസ്പിറ്റലിലെ പ്രശസ്തരായ കാൻസർ രോഗ ചികിത്സാ വിദഗ്ധരായ ഡോ: പ്രേം രവി വർമ്മ, ഡോ: നിഷ പിള്ള എന്നിവർ കാൻസർ ചികിത്സയെ കുറിച്ചും, രോഗം വരാതിരിക്കുന്നതിനുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ചും, രോഗ നിർണ്ണയത്തെ കുറിച്ചും വിശദമായ ക്ലാസുകൾ നൽകും. ക്ലാസ്സിൽ പങ്കെടുക്കുന്നവർക്ക് അവരുടെ സംശയങ്ങൾ നേരിട്ട് ഡോക്ടറുടെ മുന്നിൽ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കുന്നതാണ്.

കാൻസർ കെയർ ഗ്രൂപിന്റെ പ്രസിഡന്റും സൽമാനിയ മെഡിക്കൽ കോളേജ് ചീഫ് മെഡിക്കൽ ഓഫീസറുമായ ഡോ: പി വി ചെറിയാൻ ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചും അതിന്റെ പ്രതിരോധ മാർഗങ്ങളെ കുറിച്ചുള്ള വിശദമായ ക്ലാസുകൾ നൽകും. ഹാർട്ട് അറ്റാക്ക് എങ്ങനെ പ്രതിരോധിക്കാം, ആരോഗ്യകരമായ ജീവിതരീതി, , പുകവലി, മദ്യപാനം, വ്യായാമം ഇല്ലായ്മ, കൊളസ്‌ട്രോൾ, ഉയർന്ന രക്ത സമ്മർദം എന്നിവയ്ക്ക് ഹൃദ്രോഗത്തിലുള്ള പങ്ക്, ഹൃദയാഘാതം ഉണ്ടായി കഴിഞ്ഞാൽ ഉള്ള പ്രാഥമിക ചികിത്സാ, കാർഡിയോ പൾമിനറി റിസസിറ്റേഷൻ എന്നിവയെ കുറിച്ചുള്ള വിശദമായ ക്ലാസുകളും ഉണ്ടായിരിക്കും.

വൈകുന്നേരം 6.30 മുതൽ 7.30 വരെ ഷുഗർ ചെക്കിങ്, ഇസിജി (ഡോക്ടറുടെ നിർദേശ പ്രകാരം) എന്നിവയ്ക്കുള്ള സൗകര്യവും ഉണ്ടായിരിക്കും. 7.30 മുതൽ 9.30 വരെ ഹൃദ്രോഗങ്ങളെക്കുറിച്ചും, കാൻസർ രോഗങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസുകൾ. 9.30 മുതൽ 10 മണി വരെ ഡോക്ടറുമായി മുഖാമുഖം എന്നിവയും ഉണ്ടാകും. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് അവരുടെ സംശയ നിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സമാജം വൈസ് പ്രസിഡന്റ് അബ്ദുൾ റഹ്മാൻ 39678075, സമാജം വനിതാ വിഭാഗം കൺവീനർ ഉഷ ഗോവിന്ദൻ 37107716, കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈൻ ജനറൽ സെക്രട്ടറി കെ ടി സലീം 33750999, കാൻസർ കെയർ ഗ്രൂപ്പ്, ബഹ്‌റൈൻ ട്രഷറർ സുധീർ തിരുനലത്ത് 39461746 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.