- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പ്രവാസി സമൂഹത്തിനാകെ മാതൃകയായി 'സംസ്‌കൃതി' - കിംസ് മെഡിക്കൽ ക്യാമ്പ്
ദോഹ: താഴ്ന്ന വരുമാനക്കാർക്കായി 'സംസ്‌കൃതി' കിംസ് മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രാവാസി സമൂഹത്തിനാകെ മാതൃകയായി. രാവിലെ 07:30 ന് ആരംഭിച്ച ക്യാമ്പ് 600ൽ പരം തൊഴിലാളികൾക്ക് ഉപകാരപ്രദമായി. ക്യാമ്പ് ഇന്ത്യൻ അംബാസഡർ പി കുമരൻ ഉദ്ഘാടനം ചെയ്തു. മുബാറഖ് ജാസ്സിം മൊഹമ്മദ് അൽ കേത്തർ, നിഷാദ് അസീം, സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാർ, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ഇന്ത്യൻ ഡോക്ടേഴ്‌സ് ക്‌ളബ്ബ് ജനറൽ സെക്രട്ടറി ഡോ. സൈബു ജോർജ്ജ്, കിംസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരൻ ചക്കിങ്ങൽ, കിംസ് അഡ്‌മിനിസ്‌ട്രേറ്റർ പ്രമോദ് കുന്ദർ തുടങ്ങിയവർ സംബന്ധിച്ചു. ഇന്ത്യൻ അംബാസഡർ പി കുമരൻ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികളുമായി സംവദിച്ചു. ക്യാമ്പ് ചീഫ് കോർഡിനേറ്ററും സംസ്‌കൃതി വക്ര യൂണിറ്റ് സെക്രട്ടറിയുമായ എസ് പ്രദീപ് കുമാർ, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പി എൻ ബാബുരാജൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വ
ദോഹ: താഴ്ന്ന വരുമാനക്കാർക്കായി 'സംസ്‌കൃതി' കിംസ് മെഡിക്കൽ സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രാവാസി സമൂഹത്തിനാകെ മാതൃകയായി. രാവിലെ 07:30 ന് ആരംഭിച്ച ക്യാമ്പ് 600ൽ പരം തൊഴിലാളികൾക്ക് ഉപകാരപ്രദമായി. ക്യാമ്പ് ഇന്ത്യൻ അംബാസഡർ പി കുമരൻ ഉദ്ഘാടനം ചെയ്തു. മുബാറഖ് ജാസ്സിം മൊഹമ്മദ് അൽ കേത്തർ, നിഷാദ് അസീം, സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, ഐ സി സി പ്രസിഡന്റ് ഗിരീഷ്‌കുമാർ, ഐ സി ബി എഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, ഇന്ത്യൻ ഡോക്ടേഴ്‌സ് ക്‌ളബ്ബ് ജനറൽ സെക്രട്ടറി ഡോ. സൈബു ജോർജ്ജ്, കിംസ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സോമസുന്ദരൻ ചക്കിങ്ങൽ, കിംസ് അഡ്‌മിനിസ്‌ട്രേറ്റർ പ്രമോദ് കുന്ദർ തുടങ്ങിയവർ സംബന്ധിച്ചു.
ഇന്ത്യൻ അംബാസഡർ പി കുമരൻ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികളുമായി സംവദിച്ചു. ക്യാമ്പ് ചീഫ് കോർഡിനേറ്ററും സംസ്‌കൃതി വക്ര യൂണിറ്റ് സെക്രട്ടറിയുമായ എസ് പ്രദീപ് കുമാർ, സംസ്‌കൃതി കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പി എൻ ബാബുരാജൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വക്ര യൂണിറ്റ് പ്രസിഡന്റ് പി രാജൻ, ജോ. സെക്രട്ടറി ബിനോയ് എബ്രാഹാം, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ, വെൽ കെയർ ഗ്രൂപ്പ് എം ഡി അഷ്റഫ് കെ പി, അബ്ദുൽ റഹിമാൻ (കെയർ & ക്യൂർ) തുടങ്ങിയവർ നേതൃത്വം നല്കി.
തുടർ ചികിത്സ ആവശ്യമുള്ളവർക്ക് കിംസ് മെഡിക്കൽ സെന്റർ സൗജന്യ നിരക്കിൽ ചികിത്സയും നല്കും. പ്രത്യേക ചികിത്സ ആവശ്യമുള്ളവരെ എച്ച് എം സിയിലേക്കും ക്യാമ്പിൽ നിന്ന് റഫർ ചെയ്തിട്ടുണ്ട്.