- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് മദ്യവർജ്ജന പ്രസ്ഥാനം എട്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണി വരെ Integrated Indian School അബ്ബാസിയായിൽ വച്ച് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തി. കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി , ഓർത്തോപീഡിക് , ഇ എൻ ടി , ,ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 -ൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു. കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം , ഈ സി ജി , അൾട്രാസൗണ്ട് , ബ്ലഡ് ഷുഗർ , കൊളെസ്‌ട്രോൾ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ശാമുവേൽ ചാക്കോയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ വച്ച് IDF പ്രസിഡന്റ് ഡോ . അഭയ് പട്വാരി ഉത്ഘാടനം ചെയ്തു. ഡോ. സുര
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവകയുടെ ആത്മീയ പ്രസ്ഥാനമായ മദ്യവർജ്ജന പ്രസ്ഥാനം വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്കു 2 മണി വരെ Integrated Indian School അബ്ബാസിയായിൽ വച്ച് എട്ടാമത് മെഡിക്കൽ ക്യാമ്പ് നടത്തി.
കുവൈറ്റ് മെഡിക്കൽ അസോസിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം,കുവൈറ്റ് ഹേർട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയനസ് എന്നിവയുടെ സഹകരണത്തോടെ ജനറൽ മെഡിസിൻ ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി , ഓർത്തോപീഡിക് , ഇ എൻ ടി , ,ന്യൂറോളജി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടർന്മാരുടെ സേവനം കുവൈത്തിൽ അധിവസിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 500 -ൽ പരം ആളുകൾക്ക് പ്രയോജനപ്പെട്ടു.
കൂടാതെ നേത്ര പരിശോധന, കാഴ്ചശക്തി നിർണ്ണയം , ഈ സി ജി , അൾട്രാസൗണ്ട് , ബ്ലഡ് ഷുഗർ , കൊളെസ്‌ട്രോൾ എന്നിവയുടെ സൗജന്യ പരിശോധനയും ഉണ്ടായിരുന്നു. പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് ശാമുവേൽ ചാക്കോയുടെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ വച്ച് IDF പ്രസിഡന്റ് ഡോ . അഭയ് പട്വാരി ഉത്ഘാടനം ചെയ്തു. ഡോ. സുരേന്ദ്ര നായിക് , ഡോ . സെയ്ദ് റഹ്മാൻ, ഡോ . പ്രതാപ് ഉണ്ണിത്താൻ, . അബു കമാൽ (കുവൈറ്റ് ഹാർട് ഫൗണ്ടേഷൻ ) എന്നിവർ ആശംസകളും, സെക്രട്ടറി എബി ശാമുവേൽ സ്വാഗതവും, അജീഷ് തോമസ് നന്ദിയും രേഖപ്പെടുത്തി.