വടക്കാങ്ങര: എഫ്.സി ക്ലബ് വടക്കാങ്ങരയും വടക്കാങ്ങര യുവജന കൂട്ടായ്മയുംക്രസന്റ് ആയുർവേദ സ്‌പെഷ്യാലിറ്റി ക്ലിനിക്കുമായി സഹകരിച്ച് വടക്കാങ്ങരയിൽസംഘടിപ്പിച്ച സൗജന്യ ആയുർവേദ അസ്ഥി മർമ്മ സ്പോർട്സ് ഇഞ്ചുറി സ്‌പെഷ്യാലിറ്റിമെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

ഞായറാഴ്ച രാവിലെ 09 മണി മുതൽ വൈകീട്ട് 05:30 വരേ നീണ്ടു നിന്നക്യാമ്പിൽ സ്‌പെഷ്യാലിറ്റി, അസ്ഥി മർമ്മ വാതരോഗ സ്പോർട്സ്, അലർജി ആസ്തമ,ത്വക്ക് രോഗം, സ്ത്രീ ബാലരോഗം, ശരീരം മെലിച്ചിൽ, പൊണ്ണത്തടി എന്നിങ്ങനെവിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങൾ ലഭ്യമായിരുന്നു.300 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.

സി.ടി ജൈസൽ, അറക്കൽ മുനീർ, കെ അഫ്‌സൽ, കെ.ടി അൻസാർ, സി.പി ഇബ്രാഹിം തുടങ്ങിയവർനേതൃത്വം നൽകി.കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ നാട്ടുകാർ സജീവമായി സഹകരിച്ച ഒരു ജനകീയമെഡിക്കൽ ക്യാമ്പായിരുന്നു എന്നുള്ളതും ശ്രദ്ധേയമായിരുന്നു.