കുവൈറ്റ് സിറ്റി: കൃത്യമായ ലക്ഷ്യവും ആശയസമ്പുഷ്ടിയും വിളിച്ചോതിക്കൊണ്ട് കേരള പ്രവാസി വെൽഫെയർ അസ്സോസ്സിയേഷൻ കുവൈത്ത് ചാപ്റ്റർ - മെട്രോ മെഡിക്കൽ കെയർ സംയുക്ത സൗജന്യ മെഡിക്കൽ ക്യാമ്പും പ്രവാസി ക്ഷേമ ശിൽപശാലയും ഫർവാനിയ മെട്രൊ ക്ലിനിക്കിൽ സംഘടിപ്പിച്ചു.

KPWA ഗ്ലോബൽ കോർ അഡ്‌മിൻ ചെയർമ്മാനും കുവൈത്ത് ചാപ്റ്റർ പ്രസിഡന്റുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷനായ പൊതുയോഗത്തിൽ സെക്രട്ടറി റെജി ചിറയത്ത് സ്വാഗതവും രക്ഷാധികാരി ബാബുജി ബത്തേരി നയപ്രസംഗവും നടത്തി. മെട്രൊ മെഡിക്കൽസ് ഗ്രൂപ്പ് സിഇഒ ഹംസ പയ്യന്നൂർ ഉത്ഘാടനം കർമ്മം നിർവ്വഹിച്ചു. ഡോ: അഭയ് പട്വാരി (ഇന്ത്യൻ ഡോക്ടേർസ്സ് ഫോറം), അനിയൻ കുഞ്ഞ്( WKK), തനിമ കുവൈത്ത് ഭാരവാഹി രഘുനാഥൻ, ഷഫാസ് അഹമദ് (ലുലു എക്‌ചേഞ്ച് മാർക്ക്റ്റിങ് മാനേജർ ) എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ അനിൽ ആനാട് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.

പതിനൊന്നു മാസം മാത്രം പ്രായമുള്ള ഒരു സംഘടന ഇത്രയും വിപുലമായി എട്ടു രാജ്യങ്ങളിലും നാട്ടിൽ 14 ജില്ലകളിലും രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യെ വളർന്ന് പന്തലിച്ചത് പ്രവാസിക്ക് പ്രതീക്ഷ നൽകുന്നു എന്ന് പൊതുവിൽ എല്ലാവരും അഭിപ്രായപ്പെട്ടു. സൗജന്യ മെഡിക്കൽ ക്യാമ്പ് ഉപയോഗപ്പെടുത്തിയ 800റിൽ പരം പ്രവാസികൾക്ക് വരുന്ന 6 മാസം തുടർച്ചികിത്സക്ക് 20-25% ഡിസ്‌കൗണ്ട് നൽകും എന്ന് ഹംസ പയ്യന്നൂർ പ്രഖ്യാപിച്ചു.



രാവിലെ ഏഴിന് ആരംഭിച്ച ക്യാമ്പിൽ 45 ഓളം കർമ്മനിരതരായ വളണ്ടിയർമ്മാരുടെ നേതൃത്വത്തിൽ നോർക്ക രെജിസ്‌റ്റ്രെഷൻ , ക്ഷേമനിധി രെജിസ്‌റ്റ്രെഷൻ, നോർക്ക/ ക്ഷേമനിധി/ പ്രവാസി സംരംഭ ലോൺ വിഷയങ്ങളിൽ സംശയ നിവാരണം എന്നിവയും KPWAയുടെ ഉദ്ദേശലക്ഷ്യങ്ങളെ പരിചയപ്പെടുത്തൽ എന്നിവയും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു. 800ഇൽ പരം സാധാരണ പ്രവാസികൾക്ക് ചികിത്സ സൗകര്യവും 400 ഇൽ പരം ആളുകൾക്ക് നോർക്ക /ക്ഷേമനിധി അംഗത്വ അപേക്ഷ പൂരിപ്പിക്കാൻ ക്യാമ്പ് സഹായകമായി എന്ന് ഭാരവാഹികൾ അറിയിച്ചു.

ഇന്ത്യൻ ഡോക്ടേർസ് ഫോറത്തിലെയും ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസിലെയും പ്രമുഖ ഡോക്ടർമ്മാർ ആരോഗ്യ പരിരക്ഷാ ക്ലാസുകൾ നൽകി. ഇന്ത്യൻ ഡോക്ടേർസ്സ് ഫോറത്തിന്റെ (IDF) ഡോ: ഹസൻ ഖാൻ (പ്രവാസിയും ഹൃദ്രോഗങ്ങളും) ഡോ: സയ്യദ് റഹ്മാൻ (പ്രവാസിയും കിഡ്‌നി രോഗങ്ങളും) ഡോ: നോബിൾ സക്കറിയ (ഭക്ഷണശൈലിയും പ്രമേഹവും) എന്ന വിഷയങ്ങളിലും ഇന്ത്യൻ ഡെന്റിസ്റ്റ്‌സ് അലയൻസ് കുവൈത്തിന്റെ (IDAK) ഡോ: പ്രതാഭ് ഉണ്ണിത്താൻ (പല്ലും സംരക്ഷണമാർഗ്ഗവും) എന്ന വിഷയത്തിലും സദസിനു അറിവു പകർന്നു.



ഇബ്രാഹിം, മുനീർ ജസീറ കാർഗ്ഗോ, രാജൻ, രവി പാങ്ങോട്, റഷീദ് പുതുക്കുളങ്ങര, യാസിർ വടക്കൻ, സൂസൻ മാത്യു, ശോഭ നായർ, സീനു മാത്യു, വനജാ രാജൻ , രജനി, ഗിരിജ ഓമനക്കുട്ടൻ , റോസ് മേരി , ഷീജ സജി, റഫീക്ക് ഒളവറ, ജോയ് ജോൺ, ഫൈസൽ കാമ്പ്രത്ത്, അലി ജാൻ, ലതീഫ് തുടങ്ങി 45 വളണ്ടിയർമ്മാർ പരിപാടികൾ നിയന്ത്രിച്ചും സംശയനിവാരണം നടത്തിയും പരിപാടി വിജയിപ്പിക്കാൻ ആത്മാർത്ഥമായി പരിശ്രമിച്ചു. ആഗോളതലത്തിൽ ഇത്തരം പ്രവാസികൾക്ക് ഗുണകരമായ പ്രവർത്തനങ്ങൾ തുടർച്ചയായി സംഘടിപ്പിക്കും എന്ന് KPWA ഭാരവാഹികൾ അറിയിച്ചു.