മനാമ : ഇന്ത്യൻ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഐ വൈ സി സി മനാമ ഏരിയ കമ്മറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . അൽബ റാമിസിന് സമീപം വെസ്റ്റ് മിൻസ്റ്റർ ഗൾഫ് കമ്പനിയുടെ ലേബർ ക്യാമ്പിൽ ഷിഫ അൽ ജസീറ യുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. രാവിലെ 8 മണിക്ക് ആരംഭിച്ച ക്യാമ്പിൽ 200 പരം തൊഴിലാളികൾ അവസരം പ്രയോജനപ്പെടുത്തി . ഷിഫ അൽ ജസീറ ഹോസ്പിറ്റലിൽ നിന്നുള്ള ഡോ:നിജെഷ് മേനോന്റെ  നേതൃത്വത്തിലുള്ള മെഡിക്കൽ  ടീം ആണ് നേതൃത്വം നല്കിയത്.

ഐ സി ആർ എഫ് സെക്രട്ടറി അരുൾ ദാസ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. വൈ സി സി ദേശീയ പ്രസിഡന്റ് വിൻസു കൂത്തപ്പള്ളി, കെ എം സി സി വൈസ് പ്രസിഡന്റ് ടിപ്പ് ടോപ്പ് ഉസ്മാൻ, ജോൺ ഫിലിപ്പ് (ഐ സി ആർ എഫ്  മെമ്പർ), ജയശീൽ, റെജി (പീപ്പിൾസ് ഫോറം ) പ്രദീപ് അഴിക്കൊട് എന്നിവർ  ആശംസകൾ  അറിയിച്ചു .ഐ വൈ സി സി മനാമ ഏരിയ പ്രേസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിച്ചി  കളത്തുരെത്ത് സ്വാഗതവും ദേശീയ ട്രഷർ ബേസിൽ നെല്ലിമറ്റം നന്ദിയും അറിയിച്ചു. മനാമ ഏരിയ കമ്മറ്റി അംഗങ്ങൾ, ഐ വൈ സി സി ദേശീയ ഭാരവാഹികൾ, ഏരിയ പ്രസിഡന്റുമാർ ക്യാമ്പിന് നേതൃത്വം നല്കി. സ്വാതന്ത്ര ദിനം ആഘോഷിക്കുന്ന വേളയിൽ സാഹോദര്യവും, സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യം വച്ചാണ്   നാനാ ദേശങ്ങളിലുള്ള പ്രവാസി തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പ്, മെഡിക്കൽ  ക്യാമ്പ് നടത്തുന്നതിനായി  തിരഞ്ഞെടുത്തത് എന്ന് ഭാരവാഹികൾ അറിയിച്ചു.