തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെയും ഡെന്റൽ മെഡിക്കൽ കോളേജുകളിലെയും 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലെ പ്രവേശനത്തിനുള്ള ആദ്യവട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ റാങ്ക് 5799 വരെ ലഭിച്ചവർക്ക് 'അൺറിസർവ്ഡ്' (UR) കാറ്റഗറിയിൽ ആദ്യവട്ടം അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. ആദ്യ അലോട്ട്മെന്റ് ഫലം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി വെബ്സൈറ്റിൽ (www.mcc.nic.in) ലഭ്യമാണ്.

അഖിലേന്ത്യാതലത്തിൽ ന്യൂഡൽഹിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജാണ് ഏറ്റവും അധികം വിദ്യാർത്ഥികൾ പ്രവേശനത്തിന് താൽപര്യം കാണിച്ചത്. 38 ആണ് മൗലാനയിലെ ലാസ്റ്റ് റാങ്ക്.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എംബിബിഎസിന് പ്രവേശനം നേടാൻ താൽപര്യം കാണിച്ച കോളേജ് കോഴിക്കോട് മെഡിക്കൽ കോളേജാണ്. ഇവിടെ അലോട്ട്മെന്റ് ലഭിച്ച ലാസ്റ്റ് റാങ്ക് (UR കാറ്റഗറി) 447. ബിഡിഎസിന് വിദ്യാർത്ഥികളുടെ താൽപര്യത്തിൽ മുന്നിലുള്ളത് കോഴിക്കോട് സർക്കാർ ഡെന്റൽ കോളേജാണ് (ലാസ്റ്റ് റാങ്ക്- UR- 5553). കേരളത്തിലെ സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജുകളിലെ ലാസ്റ്റ് റാങ്ക് വിവരങ്ങൾ ഇപ്രകാരം.

കോഴിക്കോട് മെഡിക്കൽ കോളേജ്: UR- 447, SC- 17973, ST- 28407
തിരുവനന്തപുരം മെഡിക്കൽ കോളേജ്: 534, 14061, 43532
കോട്ടയം മെഡിക്കൽ കോളേജ്: 621, 21747, 45582
തൃശൂർ മെഡിക്കൽ കോളേജ്: 763, 22697, 50546
ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ്: 1024, 27005,59300
എറണാകുളം മെഡിക്കൽ കോളേജ്: 1126, 23131, 59219
സർക്കാർ മെഡിക്കൽ കോളേജ്, ആലപ്പുഴ: 1467, 30533, 58203
കൊല്ലം മെഡിക്കൽ കോളേജ്: 1544, 32406, 59447
പാലക്കാട് മെഡിക്കൽ കോളേജ്: 1583 (UR) 28095 (SC)