ഫിലാഡാൽഫിയ: മെഡിക്കൽ ഡോക്ടറായി സേവനം ചെയ്തുവരവെ അതെല്ലാം ഉപേക്ഷിച്ച് ദൈവത്തിന്റെ മണവാട്ടിയാകാൻ തീരുമാനെടുത്ത് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ് ജോസ് ലിൻ.


ഫിലഡൽഫിയയിലെ സെന്റ് ജൂഡ് സീറോ മലങ്കര കത്തോലിക്കാ ദേവാലയ അംഗങ്ങളായ ഇടത്തിൽ ഫിലിപ്പ്-രാജമ്മ ദമ്പതികളുടെ മകളാണ് സിസ്റ്റർ ജോസ്‌ലിൻ. ഇവരുടെ സഹോദരൻ ഫാ. മൈക്കിൾ നോർത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയിൽനിന്നുമുള്ള ആദ്യ വൈദികനാണ്.

നോർത്ത് അമേരിക്കയിലെ സീറോ മലങ്കര കത്തോലിക്കാ സഭയിൽ നിന്നു സന്യസ്ത ജീവിതത്തിലേക്കു കടന്നുവരുന്ന ആദ്യ സഭാംഗമാണു സിസ്റ്റർ ജോസ്‌ലിൻ.

ഭാരതീയ പാരമ്പര്യമുള്ള അമേരിക്കയിലെ പൗരസ്ത്യ കത്തോലിക്കാ സഭയിൽനിന്നുള്ള ആദ്യ പുരോഹിതനും ആദ്യ സന്യാസിനിയും ഒരേ കുടുംബത്തിൽ നിന്നുമാണെന്നത് തികച്ചും യാദൃശ്ചികമല്ല. മറിച്ച് ദൈവപരിപാലനയുടെ അടയാളണ്.

ഓഗസ്റ്റ് ആറിനു സമാധാനരാജ്ഞി ഭദ്രാസന ദേവാലയത്തിൽ ഭദ്രാസനാധ്യഷന്റെ സാന്നിധ്യത്തിൽ സിസ്റ്റർ ജോസ്‌ലിൻ തന്റെ പ്രഥമ വ്രതവാഗ്ദാനം നിർവഹിക്കപ്പെടും. ചടങ്ങിൽ അമേരിക്കയിലെ മങ്കര വിശ്വാസികളും പുരോഹിത സന്യസ്ത ഗണങ്ങളും ഈ പവിത്ര നിയോഗത്തിനു സാക്ഷ്യം വഹിക്കാനെത്തും.