തിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ -എൻജിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് മലപ്പുറം മഞ്ചേരി സ്വദേശിനി ഹിബ ഹുസൈനാസിനാണ്. എറണാകുളം സ്വദേശിനി മറിയം റാഫിയയ്ക്കാണ് രണ്ടാം റാങ്ക്. എസ്.സി വിഭാഗത്തിൽ മലപ്പുറത്തെ നിർമൽ കൃഷ്ണനും എസ്.ടി വിഭാഗത്തിൽ കോട്ടയം സ്വദേശിനി ലക്ഷ്മി പാർവതിയും ഒന്നാം റാങ്ക് നേടിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊല്ലം സ്വദേശി അജീഷ് സാബു മൂന്നാം റാങ്കും തൃശൂർ സ്വദേശിനി വർഷ മാത്യൂ നാലാം റാങ്കും മലപ്പുറം സ്വദേശി ഐശ്വര്യ അഞ്ചാം റാങ്കും നേടി.

മെഡിക്കൽ പരീക്ഷയിൽ 85,829 പേരും എഞ്ചിനിയറിങ് വിഭാഗത്തിൽ 75,258 പേരും യോഗ്യത നേടി. മെഡിക്കൽ പരീക്ഷയുടെ റാങ്ക് ലിസ്റ്റും എൻജിനീയറിങ് പരീക്ഷയുടെ സ്‌കോറുമാണ് പ്രഖ്യാപിച്ചത്. എഞ്ചിനിയറിങ് റാങ്ക് ലിസ്റ്റ് ജൂൺ രണ്ടാംവാരം പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരീക്ഷാഫലം www.cee.kerala.gov.in എന്ന വെബൈസൈറ്റിൽ ലഭ്യമാണ്.

ആദ്യ പത്ത് റാങ്കുകാരും മാർക്കും ചുവടേ:

1 ഹിബ പി. മലപ്പുറം 954.7826
2 മറിയം റാഫി, ആലുവ 944.3478
3 അജീഷ് സാബു, കൊല്ലം 944.3478
4 വർണ മാത്യു, തൃശൂർ 939.3478
5 ഐശ്വര്യ എൻവി. മലപ്പുറം939.1304
6 അന്ന ജയിംസ്, കട്ടപ്പന 936.210
7 അജയ് ബാലചന്ദ്രൻ, തിരുവനന്തപുരം 934.9378
8 കല്യാണി കൃഷ്ണൻ, കൊല്ലം 933.9130
9 ജോയൽ അലക്‌സ്, പത്തനംതിട്ട 933.9130
10 മെൽവിൻ ഷാജി, മലപ്പുറം 930.7826