- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്യൂൻസ് ലാൻഡിൽ മെഡിക്കൽ മരിജുവാന നിയമവിധേയമാക്കുന്നു; മെഡിക്കൽ ആവശ്യങ്ങൾക്ക് ഡോക്ടറുടെ കുറിപ്പടിയോടു കൂടി മാത്രം കഞ്ചാവ് വാങ്ങാം
ക്യൂൻസ് ലാൻഡ്: ക്യൂൻസ് ലാൻഡിൽ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാവുന്ന തരത്തിൽ മെഡിക്കൽ മരിജൂവാന നിയമവിധേയമാക്കാൻ ഒരുങ്ങുന്നതായി ഹെൽത്ത് മിനിസ്റ്റർ കാമറൂൺ ഡിക്ക് വ്യക്തമാക്കി. മെഡിക്കൽ മരിജുവാനയ്ക്കു വേണ്ടി പൊതുജനങ്ങളിൽ നിന്ന് ഏറെ നാളായി ആവശ്യം ഉയർന്നു വരികയാണെന്നും പൊതുജനാഭിപ്രായം കണക്കിലെടുത്താണ് മെഡിക്കൽ മരിജുവാന നിയമവിധേയമാക്കുന്നതെന്നും കാമറൂൺ ഡിക്ക് ചൂണ്ടിക്കാട്ടി. നിശ്ചിത ഫ്രെയിം വർക്കിനുള്ളിൽ നിന്നു കൊണ്ടു തന്നെയായിരിക്കും മെഡിക്കൽ മരിജൂവാനയുടെ ഉപയോഗം നിയന്ത്രിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ മെഡിക്കൽ മരിജൂവാനയുടെ ആവശ്യം വർധിച്ചുവരികയാണെങ്കിൽ അതനുസരിച്ച് നിയമനിർമ്മാണം നടത്തുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി. രോഗിക്ക് ഇത്തരത്തിൽ ചികിത്സ വേണമെന്നുള്ളതിന് മെഡിക്കൽ തെളിവുകൾ ഹാജരാക്കേണ്ടി വരുമെന്നും ഇതിനെ പിന്തുണയ്ക്കുന്ന ക്ലിനിക്ക് ട്രീറ്റ്‌മെന്റ് പ്ലാനുകൾ സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞാഴ്ച ആദ്യമായി ഒരു രോഗിക്ക് മെഡിക്കൽ കാനബീസ് ആവശ്യപ്പെട്
ക്യൂൻസ് ലാൻഡ്: ക്യൂൻസ് ലാൻഡിൽ ചികിത്സയ്ക്കായി കഞ്ചാവ് ഉപയോഗിക്കാവുന്ന തരത്തിൽ മെഡിക്കൽ മരിജൂവാന നിയമവിധേയമാക്കാൻ ഒരുങ്ങുന്നതായി ഹെൽത്ത് മിനിസ്റ്റർ കാമറൂൺ ഡിക്ക് വ്യക്തമാക്കി. മെഡിക്കൽ മരിജുവാനയ്ക്കു വേണ്ടി പൊതുജനങ്ങളിൽ നിന്ന് ഏറെ നാളായി ആവശ്യം ഉയർന്നു വരികയാണെന്നും പൊതുജനാഭിപ്രായം കണക്കിലെടുത്താണ് മെഡിക്കൽ മരിജുവാന നിയമവിധേയമാക്കുന്നതെന്നും കാമറൂൺ ഡിക്ക് ചൂണ്ടിക്കാട്ടി.
നിശ്ചിത ഫ്രെയിം വർക്കിനുള്ളിൽ നിന്നു കൊണ്ടു തന്നെയായിരിക്കും മെഡിക്കൽ മരിജൂവാനയുടെ ഉപയോഗം നിയന്ത്രിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ മെഡിക്കൽ മരിജൂവാനയുടെ ആവശ്യം വർധിച്ചുവരികയാണെങ്കിൽ അതനുസരിച്ച് നിയമനിർമ്മാണം നടത്തുമെന്നും ആരോഗ്യമന്ത്രി വെളിപ്പെടുത്തി.
രോഗിക്ക് ഇത്തരത്തിൽ ചികിത്സ വേണമെന്നുള്ളതിന് മെഡിക്കൽ തെളിവുകൾ ഹാജരാക്കേണ്ടി വരുമെന്നും ഇതിനെ പിന്തുണയ്ക്കുന്ന ക്ലിനിക്ക് ട്രീറ്റ്‌മെന്റ് പ്ലാനുകൾ സമർപ്പിക്കണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കഴിഞ്ഞാഴ്ച ആദ്യമായി ഒരു രോഗിക്ക് മെഡിക്കൽ കാനബീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള മെഡിക്കൽ പ്രിസ്‌ക്രിപ്ഷൻ ലഭിച്ചിരുന്നു. അതേസമയം പുതിയ നിയമം, റിക്രിയേഷണൽ ഉപയോഗത്തിന് കഞ്ചാവ് അനുവദിക്കില്ലെന്നും ആർക്കും കഞ്ചാവ് സ്വയം വളർത്താനുള്ള അവകാശം ഉണ്ടായിരിക്കില്ലെന്നും പ്രീമിയർ അന്നസ്റ്റേസിയ പലാസ്സുക്ക് വ്യക്തമാക്കി.
രോഗം കൊണ്ട് അവശതയിലായിരിക്കുന്നവർക്ക് ആശ്വാസത്തിനായിട്ടാണ് മെഡിക്കൽ കാനബീസ് അനുവദിക്കുകയെന്നും പ്രീമിയർ വെളിപ്പെടുത്തി.