- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഡിക്കൽ പ്രൊഫഷണലുകൾ ലൈസൻസ് ട്രാൻസ്ഫർ ചെയ്യണമെങ്കിൽ അപ്രൂവൽ നേടിയിരിക്കണം; മുൻ എംപ്ലോയറുടെ സമ്മതമില്ലാതെ തൊഴിൽ മാറ്റം സാധ്യമല്ലെന്ന് ആരോഗ്യമന്ത്രാലയം
കുവൈറ്റ് സിറ്റി: മറ്റൊരു എംപ്ലോയറുടെ കീഴിലേക്ക് മാറുന്നതിന് മുമ്പ് മെഡിക്കൽ പ്രൊഫഷണലുകൾ നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. മെഡിസിൻ, ഡെന്റൽ, മറ്റ് അപ്ലൈഡ് മെഡിക്കൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടണമെന്ന് നിർബന്ധമാക്കിയിരിക്കുന്നത്. നിലവിൽ ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതു സംബന്ധിച്ചുള്ള നിയമം ഭേദഗതി ചെയ്താണ് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ എംപ്ലോയറുടെ കീഴിൽ ഒരു വർഷം തികച്ച ശേഷം ലൈസൻസ് ട്രാൻസ്ഫർ ചെയ്യാമെന്നായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് എംപ്ലോയറും എംപ്ലോയിയും തമ്മിലുള്ള കരാർ അവസാനിച്ച ശേഷം എംപ്ലയോറുടെ അപ്രൂവലോടു കൂടി മാത്രമേ പുതിയ എംപ്ലോയറിലേക്ക് ലൈസൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കൂ. സ്വകാര്യ മെഡിക്കൽ മേഖല ഭദ്രമാക്കാനും മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ ഉത്തരവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാ
കുവൈറ്റ് സിറ്റി: മറ്റൊരു എംപ്ലോയറുടെ കീഴിലേക്ക് മാറുന്നതിന് മുമ്പ് മെഡിക്കൽ പ്രൊഫഷണലുകൾ നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടിയിരിക്കണമെന്ന് ആരോഗ്യമന്ത്രാലയം. മെഡിസിൻ, ഡെന്റൽ, മറ്റ് അപ്ലൈഡ് മെഡിക്കൽ പ്രൊഫഷനുകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതിന് നിലവിലുള്ള എംപ്ലോയറുടെ അപ്രൂവൽ നേടണമെന്ന് നിർബന്ധമാക്കിയിരിക്കുന്നത്.
നിലവിൽ ലൈസൻസ് ട്രാൻസ്ഫർ ചെയ്യുന്നതു സംബന്ധിച്ചുള്ള നിയമം ഭേദഗതി ചെയ്താണ് ആരോഗ്യമന്ത്രി ഡോ.ജമാൽ അൽ ഹർബി പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. ആദ്യ എംപ്ലോയറുടെ കീഴിൽ ഒരു വർഷം തികച്ച ശേഷം ലൈസൻസ് ട്രാൻസ്ഫർ ചെയ്യാമെന്നായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ പുതിയ ഉത്തരവ് അനുസരിച്ച് എംപ്ലോയറും എംപ്ലോയിയും തമ്മിലുള്ള കരാർ അവസാനിച്ച ശേഷം എംപ്ലയോറുടെ അപ്രൂവലോടു കൂടി മാത്രമേ പുതിയ എംപ്ലോയറിലേക്ക് ലൈസൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കൂ.
സ്വകാര്യ മെഡിക്കൽ മേഖല ഭദ്രമാക്കാനും മെഡിക്കൽ പ്രൊഫഷണലുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പുതിയ ഉത്തരവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.