- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് മെഡിക്കൽ സെമിനാർ 12 ന്
ഹ്യൂസ്റ്റൻ: ജോലിയിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നവർക്കും വിരമിച്ചവർക്കും മെഡികെയർ, മെഡികെയ്ഡ്, ഒബാമാകെയർ എന്നീ മെഡിക്കൽ ഇൻഷൂറൻസ് വിഷയങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് സൗജന്യ മെഡിക്കൽ സെമിനാർ നവംബർ 12, ശനിയാഴ്ച നാലു മുതൽ ആറു മണിവരെ സ്റ്റാഫോർഡിലുള്ള എഡ്വിൻസ് നക്ലക്സ് നഴ്സിങ് സെന്റർ (ദേശി ഡിസ്‌കൗണ്ട് ഗ്രോസേഴ്സ് ആൻഡ് ഗസൽ ഇന്ത്യ റസ്റ്റോറന്റ് -കൾക്ക് അടുത്ത് ) വച്ച് നടത്തുന്നതാണ്. മിസ്. സിബി തോമസ് മെഡിക്കൽ സെമിനാർ ക്ലാസ് നൽകുന്നു. യൂനിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റനിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദവും സോഷ്യൽ വർക്കർ ആയി പ്രവർത്തിച്ച് പരിചയവുമുള്ള വ്യക്തിയാണ് സിബി തോമസ്. ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നവരും വിരമിച്ചവരും അവശ്യം അറിഞ്ഞിരിക്കേണ്ട മെഡിക്കൽ ഇൻഷൂറൻസ് സംബന്ധമായ വിഷയങ്ങളും ഇൻഷൂറൻസ് ഇല്ലാത്തവർക്ക് വേണ്ടിയുള്ള വിശദവിവരങ്ങളും സെമിനാറിൽ നിന്ന് ലഭിക്കും. കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് സംഘടിപ്പിക്കുന്ന വിജ്ഞാനപ്രദമായ സെമിനാറിൽ പങ്കെടുക്കുവാൻ മലയാളി സുഹൃത്തുക്കളോട്
ഹ്യൂസ്റ്റൻ: ജോലിയിൽ നിന്നും വിരമിക്കാൻ ഉദ്ദേശിക്കുന്നവർക്കും വിരമിച്ചവർക്കും മെഡികെയർ, മെഡികെയ്ഡ്, ഒബാമാകെയർ എന്നീ മെഡിക്കൽ ഇൻഷൂറൻസ് വിഷയങ്ങളെപ്പറ്റി വിശദീകരിക്കുന്നതിന് സൗജന്യ മെഡിക്കൽ സെമിനാർ നവംബർ 12, ശനിയാഴ്ച നാലു മുതൽ ആറു മണിവരെ സ്റ്റാഫോർഡിലുള്ള എഡ്വിൻസ് നക്ലക്സ് നഴ്സിങ് സെന്റർ (ദേശി ഡിസ്‌കൗണ്ട് ഗ്രോസേഴ്സ് ആൻഡ് ഗസൽ ഇന്ത്യ റസ്റ്റോറന്റ് -കൾക്ക് അടുത്ത് ) വച്ച് നടത്തുന്നതാണ്.
മിസ്. സിബി തോമസ് മെഡിക്കൽ സെമിനാർ ക്ലാസ് നൽകുന്നു. യൂനിവേഴ്സിറ്റി ഓഫ് ഹ്യൂസ്റ്റനിൽ നിന്ന് എം.എസ്.ഡബ്ല്യു ബിരുദാനന്തര ബിരുദവും സോഷ്യൽ വർക്കർ ആയി പ്രവർത്തിച്ച് പരിചയവുമുള്ള വ്യക്തിയാണ് സിബി തോമസ്. ജോലിയിൽ നിന്നും വിരമിക്കാൻ ആഗ്രഹിക്കുന്നവരും വിരമിച്ചവരും അവശ്യം അറിഞ്ഞിരിക്കേണ്ട മെഡിക്കൽ ഇൻഷൂറൻസ് സംബന്ധമായ വിഷയങ്ങളും ഇൻഷൂറൻസ് ഇല്ലാത്തവർക്ക് വേണ്ടിയുള്ള വിശദവിവരങ്ങളും സെമിനാറിൽ നിന്ന് ലഭിക്കും. കമ്മ്യൂണിറ്റി അസ്സോസിയേഷൻ ഫോർ പബ്ലിക് സർവീസ് സംഘടിപ്പിക്കുന്ന വിജ്ഞാനപ്രദമായ സെമിനാറിൽ പങ്കെടുക്കുവാൻ മലയാളി സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
നൈനാൻ മാത്തുള്ള - 832-495-3868, അബ്രഹാം തോമസ് - 832-922-8187, പൊന്നുപിള്ള - 281-261-4950, ഷിജി മോൻ - 832-755-2867, തോമസ് തയ്യിൽ - 832-282-0484, കെ.കെ. ചെറിയാൻ - 281-242-4718, റനി കവലയിൽ - 281-300-9777



