കണ്ണൂർ: ആയുർവ്വേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിൽ പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ഐഎംഎ.ആഹ്വാനം ചെയ്തു.കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഐഎംഎ പ്രതിനിധികൾ ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെ മെഡിക്കൽ ബന്ദ്. വെള്ളിയാഴ്ച ഒപി ബഹിഷ്‌കരിച്ച് കൊണ്ടാണ് മെഡിക്കൽ ബന്ദ് നടത്തുക.അതേസമയം കാഷ്യാലിറ്റി, കോവിഡ് ഡ്യൂട്ടി എന്നിവയ്ക്ക് തടസം ഉണ്ടാകില്ല എന്നും ഐഎംഎ അറിയിച്ചു

ദിവസങ്ങൾക്ക് മുൻപാണ് കേന്ദ്രസർക്കാർ ആയുർവ്വേദ ഡോക്ടർമാർക്കും ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിവിധങ്ങളായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഐ എം എയുടെ നേതൃത്വത്തിൽ നടന്നിരുന്നു.