- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും; നിർത്തിവച്ചത് ഒരു മാസത്തേക്ക്
മസ്‌കത്ത്: ഒമാനിൽ വിദേശ തൊഴിലാളികളുടെ പുതിയ വിസക്കും വിസ പുതുക്കുന്നതിനുമുള്ള മെഡിക്കൽ പരിശോധന നിർത്തിവെച്ചേക്കും. ഒരു മാസത്തേക്ക് മെഡിക്കൽ പരിശോധന നിർത്തിവക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കൺട്രോൾ വിഭാഗം ഡയറക്ടറേറ്റ് ജനറൽ ആർ.ഒ.പി പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് ഡയറക്ടർ ജനറലിനും സിവിൽ സ്റ്റാറ്റസ് ഡയറക്ടർ ജനറലിനും കത്ത് നൽകിയതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒരു മാസത്തിനുശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്തശേഷം പരിശോധന പുനരാരംഭിക്കാനാണ് നിർദ്ദേശം. വിദേശത്തുനിന്ന് മെഡിക്കൽ പരിശോധന തുടരാവുന്നതാണെന്നും കത്തിൽ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകളിൽ രോഗബാധിതർ മറ്റുള്ളവരുമായി കൂടിക്കലരുന്ന സാഹചര്യം ഒഴിവാക്കാനാണ് തീരുമാനം. 2020 മെയ് 17 മുതൽ നിർത്തിവെച്ചിരുന്ന മെഡിക്കൽ പരിശോധന ഇക്കഴിഞ്ഞ ജനുവരി 17 മുതലാണ് പുനരാരംഭിച്ചത്.