- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് 'മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്സ് മീറ്റ് സംഘടിപ്പിച്ചു
കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ മുൻകരുതലുകൾ എടുക്കണമെന്നും അസുഖം വന്നു ചികിത്സ തേടുന്നതിനെക്കാൾ അസുഖം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും യു എ ഇ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ന്യൂറോളജി ഡോക്ടരായ മോനി കെ വിനോദ് പറഞ്ഞു. അസുഖം ബാധിക്കുനവർ പലരും പല കാരണങ്ങൾ കൊണ്ടും ഡോക്ടർ മാരെ സമീപിക്കാതെ സ്വയം ചികിത്സ നടത്തുതായി കാണാറുണ്ട്. അത് കൂടുതൽ അപകടകമാണെന്നും അസുഖം മൂർച്ഛിക്കാൻ കരണമായേക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചൂടുകാലം വരികയാണ്. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതനുസരിച്ചു ധാരാളം വെള്ളം കുടിക്കേണ്ടി വരും. കൂടുതൽ ചൂടുള്ള സമയങ്ങളിൽ സൂര്യതാപം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച 'മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്സ് മീറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് എൻഎം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി അബൂബക്കർ , ഡോക്ടർ അജിത് കുമാർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ്, ജോയിന്റ് സെക്രട്ടറി
കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ മുൻകരുതലുകൾ എടുക്കണമെന്നും അസുഖം വന്നു ചികിത്സ തേടുന്നതിനെക്കാൾ അസുഖം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും യു എ ഇ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ന്യൂറോളജി ഡോക്ടരായ മോനി കെ വിനോദ് പറഞ്ഞു.
അസുഖം ബാധിക്കുനവർ പലരും പല കാരണങ്ങൾ കൊണ്ടും ഡോക്ടർ മാരെ സമീപിക്കാതെ സ്വയം ചികിത്സ നടത്തുതായി കാണാറുണ്ട്. അത് കൂടുതൽ അപകടകമാണെന്നും അസുഖം മൂർച്ഛിക്കാൻ കരണമായേക്കാമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ചൂടുകാലം വരികയാണ്. ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടുന്നതനുസരിച്ചു ധാരാളം വെള്ളം കുടിക്കേണ്ടി വരും. കൂടുതൽ ചൂടുള്ള സമയങ്ങളിൽ സൂര്യതാപം നേരിട്ട് ശരീരത്തിൽ പതിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച 'മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്സ് മീറ്റിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലബ് പ്രസിഡന്റ് എൻഎം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി അബൂബക്കർ , ഡോക്ടർ അജിത് കുമാർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ്, ജോയിന്റ് സെക്രട്ടറി വി ഡി മുരളീധരൻ, പ്രോഗ്രാം കോർഡിനേറ്റർ വി അഷ്‌റഫ് തുടങ്ങിയവർ പ്രസംഗിച്ചു.
അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാഡുവേറ്റ്‌സ് , കേരള ഫാർമസിസ്‌റ് കൗൺസിൽ , ക്ലബ് വനിതാ വേദി, ചിൽഡ്രൻസ് ഫോറം തുടങ്ങിയവ യുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പിൽ പങ്കെടുത്ത സന്നദ്ധ സേവകർക്കു ഉപഹാരങ്ങളും സിർട്ടിഫിക്കറ്റ് കളും ചടങ്ങിൽ വിതരണം ചെയ്തു.