- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ജൂലൈ ഒന്നു മുതൽ രാജ്യത്തെ മെഡികെയർ റിബേറ്റിൽ മാറ്റം; ചികിത്സാ രീതികൾക്കുള്ള സർക്കാർ ആനുകൂല്യത്തിൽ മാറ്റം ഉറപ്പ്
ജൂലൈ ഒന്നു മുതൽ രാജ്യത്തെ മെഡികെയർ റിബേറ്റിൽ മാറ്റം വരുന്നു.ഓസ്‌ട്രേലിയയിലെ മെഡികെയർ ആനുകൂല്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.നിരവധി ചികിത്സാ രീതികൾക്കും ആരോഗ്യസേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ മാറ്റം ഉണ്ടാകും.
900ലേറെ ചികിത്സാ/പരിശോധനാ രീതികൾക്കും, ആരോഗ്യ സേവനങ്ങൾക്കുമുള്ള മെഡികെയർ റിബേറ്റിൽ മാറ്റമുണ്ടാകും.പല ചികിത്സാ രീതികൾക്കുമുള്ള സർക്കാർ ആനുകൂല്യം വർദ്ധിക്കുമ്പോൾ, മറ്റ് പലതിനുമുള്ളത് കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിട്ടുണ്ട്.
ജനറൽ സർജറി, ഓർത്തോപീഡിക് സർജറി, ഹൃദ്രോഗസംബന്ധമായ സേവനങ്ങൾ എന്നിവയിലാണ് പ്രധാനമായും മാറ്റങ്ങൾ കൊണ്ടുവരുന്നത്.ഡോക്ടർമാരും, ക്ലിനിക്കൽ വിദഗ്ധരും, അക്കാഡമിക് വിദഗ്ധരും ഉൾപ്പെട്ട ഒരു MBS കർമ്മസമിതി 2015 മുതൽ നടത്തിയ വിലയിരുത്തലിനൊടുവിലാണ് ഈ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
ഓർത്തോപീഡിക്‌സ് സർജറി, പ്ലാസ്റ്റിക് സർജറി, ഗൈനക്കോളജി, ജനറൽ സർജറി എന്നിവയിലെ പല രീതികൾക്കും ആനുകൂല്യം കൂടുമെന്നും, രോഗികളുടെ കൈയിൽ നിന്നുള്ള ചെലവ് കുറയുമെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.