- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ ഏറ്റവും വലിയ കണ്ടുപിടിത്തം ഫലം ചെയ്തു; ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന അനേകം ജീവൻരക്ഷാ മരുന്നുകൾ ഇനി ഇന്ത്യയിൽ തന്നെ നിർമ്മിക്കും; ഇൻസുലിന്റെയും ഹെപ്പറ്റൈറ്റിസ് ബി വാക്സിന്റെയും വില നാലിൽ ഒന്നായി കുറയും
നിങ്ങൾ ഇൻസുലിൻ പതിവായി കുത്തിവയ്ക്കേണ്ടി വരുന്ന ആളാണോ..? ഇതിന്റെ വർധിച്ച വില നിങ്ങളെ വീർപ്പ് മുട്ടിക്കുന്നുണ്ടോ..? എന്നാൽ നിങ്ങളെ തേടി ഒരു സന്തോഷവാർത്തയെത്തിയിരിക്കുന്നു. അതായത് ഇൻസുലിന്റെയും ഹെപ്പറ്റൈറ്റിസ് ബിയുടെയും വില നാലിൽ ഒന്നായി കുറയുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തം ലക്ഷ്യത്തിലെത്തിയതോടെയാണ് ഇതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. തൽഫലമായി നാം ഇറക്ക് മതി ചെയ്തുകൊണ്ടിരുന്ന അനേകം ജീവൻ രക്ഷാമരുന്നുകൾ ചുരുങ്ങിയ ചെലവിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള സാഹചര്യമൊരുങ്ങിയതോടെ നിരവധി അത്യാവശ്യമരുന്നുകൾക്ക് വില കുത്തനെ ഇടിയുമെന്ന പ്രതീക്ഷയേറിയിരിക്കുകയാണ്. ചണ്ഡീഗഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി(ഐഎംടിഇസിഎച്ച്) ഇൻസുലിൻ, സ്ട്രെപ്റ്റോകിനാസ്, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള പ്രോട്ടീൻ അധിഷ്ഠിത മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതാണ് ഈ രംഗത്ത് വിപ്ലവത്തിന് തുട
നിങ്ങൾ ഇൻസുലിൻ പതിവായി കുത്തിവയ്ക്കേണ്ടി വരുന്ന ആളാണോ..? ഇതിന്റെ വർധിച്ച വില നിങ്ങളെ വീർപ്പ് മുട്ടിക്കുന്നുണ്ടോ..? എന്നാൽ നിങ്ങളെ തേടി ഒരു സന്തോഷവാർത്തയെത്തിയിരിക്കുന്നു. അതായത് ഇൻസുലിന്റെയും ഹെപ്പറ്റൈറ്റിസ് ബിയുടെയും വില നാലിൽ ഒന്നായി കുറയുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തം ലക്ഷ്യത്തിലെത്തിയതോടെയാണ് ഇതിനുള്ള വഴിയൊരുങ്ങിയിരിക്കുന്നത്. തൽഫലമായി നാം ഇറക്ക് മതി ചെയ്തുകൊണ്ടിരുന്ന അനേകം ജീവൻ രക്ഷാമരുന്നുകൾ ചുരുങ്ങിയ ചെലവിൽ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള സാഹചര്യമൊരുങ്ങിയതോടെ നിരവധി അത്യാവശ്യമരുന്നുകൾക്ക് വില കുത്തനെ ഇടിയുമെന്ന പ്രതീക്ഷയേറിയിരിക്കുകയാണ്.
ചണ്ഡീഗഡിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബിയൽ ടെക്നോളജി(ഐഎംടിഇസിഎച്ച്) ഇൻസുലിൻ, സ്ട്രെപ്റ്റോകിനാസ്, ഹെപ്പറ്റൈറ്റിസ് ബി പോലുള്ള പ്രോട്ടീൻ അധിഷ്ഠിത മരുന്നുകൾ നിർമ്മിക്കുന്നതിനുള്ള തദ്ദേശീയമായ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതാണ് ഈ രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.ഇതിലൂടെ ഇവയുടെ ഉൽപാനദ ചെലവ് വൻ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പ്രതീക്ഷ പുലർത്തുന്നത്. നാളിതുവരെയായി ഇന്ത്യ ഇൻസുലിൻ, സ്ട്രെപ്റ്റോകിനാസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ മരുന്നുകൾക്കായി ഇറക്കുമതിയെയും പേറ്റന്റ് ടെക്നോളജി(എക്സ്പ്രഷൻ വെക്ടർ) യെയുമായിരുന്നു ആശ്രയിച്ചിരുന്നത്. ചൈന കഴിഞ്ഞാൽ പ്രമേഹം ഹെപ്പറ്റൈറ്റിസ് ബി എന്നിവയുടെ കാര്യത്തിൽ ഇന്ത്യയ്ക്കാണ് രണ്ടാം സ്ഥാമെന്നതിനാൽ ഐഎംടിഇസിഎച്ചിന്റെ കണ്ടുപിടിത്തത്തിന് പ്രാധാന്യമേറെയുണ്ട്.
അതായത് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 66 മില്യൺ പ്രമേഹരോഗികളും 40 മില്യൺ ഹെപ്പറ്റൈറ്റിസ് ബി രോഗികളുമാണുള്ളത്. ഡിഎൻഎയുടെ നട്ടെല്ലാണ് എക്സ്പ്രഷൻ വെക്ടർ. ഏറ്റവും സാധാരണവും ലഭ്യവുമായ എക്സ്പ്രഷൻ വെക്ടറാണ് പിച്ചിയ. ഇത് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാരണം പിച്ചിയയുടെ പേറ്റന്റ് മറ്റു രാജ്യക്കാർക്കാണ്. അതിനാൽ ഇന്ത്യൻ ബയോടെക്ക് കമ്പനികൾക്ക് ഇതുപയോഗിക്കണമെങ്കിൽ ഇൻവെന്റർക്ക് പണം നൽകേണ്ടതുണ്ട്. ഇതിനാൽ ഇതുപയോഗിച്ച് നിർമ്മിക്കുന്ന മരുന്നിന് വിലയേറുകയും ചെയ്യുന്നു. ഇതിനെ തുടർന്നാണ് ഐഎംടിഇസിഎച്ചിലെ ഡോ.ജഗ്മോഹൻ സിംഗിന്റെ നേതൃത്ത്വത്തിലുള്ള ഗവേഷക സംഘം ഇന്ത്യയുടേതായ ആദ്യത്തെ എക്സ്പ്രഷൻ വെക്ടർ തെറാപ്പിക് പ്രോട്ടീനുകൾക്കായി വികസിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനുള്ള ചെലവ് 45 രൂപമുതൽ 250 രൂപ വരെയാണ്. കുട്ടികൾക്കുള്ള 10 എംജി മുതൽ 0.5 എംഎൽ വരെയുള്ളതിനുള്ള വിലയാണിത്. എന്നാൽ മുതിർന്നവർക്കുള്ള 20 എംജിക്ക് ഇതിലും ഇരട്ടി വിലവരും. ഇൻസുലിനാകട്ടെ ഓരോ ഇഞ്ചക്ഷന് വില 140 രൂപ മുതൽ 325 രൂപവരെയാണ്. പുതിയ സിസ്റ്റം ഫിഷൻ യീസ്റ്റ് എന്നാണറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ്ബി സർഫേസ് ആന്റിജൻ വാക്സിനും (എച്ച്ബിഎസ്) മറ്റ് തെറാപ്യൂട്ടിക് പ്രോട്ടീനുകളും കുറഞ്ഞ ചെലവിൽ ഉൽപാദിിപ്പിക്കാൻ ഇതിന് നല്ല കഴിവുണ്ട്.