- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി സൗദിയിൽ ഡോക്ടർമാർ എഴുതുന്ന കുറിപ്പുകളിൽ മരുന്നുകളുടെ ബ്രാൻഡ് നെയിം കാണില്ല; കുറിപ്പടിയായി മരുന്നുകളുടെ ശാസ്ത്രീയ നാമം എഴുതാൻ ഡോക്ടർമാർക്ക് നിർദ്ദേശം
റിയാദ്: ഇനി മുതൽ ഡോക്ടർമാർ നൽകുന്ന കുറിപ്പടിയിൽ ബ്രാൻഡ് നെയിം പാടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. മരുന്നുകളുടെ ശാസ്ത്രീയനാമമാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശമുണ്ട്. മരുന്നുകളുടെ ശാസ്ത്രീയ നാമം ഉപയോഗിക്കുന്നതോടെ ചെലവ് കുറഞ്ഞതും ഗുണനിലവാരമുള ളതുമായ മരുന്നുകൾ ലഭ്യമാക്കാനാകും. വിപണിയിലെ മത്സരം കുറയും. ലോകാരോഗ്യ സംഘടനയും മരുന്നുകളുടെ ശാസ്ത്രീയ നാമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. എന്നാൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയുടെ മരുന്നുകളുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാവുന്നതാണ്. പുതിയ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡോക്ടർമാർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.നിയമ ലംഘനങ്ങൾ 937 എന്ന നമ്പറിൽ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു
റിയാദ്: ഇനി മുതൽ ഡോക്ടർമാർ നൽകുന്ന കുറിപ്പടിയിൽ ബ്രാൻഡ് നെയിം പാടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം. മരുന്നുകളുടെ ശാസ്ത്രീയനാമമാണ് ഉപയോഗിക്കേണ്ടതെന്നും നിർദേശമുണ്ട്.
മരുന്നുകളുടെ ശാസ്ത്രീയ നാമം ഉപയോഗിക്കുന്നതോടെ ചെലവ് കുറഞ്ഞതും ഗുണനിലവാരമുള ളതുമായ മരുന്നുകൾ ലഭ്യമാക്കാനാകും. വിപണിയിലെ മത്സരം കുറയും. ലോകാരോഗ്യ സംഘടനയും മരുന്നുകളുടെ ശാസ്ത്രീയ നാമം പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.
എന്നാൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റിയുടെ മരുന്നുകളുടെ ബ്രാൻഡ് നെയിം ഉപയോഗിക്കാവുന്നതാണ്. പുതിയ നയം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡോക്ടർമാർ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.നിയമ ലംഘനങ്ങൾ 937 എന്ന നമ്പറിൽ അറിയിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു
Next Story