- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ ഇരുപ്പും കൃത്രിമ ശ്വാസവും നിലവിലുള്ള വിമാനയാത്രയിൽ പറ്റുമെങ്കിൽ മരുന്നുകൾ ഉപേക്ഷിക്കുക; വിമാനത്തിൽ കയറുംമുമ്പ് ഒരു കാരണവശാലും കഴിക്കാൻ പാടില്ലാത്ത മരുന്നുകൾ ഏതൊക്കെയെന്നറിയാമോ?
ഓരോ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്ന് മറ്റൊരിടത്തേക്ക് ഒരു കോടി ആളുകളെങ്കിലും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മറ്റേത് യാത്രാ മാർഗത്തെക്കാളും സുരക്ഷിതമാണ് ആകാശയാത്രയെങ്കിലും, വിമാനത്തിനുള്ളിലെ സവിശേഷമായ കാലാവസ്ഥ ചിലർക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്്. ചില പ്രത്യേക തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്കാണ് വിമാനയാത്ര പ്രശ്‌നമാകാറുള്ളത്. വിമാനത്തിൽ കയറുംമുമ്പ് ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത ചില മരുന്നുകളുമുണ്ട്. അത്തരം ചില മരുന്നുകളെ പരിചയപ്പെടുത്തുകയാമ് സിഡ്‌നി സർവകലാശാലയിലെ ഫാർമസി ബിരുദകോഴ്‌സ് ഡയറക്ടർ നിയാൽ വീറ്റ്. വിമാനം പറന്നുയരുമ്പോൾ അതിനുള്ളിലെ കാബിനിൽ സജ്ജീകരിക്കുന്നത് ഏകദേശം 10,000 അടി മുകളിലുള്ള അന്തരീക്ഷത്തിന് സമാനമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഓക്‌സിജൻ ലെവൽ 14.3 ശതമാനം മാത്രമാണ്. നിലത്ത് നാം ജീവിക്കുന്നത് 20.9 ശതമാനം ഓക്‌സിജൻ ലെവലിലാണ്. വിമാനത്തിലെ സീറ്റിൽ അധികസമയവും ഒരേ ഇരുപ്പ് വേണ്ടിവരുമ്പോൾ രക്തയോട്ടത്തെയും അത് ബാധിക്കും. വിമാനത്തിനുള്ളിലെ അന്തരീക്ഷത്തിൽ വേണ്ടത്ര ഹ്
ഓരോ ദിവസവും ലോകത്തിന്റെ പല കോണുകളിൽനിന്ന് മറ്റൊരിടത്തേക്ക് ഒരു കോടി ആളുകളെങ്കിലും യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. മറ്റേത് യാത്രാ മാർഗത്തെക്കാളും സുരക്ഷിതമാണ് ആകാശയാത്രയെങ്കിലും, വിമാനത്തിനുള്ളിലെ സവിശേഷമായ കാലാവസ്ഥ ചിലർക്ക് ചില പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്്. ചില പ്രത്യേക തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്കാണ് വിമാനയാത്ര പ്രശ്‌നമാകാറുള്ളത്. വിമാനത്തിൽ കയറുംമുമ്പ് ഒരുകാരണവശാലും കഴിക്കാൻ പാടില്ലാത്ത ചില മരുന്നുകളുമുണ്ട്. അത്തരം ചില മരുന്നുകളെ പരിചയപ്പെടുത്തുകയാമ് സിഡ്‌നി സർവകലാശാലയിലെ ഫാർമസി ബിരുദകോഴ്‌സ് ഡയറക്ടർ നിയാൽ വീറ്റ്.
വിമാനം പറന്നുയരുമ്പോൾ അതിനുള്ളിലെ കാബിനിൽ സജ്ജീകരിക്കുന്നത് ഏകദേശം 10,000 അടി മുകളിലുള്ള അന്തരീക്ഷത്തിന് സമാനമായ സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഓക്‌സിജൻ ലെവൽ 14.3 ശതമാനം മാത്രമാണ്. നിലത്ത് നാം ജീവിക്കുന്നത് 20.9 ശതമാനം ഓക്‌സിജൻ ലെവലിലാണ്. വിമാനത്തിലെ സീറ്റിൽ അധികസമയവും ഒരേ ഇരുപ്പ് വേണ്ടിവരുമ്പോൾ രക്തയോട്ടത്തെയും അത് ബാധിക്കും. വിമാനത്തിനുള്ളിലെ അന്തരീക്ഷത്തിൽ വേണ്ടത്ര ഹ്യുമിഡിറ്റി ഇല്ലാത്തതിനാൽ, നിർജലീകരണമാണ് വിമാനത്തിനുള്ളിൽ അനുഭവപ്പെട്ടേക്കാവുന്ന മറ്റൊരു അപകടാവസ്ഥ.
ഇത്തരം സാഹചര്യങ്ങൾ ചേർന്നുവരുമ്പോൾ, അപൂർവമായി ചിലർക്ക് ഡീപ്പ് വെയ്ൻ ത്രോബോസിസ് (ഡിവിടി) എന്ന അവസ്ഥ സംജാതമാകാറുണ്ട്. ഉൾഭാഗത്തെ ഞെരമ്പുകളിൽ, പ്രത്യേകിച്ച് കാലുകളിലെ ഞെരമ്പുകളിൽ രക്തം കട്ടപിടിക്കുന്നതാണ് ഈ അവസ്ഥ. ഇത്തരം രക്തം കട്ടപിടിക്കലുകൾ, ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തയോട്ടത്തെ തടഞ്ഞേക്കാനിടയുണ്ട്. അത് ചിലപ്പോൽ ഹൃദ്രോഗത്തിനോ പക്ഷാഘാതത്തിനോ വഴിയൊരുക്കിയേക്കാം.
ഇത്തരമൊരു അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ചില മരുന്നുകൾ വിമാനയാത്രയ്ക്ക് തൊട്ടുമുമ്പായി കഴിക്കരുതെന്ന് പറയുന്നത്. സ്ത്രീകൾ ഗർഭനിരോധനത്തിനുപയോഗിക്കുന്ന ചില ഗുളികളും ഉള്ളിൽ നിക്ഷേപിക്കുന്നവയും രക്തയോട്ടത്തിന് സാധ്യതയുണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ വിമാനയാത്രയ്ക്ക് തൊട്ടുമുമ്പ് ഗർഭനിരോധന ഗുളികകൾ കഴിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് 2014-ൽ നടന്ന ഒരു പഠനം സൂചിപ്പിക്കുന്നു.
ഇതുപോലെ ഹോർമോൺ കൂടുതലായി ഉദ്പാദിപ്പിക്കുന്നതിനുള്ള മരുന്നുകളും രക്തം കട്ടപിടിക്കുന്നതിന് വഴിയൊരുക്കിയേക്കാം. ഈസ്ട്രജൻ ഉദ്പാദനം കൂട്ടുന്ന വന്ധ്യതയ്ക്കുള്ള മരുന്നുകളും വിമാനയാത്രയ്ക്ക് മുമ്പ് ഉപയോഗിക്കാതിരിക്കുക. യഥാർഥത്തിൽ ഈ മരുന്നുകൾ കഴിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ വിമാനയാത്ര ചെയ്യരുതെന്നോ, നിങ്ങൾക്ക് അപകടം സംഭവിക്കുമെന്നോ അല്ല ഇതിനർഥം. ഈ മരുന്നുകൾ അപകടം ഉണ്ടാക്കാനുള്ള നേരീയ സാധ്യത ശേഷിക്കുന്നുവെന്നേയുള്ളൂ.
എന്നാൽ, ടൈപ്പ് 2 പ്രമേഹവു ഹൃദ്രോഗവും ഉള്ളവർ സൂക്ഷിക്കേണ്ടതാണ്. മുമ്പ് ഹൃദയാഘാതവും പക്ഷാഘാതവും വന്നിട്ടുള്ളവരും സൂക്ഷിക്കണം. ഹൃദയാഘാതവും സ്‌ട്രോക്കും വരാതിരിക്കാൻ മരുന്ന് കഴിക്കുന്നവർ വിമാനയാത്രയ്ക്ക് മുമ്പ് ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യുന്നത് ഉചിതമായിരിക്കും. രക്തം കട്ടപിടിക്കാനുള്ള സാധ്യതയുള്ളവരാണെങ്കിൽ, ആന്റി-പ്ലേറ്റ്‌ലെറ്റ് മരുന്നുകൾ കരുതുന്നത് നല്ലതാണ്. ഈ മരുന്നുകൾ രക്തകോശങ്ങൾ പരസ്പരം കൂട്ടിപ്പിടിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുമെന്നും നിയാൽ വീറ്റ് പറയുന്നു.