- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഹൃദ്രോഗികൾക്കും ഉദരരോഗികൾക്കും ആശ്വസിക്കാം; ജനുവരിയിൽ മരുന്നുകളുടെ വില വീണ്ടും കുറയും; അടുത്തവർഷം ആദ്യം വില കുറയുന്നത് 657 മരുന്നുകൾക്ക്
ദോഹ: സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ രീതിയിൽ ഖത്തറിൽ മരുന്നുകളുടെ വില കുറച്ചതിന് പിന്നാലെ ജനുവരിയിൽ വീണ്ടും മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അടുത്ത വർഷം ആദ്യത്തിൽ ഖത്തറി കൂടുതൽ മരുന്നുകളുടെ വില കുറയുന്നത്.ആസ്പിരിനും പെനഡോളും പോലെ ഏറ്റവുമധികം ആവശ്
ദോഹ: സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദമായ രീതിയിൽ ഖത്തറിൽ മരുന്നുകളുടെ വില കുറച്ചതിന് പിന്നാലെ ജനുവരിയിൽ വീണ്ടും മരുന്നുകളുടെ വില കുറയുമെന്ന് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങളിൽ മരുന്നുവില ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് അടുത്ത വർഷം ആദ്യത്തിൽ ഖത്തറി കൂടുതൽ മരുന്നുകളുടെ വില കുറയുന്നത്.
ആസ്പിരിനും പെനഡോളും പോലെ ഏറ്റവുമധികം ആവശ്യമുള്ള മരുന്നുകൾക്കു കാര്യമായി വിലകുറഞ്ഞതിന് പിന്നാലെയാണ്
ഹൃദയത്തെയും ശ്വാസകോശങ്ങളെയും ബാധിക്കുന്ന രോഗങ്ങൾ, ഉദര രോഗങ്ങൾ, ചർമ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളുടെ വില കുറയുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്.
ആദ്യഘട്ടമായി 657 മരുന്നുകൾക്കാണ് സപ്തംബർ 22ന് വിലകുറച്ചത്. രണ്ടാം ഘട്ടമായി 657 മരുന്നുകൾക്കാണ് വില കുറയുന്നത്. ഘട്ടം ഘട്ടമായി രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ മരുന്നുകളുടെയും വില ഏകീകരിക്കും. രണ്ടാംഘട്ടത്തിൽ വിലകുറയുന്ന മരുന്നുകൾ ഏതൊക്കെയാണെന്നും ജനുവരി 23 മുതൽ ഈടാക്കേണ്ട പുതിയ വിലയും സംബന്ധിച്ച പട്ടിക ഉന്നത ആരോഗ്യ സമിതിക്കു ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപാർട്‌മെന്റ് എല്ലാ ഫാർമസികൾക്കും മൊത്തക്കച്ചവടക്കാർക്കും അയച്ചുകൊടുത്തിട്ടുണ്ട്.
ഹൃദ്രോഗികൾക്കുള്ള സിംവാസ് എന്ന മരുന്ന് 20 എം.ജിയുടെ ഒരു സ്ട്രിപ്പിന് 103.75 റിയാലാണ് ഇപ്പോൾ വില. ജനുവരി 23മുതൽ ഇത് 86.50 റിയാലാവും. പ്രമേഹ രോഗികൾക്കുള്ള ഗ്ലിം എന്ന ഗുളികയുടെ വില 24.75 റിയാലിൽ നിന്ന് 21.25 റിയാലായി കുറയും. വേദനാസംഹാരിയായ റൊഫനാക് 100എം.ജിയുടെ സ്ട്രിപ്പിന് വില 25.50 റിയാലിൽ നിന്ന് 18.25 റിയാലായും റൊഫനാക്-ഡി 50എം.ജി 39.25 റിയാലിൽ നിന്നു 22.25റിയാലായും കുറയും. രക്ത സമ്മർദ്ദത്തിനുള്ള സോർട്ടിവ-50എംജി പായ്ക്കറ്റിന് 73.60റിയാലിൽ നിന്ന് 67 റിയാലാവും. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി ജനുവരിയിൽ വിലകുറയുന്ന മരുന്നുകളുടെ പുതിയ സ്റ്റോക് എടുക്കേണെ്ടന്ന് ഫാർമസികൾ തീരുമാനിച്ചിട്ടുണ്ട്. ഇതു മൂലം പല അവശ്യമരുന്നുകൾക്കും ദൗർലഭ്യം ഉണ്ടാകാനിടയുണെ്ടന്നാണ് സൂചന.