- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ വളരെ സെക്സിയാണെന്ന് പറഞ്ഞ് അയാൾ എന്നെ ബലമായി ചുംബിച്ചു, കുതറിയോടിയപ്പോൾ വാതിൽപടിയിൽ വച്ച് വീണ്ടും ചുംബിക്കുകയും ഇത് സർവസാധാരണമാണെന്ന് പറയുകയും ചെയ്തു' ; മീ ടു തരംഗം രാജ്യത്ത് വിവാദത്തിന്റെ അലകൾ സൃഷ്ടിച്ചിരിക്കേ സെലിബ്രിറ്റി മാനേജർ അനിർബാൻ ബ്ലായ്‌ക്കെതിരെ വെളിപ്പെടുത്തലുമായി നടി മേറ ഒമർ
ബോളിവുഡിലും രാഷ്ട്രീയത്തിലും വിവാദത്തിന്റെ തീക്കാറ്റ് വീശി മീ ടൂ വെളിപ്പെടുത്തൽ പടർന്ന് പിടിക്കുകയാണ്. ഈ അവസരത്തിലാണ് നടനമാർക്കും സംവിധാകർക്കും നിർമ്മാതാക്കൾക്കും എതിരെ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാർ രംഗത്തെത്തിയത്. രാഷ്ട്രീയ രംഗത്തും ഇത് പടർത്തിയ വിവാദങ്ങൾ ചെറുതല്ല. ദിവസം ചെല്ലുംതോറും വെളിപ്പെടുത്തലുകളുടെ എണ്ണം വർധിച്ച് വരവേ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്ന് പറയാനുള്ള സ്ത്രീകളുടെ ധൈര്യവവും ഏറി വരികയാണ്. ഈ അവസരത്തിലാണ് സെലിബ്രിറ്റി മാനേജരായ അനിർഖാൻ ബ്ലായ്‌ക്കെതിരെ വെളിപ്പെടത്തലുമായി നടി മേറ ഒമർ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ച കെ.ഡബ്ല്യു.എ.എൻ സ്ഥാപകൻ കൂടിയാണ് അനിർഖാൻ. അഫ്ഗാനിലാണ് ജനിച്ചതെങ്കിലും സ്വീഡനിൽ വളർന്നയാളാണ് നടി മേറ ഒമർ. വജാഹ് തും ഹോയിലൂടെയാണ് മേറ ഒമർ ഇന്ത്യയിലെ പ്രേക്ഷകരുടെ മനസിൽ കയറിയത്. അനിർബാനെതിരേ നേരത്തെ നിരവധി സ്ത്രീകൾ ലൈംഗിക ആരോപണങ്ങൾ നടത്തിയെങ്കിലും ആരും തന്നെ അവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ മേറ തന്റെ പേര് സധൈര്യം
ബോളിവുഡിലും രാഷ്ട്രീയത്തിലും വിവാദത്തിന്റെ തീക്കാറ്റ് വീശി മീ ടൂ വെളിപ്പെടുത്തൽ പടർന്ന് പിടിക്കുകയാണ്. ഈ അവസരത്തിലാണ് നടനമാർക്കും സംവിധാകർക്കും നിർമ്മാതാക്കൾക്കും എതിരെ വെളിപ്പെടുത്തലുകളുമായി നിരവധി നടിമാർ രംഗത്തെത്തിയത്. രാഷ്ട്രീയ രംഗത്തും ഇത് പടർത്തിയ വിവാദങ്ങൾ ചെറുതല്ല. ദിവസം ചെല്ലുംതോറും വെളിപ്പെടുത്തലുകളുടെ എണ്ണം വർധിച്ച് വരവേ തങ്ങൾക്കുണ്ടായ ദുരനുഭവം തുറന്ന് പറയാനുള്ള സ്ത്രീകളുടെ ധൈര്യവവും ഏറി വരികയാണ്.
ഈ അവസരത്തിലാണ് സെലിബ്രിറ്റി മാനേജരായ അനിർഖാൻ ബ്ലായ്‌ക്കെതിരെ വെളിപ്പെടത്തലുമായി നടി മേറ ഒമർ രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിൽ ഏറെ പ്രസിദ്ധിയാർജ്ജിച്ച കെ.ഡബ്ല്യു.എ.എൻ സ്ഥാപകൻ കൂടിയാണ് അനിർഖാൻ. അഫ്ഗാനിലാണ് ജനിച്ചതെങ്കിലും സ്വീഡനിൽ വളർന്നയാളാണ് നടി മേറ ഒമർ. വജാഹ് തും ഹോയിലൂടെയാണ് മേറ ഒമർ ഇന്ത്യയിലെ പ്രേക്ഷകരുടെ മനസിൽ കയറിയത്.
അനിർബാനെതിരേ നേരത്തെ നിരവധി സ്ത്രീകൾ ലൈംഗിക ആരോപണങ്ങൾ നടത്തിയെങ്കിലും ആരും തന്നെ അവരുടെ പേര് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. എന്നാൽ മേറ തന്റെ പേര് സധൈര്യം വെളിപ്പെടുത്തികൊണ്ടാണ് ആരോപണം ഉന്നയിച്ചത്.മേറ ബോളിവുഡിൽ അവസരം ലഭിക്കാനായാണ് അനിർബാനെ സമീപിച്ചത്. എന്നാൽ അയാൾ തനിക്ക് മുന്നിൽ കിട്ടിയ ഒരു അവസരമായിട്ടാണ് തന്നെ കണ്ടെതെന്ന് നടി വ്യക്തമാക്കി.
ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മേറ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്.
''2016ലാണ് ഇന്ത്യയിൽ ഞാൻ എത്തുന്നത്. അന്നെനിക്ക് മുംബൈ തീർത്തും അപരിചിതമായ സ്ഥലമായിരുന്നു. അനിർബാനെ ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയമായിരുന്നു. ആദ്യമൊക്കെ മര്യാദയ്ക്ക് പെരുമാറിയ ഇയാൾ പതുക്കെ തനിനിറം കാണിച്ചു തുടങ്ങി.
ഒരിക്കൽ അയാൾ എന്നെ അയാളുടെ 'ജോലി സ്ഥലം'എന്ന് വിളിച്ചിരുന്ന സ്ഥലത്തുകൊണ്ടു പോയിരുന്നു. നാണം കുണുങ്ങിയായിരുന്നു അഭിനയമോഹിയായ പെൺകുട്ടിയെ തന്റെ മുന്നിലിരുത്തി സ്വയംഭോഗം ചെയിപ്പിച്ചു എന്ന് അയാൾ എന്നോട് അഭിമാനപൂർവം പറഞ്ഞു. എനിക്ക് അറപ്പ് തോന്നി. എന്നാൽ സിനിമയ്ക്ക് ഇതെല്ലാം ആവശ്യമാണെന്ന തരത്തിലായിരുന്നു അയാൾ എന്നോട് സംസാരിച്ചത്.
സിനിമയുടെ ആവശ്യത്തിനായി സെക്സ് അപ്പീലുള്ള ചിത്രങ്ങൾ വേണമെന്ന് ഇയാൾ എന്നോട് ആവശ്യപ്പെട്ടു. ഈ ചിത്രങ്ങളെല്ലാം തന്നെ അയാൾ തന്നെ സ്വകാര്യ ഫ്‌ളാറ്റിൽ വെച്ച് എടുക്കാം എന്നു പറഞ്ഞു. ഇതിൽ അസ്വസ്ഥയായ ഞാൻ അദ്ദേഹത്തോട് സ്വന്തമായി ഫോട്ടോസ് എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞു. ഇത് അയാൾ സമ്മതിക്കുകയും ചെയ്തു. പിന്നിട് അയാളെ ചിത്രങ്ങൾ കാണിക്കാനായി പോയ ദിവസമാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. നീ വളരെ സെക്സിയാണെന്ന് പറഞ്ഞ് അയാൾ എന്നെ ബലമായി ചുംബിച്ചു. ഞാൻ കുതറി മാറി പുറത്തേക്ക് പോയി വാതിൽപ്പടിയിൽ വെച്ച് പിന്നെയും അയാൾ എന്നെ ചുംബിച്ചു.
ചുംബിക്കുന്നത് സർവസാധാരണമായ കാര്യമാണെന്ന് അയാൾ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു. ഞാൻ ശരിക്കും രക്ഷപ്പെടുകയായിരുന്നു. കാറിലേക്ക് പോകുമ്പോൾ എനിക്ക് കാലുകൾ ഉണ്ടെന്ന തോന്നൽ തന്നെ ഉണ്ടായിരുന്നില്ല. അത്രയധികം ഞാൻ പേടിച്ചു പോയിരുന്നു-മേറ പറയുന്നു.അനിർബാൻ വ്യാഴാഴ്‌ച്ച രാത്രി പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇയാളെ പൊലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഇയാൾ സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നെന്ന് സമ്മതിക്കുന്നുണ്ട്.