- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
13കാരിയെ ഗർഭിണിയാക്കിയ ഉസ്താദ് അകത്തായത് കഴിഞ്ഞ ആഴ്ച; 11കാരനെ പീഡിപ്പിച്ചതിന് മദ്രസാധ്യാപകൻ അറസ്റ്റിലായത് ഇതിന് ദിവസങ്ങൾ മുമ്പ്; ജനുവരിയിൽ അഞ്ച്, ഫെബ്രുവരിയിൽ നാല്; ഇനി ഒരോ മാസത്തെയും മദ്രസാ പീഡനങ്ങളുടെ കണക്കെടുക്കും; ഉസ്താദുമാരുടെ ലൈംഗിക പീഡനത്തിനെതിരെ മീടു കാമ്പയിൻ!
കോഴിക്കോട്: ലൈംഗിക പീഡനങ്ങൾക്കെതിരായി ലോകവ്യാപകമായി ഉയർന്നുവന്ന മൂവ്മെന്റാണ് മീ ടു. അമേരിക്കയിൽ തൊട്ട് നമ്മുടെ കൊച്ചു കേരളത്തിൽവരെ ഇതിന്റെ ഭാഗമായി നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ തീർത്തും വ്യത്യസ്തമായ ഒരു മീടു കാമ്പയിന് കേരളം സാക്ഷിയാവുകയാണ്. അതാണ് #metoomovement#Madrasa. മദ്രസാ അദ്ധ്യാപകരുടെ കൈയിൽനിന്ന് കുട്ടികൾക്ക് നേരിടേണ്ടിവന്ന പീഡനമാണ് ഈ കാമ്പയിനിലൂടെ പുറത്തുവിടുന്നത്. സ്വതന്ത്രചിന്തകനും, പ്രഭാഷകനും എക്സ് മുസ്ലിംമൂവ്മെന്റിന്റെ അമരക്കാരിൽ ഒരാളുമായ ആരിഫ് ഹുസൈൻ തെരുവത്താണ് ഇതിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഇനി ഒരേമാസത്തെയം മദ്രസാപീഡനങ്ങളുടെ കണക്കുകൾ പുറത്തുവിടുമെന്നാണ് അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലുടെ പറയുന്നത്.-'' ഇതുപ്രകാരം ഈ വർഷം ജനുവരിയിൽ അഞ്ചും ഫെബ്രുവരിയിൽ നാലും മദ്രസാപീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുക്കുന്നത്. റിപ്പോർട്ട് ചെയ്യാതെ പള്ളിക്കമ്മറ്റികളും രക്ഷിതാക്കളും ചേർന്ന് ഒത്തുതീർപ്പാക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടിയാണ്. ഒരു സ്ഥലത്തുനിന്നും പിടിക്കപ്പെടുന്ന ഉസ്താദുമാർ, സ്ഥലം മാറി മറ്റൊരു സ്ഥലത്ത് എത്തപ്പെടുകയാണ്. അവിടെയും അവർ ഈ പരിപാടി ആവർത്തിക്കയാണ്. അതുകൊണ്ടുതന്നെ മദ്രസകളിലെ ഉസ്താദുമാരിൽ ആരാണ് ബാലപീഡകർ അല്ലാത്തത് എന്ന് കണ്ടെത്താൻ കഴിയുന്നില്ല. ഇതുപോലുള്ള ഒരു പള്ളിക്കമ്മിറ്റിയും സമൂഹവും ഇവിടെ ഉള്ളപ്പോൾ, കുട്ടികൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഇല്ല. കുട്ടികൾക്ക് അതി ഗുരുതരമായ ശാരീരിക മാനസിക പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്.'' -ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.
ഡൊമസ്റ്റിക്ക് സെക്സ് വയലൻസിന്റെ പരിധിയിൽ വരണം
ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഭേദമില്ലാതെ നിരന്തരം പീഡനങ്ങളുടെ വാർത്തകൾ വന്നിട്ടും പൊതുസമൂഹവും രക്ഷിതാക്കളും യാതൊരു നടപടിയും എടുക്കാത്തതുകൊണ്ടാണ് ഇത്തരം ഒരു കാമ്പയിൻ വേണ്ടിവന്നതെന്ന് ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.
തന്റെ യുട്യൂബ് ചാനലിൽ അദ്ദേഹം ഇങ്ങനെ പ്രതികരിക്കുന്നു.- '' മദ്രസാ പീഡനങ്ങളെക്കുറിച്ചുള്ള നിരന്തരം വാർത്തകൾ ഉണ്ടായിട്ടും സർക്കാർ ഒരു നടപടിയും എടുക്കാറില്ല. പലപ്പോഴും ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ഇത് ന്യായീകരിക്കാനും ഒത്ത് തീർപ്പാക്കുവാനുമാണ് ഇസ്ലാമിക സമൂഹം ശ്രമിക്കാറുള്ളത്. നമ്മുടെ ഒരു ആത്മവിശ്വാസമാണ് ഇത് എനിക്ക് സംഭവിക്കില്ല എന്നത്. എന്നാൽ എനിക്ക് അറിയാവുന്ന, ക്ലോസ് ഫ്രണ്ട്സ് സർക്കിളിൽപ്പെട്ട ഒരു കുടുംബത്തിലെ കുട്ടിക്കും ഉസ്താദിൽ നിന്ന് പീഡനം ഉണ്ടായി. ആ വീട്ടിൽ ഒരു ചടങ്ങ് നടക്കുന്നതിനിടെ ഉസ്താദ് വന്നപ്പോൾ കുട്ടി ഒളിച്ചിരിക്കുന്നു. വീട്ടുകാർ കരുതിയത് പഠിക്കാത്തതിന് തല്ലിയതുകൊണ്ടാണെന്നാണ്. രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുട്ടി ആശുപത്രിയിലായി. വൃഷണത്തിൽ ഇൻഫക്ഷൻ വന്നു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഉസ്താദാണ് ഇതിന് പിന്നിൽ എന്ന് അറിഞ്ഞത്. ഇതോടെ രക്ഷിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പീഡകൻ അറസ്റ്റിലായത്. അതോടെയാണ് മദ്രസാപീഡനങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇനിയും വൈകരുതെന്ന് തോന്നൽ ഉണ്ടാകുന്നത്.
ഓരോ മാസത്തെയും മദ്രസാ പീഡനങ്ങളുടെ കണക്കെടുപ്പ് പുറത്തുവരുന്നതിൽ മറ്റൊരു ലക്ഷ്യം കുടിയുണ്ട്. പുറത്തുനിന്നുള്ള ഒരു സമ്മർദം ഉണ്ടെങ്കിലേ ഇസ്ലാമിൽ എന്തെങ്കിലും പരിഷ്‌ക്കരണം ഉണ്ടാവൂ. സുന്നിയെ ഷിയ വെട്ടിയാൽ ഇവിടെ പ്രതിഷേധം ഇല്ല. അഫ്ഗാനികളെ താലിബാൻ ചുട്ടെരിച്ചാൽ അത് വിസ്മയമാണ്. എന്നാലോ, യഹൂദൻ ഒന്ന് തുമ്മിയാൽ മതി, അത് വലിയ പ്രശ്നം ആണ്. ഇതാണ് ഇസ്ലാമിന്റെ അവസ്ഥ.
അതുപോലെ ഇവിടെ മദ്രാസാ ഉസ്താദ്, എന്ന് പറയുന്നത് ഇസ്ലാമിന് അകത്തുള്ള വ്യകതിയാണ്. അതുകൊണ്ടുതന്നെ ഉസ്താദ് കൈവെച്ചുവെന്ന് കരുതിയിൽ അത് കുട്ടികളുടെ നന്മക്കാണെന്ന് കരുതി എന്നൊക്കെയാണ് പലരും പറയുക. പള്ളിക്കമ്മറ്റികളൊക്കെ വിഷയം പൊലീസിനെ ഏൽപ്പിക്കാനല്ല ഒത്തുതീർപ്പാക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം അവസ്ഥയിൽ നിരന്തരം ഭയന്നാണ് കുട്ടികൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ഡൊമസ്റ്റിക്ക് സെക്സ് വയലൻസിന്റെ പരിധിയിൽ വരേണ്ടതാണ് മദ്രസകളിലെ ലൈംഗിക പീഡനവും''- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടി.
സമുദായ സംഘടനകൾ പീഡകർക്ക് ഒപ്പം
2022 ജനുവരി മാസത്തിൽ മാത്രം അഞ്ച് പീഡനങ്ങൾ ആണ് ഉണ്ടായതെന്ന് ആരിഫ് ഹുസൈൻ മാധ്യമ റിപ്പോർട്ടുകൾ സഹിതം വിവരിക്കുന്നു. കുട്ടിയെ മർദിച്ചതിന് ഒരു മുസലിയാർ അറസ്റ്റിലായതാണ് ആദ്യത്തേത്്. കോഴിക്കോട് കോടഞ്ചേരിയിൽ ഇബ്രാഹിം മുസലിയാർ എന്ന മദ്രസാധ്യപകൻ ഏഴു വയസ്സകാരിയായ കുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ കേസിലാണ് അറസ്റ്റിലായത്. പതിനൊന്നാം വയസ്സിൽ പെൺകുട്ടിലെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതിന്റെ പേരിലാണ് കാസർകോട് അഷ്റഫ് എന്ന 42 വയസ്സുള്ള എന്ന മദ്രാസാധ്യപകൻ പിടിയിലാത്. മൂന്ന് യുവാക്കൾ പീഡിപ്പിച്ച സംഭവത്തിൽ, പെൺകുട്ടിയെ വെള്ളരിക്കുണ്ട് പൊലീസ് കൗൺസിലിഗിന് വിധേയമാക്കയപ്പോഴാണ് മുമ്പ് ഉസ്താദ് പീഡിപ്പിച്ച വിവരം അറിയുന്നത്.
തിരൂരിൽ മദ്രസാധ്യാപകൻ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട വിദ്യാർത്ഥിയെ പുറത്താക്കി സംഭവവും ഇതിനിടെ ഉണ്ടായി. പിന്നീട് അദ്ധ്യാപകനെതിരെ കേസെടുത്തത് ചൈൽഡ് ലൈൻ പരാതി നൽകിയതോടെയാണ്. അതോടെ ഈ നരാധമനും അറസ്റ്റിലായി. പെൺകുട്ടിയുടെ പരാതിയിൽ മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ കേസ് എടുത്തതാണ് ജനുവരിയിലെ അഞ്ചാമത്തെ സംഭവം. ആതവനാട് മഖാമിലെ ഒരു മുസലിയാരെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി മാസത്തിൽ നാല്് മദ്രസാ പീഡനങ്ങളാണ് ഉണ്ടായതെന്നും ആരിഫ് ഹുസൈൻ തെരുവത്ത് ചൂണ്ടിക്കാട്ടുന്നു. കൊട്ടിയത്ത് അക്‌ബർ ഷാ എന്ന മദ്രസാധ്യാപകൻ ബാലികയെ പീഡിപ്പിച്ചതാണ് ഫെബ്രുവരി ആദ്യമുണ്ടായ കേസ്. പത്തനംതിട്ടയിൽ മുഹമ്മദ് സാലിഹ് എന്ന മദ്രസാധ്യാപകനും പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ഇതിനുപുറമെ മറ്റ് അഞ്ചുകുട്ടികളെയും ഇയാൾ പീഡിപ്പിച്ചതായി പരാതിയുണ്ട്. ഇതിൽ മൂന്നുകുട്ടികളുടെ മൊഴി എടുത്തിട്ടുണ്ടെന്നും വാർത്തയിൽ പറയുന്നു. പെരുമ്പട്ടി പൊലീസാണ് കേസ് എടുത്തത്. എന്നാൽ പൊലീസ്സ്റ്റേഷനിലെ ഉസ്താദിന്റെ ഫോട്ടോ എടുത്തതിന് എസ്ഡിപിഐ പ്രവർത്തകർ ഫോട്ടോ എടുത്ത ആളെ ആക്രമിച്ച വാർത്തയും ഇതോടൊപ്പമുണ്ട്. എസ്ഡിപിഐപോലുള്ള സംഘടനകൾ ആർക്കൊപ്പമാണെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം ഇന്തോനേഷ്യയിൽ ദരിദ്ര പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്്ദാനം ചെയ്യുന്ന സംഘടനയിലെ ഒരു ഉസ്താദ് 13 കുട്ടികെളെ ബലാത്സഗം ചെയ്തതും, അവർക്ക് ഒമ്പത് കുട്ടികൾ പിറന്നതുമായ വാർത്തയും ആരിഫ് ഹുസൈൻ എടുത്തുകാണിക്കുന്നു. എന്നിട്ടും ഇയാളെ വധശിക്ഷയിൽനിന്ന് ഒഴിവാക്കുകയാണ് ഉണ്ടായത്. വിദേശത്തെ കാര്യം ആയതുകൊണ്ട് ഇത് കേരളത്തിലെ മദ്രസാപീഡനത്തിൽ ഉൾപ്പെടുത്തുന്നില്ലെന്നും ഡോ ആരിഫ് ഹുസൈൻ തെരുവത്ത് പറയുന്നു.
പത്തനംതിട്ടയിൽ എട്ടുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇടയാക്കിയ, കലഞ്ഞൂർ ഇടത്തന അബദുൽ സമദ് എന്ന മൗലവിയാണ് അടുത്തതായി അറസ്റ്റിലായത്. കൂടൽ പൊലീസാണ് കേസ് എടുത്തത്. 13കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് എറണാകുളം പട്ടിമറ്റം ഷറഫുദ്ദീൻ എന്ന ഉസ്താദിനെതെിരെ കേസ് എടുത്തതാണ് ഫെബ്രുവരിയിലെ അവസാന സംഭവം.
മടിയിരുത്തി പീഡിപ്പിച്ച ഉസ്താദ്
രണ്ടുമാസത്തിലായി കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്ത് ഒമ്പത് പീഡനങ്ങളാണ്. എന്നാൽ ഇതിന്റെ എത്രയോ ഇരട്ടി പീഡനങ്ങളുടെ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ തങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് എക്സ് മുസ്ലിം സംഘടനാഭാരവാഹികൾ പറയുന്നു. ആയിക്കണക്കിന് കേസുകൾ ഒതുക്കി തീർക്കയാണ്.
'ഞാൻ ഇത് നേരിടേണ്ടി വന്നിട്ടുണ്ട്, എന്റെ മദ്രസ ഉസ്താദിൽ നിന്ന്, എനിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോൾ. അയാളുടെ പേര് അബ്ബാസ്. അയാൾ എന്താണ് ചെയ്യുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായില്ല. ഞാൻ ജീവനും കൊണ്ട് ഓടി. പിന്നീട് എന്റെ കൂട്ടുകാരോടൊപ്പം മാത്രം നിൽക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചു. ഇന്ന് ഞാൻ ഒരു എക്സ് മുസ്ലിം ആണ്. ആ ഉസ്താദ് പിന്നീട് അവിടെ നിന്നും സ്ഥലം മാറ്റപ്പെടുകയാണുണ്ടായത്, മറ്റൊരു രക്ഷാകർത്താവിന്റെ പരാതിയെ തുടർന്ന്....'- ആരിഫ് ഹുസൈന്റെ മാസാന്ത്യ മദ്രസാ പീഡന റിപ്പോർട്ട് വീഡിയോ പരമ്പരയിലെ ജനുവരി മാസത്തിലെ വീഡിയോക്ക് താഴെ വന്ന ഒരു കമന്റ്റ് ആണിത്.
ഹാഷിർ എന്നവ്യക്തിയുടെ പ്രതികരണം ഇങ്ങനെ. ''എന്റെ സ്ഥലമായ തിരുരിൽ ഇതുപോലെ ഒരു പ്രശ്്നമുണ്ടായി. അവർ അത് നൈസായി ഒതുക്കി. അദ്ധ്യാപകനെ സ്ഥലം മാറ്റി.'' ഇതാണ് പ്രശസ്നമെന്നും ആരിഫ് ചൂണ്ടിക്കാട്ടുന്നു. തെറ്റിന് ശിക്ഷ കിട്ടിയില്ലെങ്കിൽ ആ ഉസ്താദ് അതുപോലെ എത്രകുട്ടികളെ ഇനിയും കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം ചോദിക്കുന്നു. കോഴിക്കോട് മർക്കസ് സമ്മേനത്തിൽ പോവുമ്പോൾ, മടിയിലിരുത്തി പാൻസിന്റെ സിബ്ബ് തുറന്ന ഒരു മൗലവിയുടെ അനുഭവമാണ് സജീർ എന്നയാൾ പങ്കുവെച്ചത്.
''അതുപോലെ തന്നെ മദ്രസാകാല പീഡനങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ, ക്ലബ് ഹൗസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ കണ്ട ചർച്ചയായി മാറി. 8000 പേർ വന്നു, ക്ലബ് ഹൗസ് ജാം ആയി. എത്രയോ പേർ ഇത്തരം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ഇസ്ലാം ഉപേക്ഷിച്ചു. ജിതുൽ ജലാൽ എന്ന 16 വയസ്സുള്ള പയ്യയൻ മതം ഉപേക്ഷിക്കാനുണ്ടായ കാരണവും ഇതുതന്നെയാണ്'- ആരിഫ് ചൂണ്ടിക്കാട്ടുന്നു.
എന്നിട്ടും ഈ വിഷയത്തിൽ മത നേതാക്കളോ, മാതാപിതാക്കളോ സർക്കാരോ ഒന്നും ഇടപെടുന്നില്ല. മദ്രസകളിൽ പീഡനം ഏറ്റുവാങ്ങി ആരോടും പറയാൻ സാധിക്കാതെ ജീവിതകാലം അതിന്റെ മുറിവുകളുമായി ജീവിക്കേണ്ടി വരുന്ന ഈ പിഞ്ചു കുട്ടികൾക്ക് ജീവിക്കേണ്ടി വരുന്നു.
മാത്രമല്ല എന്തെങ്കിലും രീതിയിൽ ഇത്തരം പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ, ഒതുക്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്. 2020ൽ ബേക്കൽ പൊലീസ് മദ്രസകളിൽ ജോലിക്ക് എടുക്കുന്ന അദ്ധ്യാപകന്റെ പശ്ചാത്തലം പരിശോധിക്കണമെന്ന് പ്രദേശത്തെ സ്ഥാപനങ്ങൾക്ക് ഒരു സർക്കുലർ കൊടുത്തിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതുകൊണ്ടാണ് പൊലീസ് ഒരു സുരക്ഷാ നിർദ്ദേശം നൽകിയത്. എന്നാൽ ഒറ്റപ്പെട്ട സംഭവം പൊലീസ് പർവതീകരിക്കായണെന്ന് കാണിച്ച്
മദ്രസാധ്യാപകരും ചില മത സംഘടനകളും പ്രശ്നമുണ്ടാക്കി. '' മാധ്യമങ്ങൾ വിവാദ ഉത്തരവ് എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പക്ഷേ ലോകത്ത് എല്ലായിടത്തും നടക്കുന്ന സുരക്ഷാ പരിശോധനയാണിത്. നമ്മൾ ഒരാളെ ജോലിക്കെടുക്കുമ്പോൾ അയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടോ എന്ന് പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്. പക്ഷേ അതുപോലും അനുവദിക്കില്ല എന്നാണ് പറയുന്നത്. അതിനെതിരെയാണ് ഞങ്ങളുടെ പ്രതിഷേധം. ''- ആരിഫ് ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ