ദുബൈ: പാനൂർ കൂരാറയിലെ യു എ ഇ പള്ളി കമ്മീറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ മീലാദ് ഫെസ്റ്റ് നടത്തി. ദെയ്റ റഫി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന വിവിധ കലാ സാഹിത്യ മത്സരങ്ങളിൽ അൻവാറുൽ ഇസ്ലാം കൂരാറ ഒന്നാം സ്ഥാനവും നൂറുൽ ഇസ്ലാം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി .മൗലൂദ് പാരായണവും നടന്നു.

സമാപന സമ്മേളനം നൗഷാദ് സഖാഫി മുതുകുന്നു ഉത്ഘാടനം ചെയ്യ്തു .എം എം മുഹമ്മദ് സമീർ അധ്യക്ഷത വഹിച്ചു. നാസർ ചന്ദ്രോത്, റംഷി എം കെ,നസീർ, എ .പി, സിറാജ് കെ .പി എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് മുഹമ്മദ് മുസ്ലിയാർ, മഹറൂഫ് കടയപ്രം, റഷീദ് മറിയാസ് ,യൂസഫ് എന്നിവർ സമ്മാനങ്ങൾ നൽകി. കൺവീനർ അശറഫ് ടി സ്വാഗതവും സിറാജ് സി എച് നന്ദിയും പറഞ്ഞു .