കൊച്ചി: പ്രണവ് മോഹൻലാൽ നായകനായ ആദിയെ പ്രശംസിച്ച് മോഹൻലാലിന്റെ ഒപ്പം സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന മീനാക്ഷി. ആദി കിടിലൻ ആയെന്നും പെൺപിള്ളാർക്ക് ഈ പാർക്കൗർ പഠിക്കാൻ പറ്റുവോ എന്നും മീനാക്ഷി ചോദിക്കുന്നു. ഫേസ്‌ബുക്ക് വഴിയാണ് മീനാക്ഷിയുടെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'ആദി' കണ്ടു അമ്പോ.. എന്താ സംഭവം.. കിടിലൻ.. 'രാജാവിന്റെ മകന്റെ ' പടം കാണാൻ രാജാവിന്റെ തീയേറ്ററി തന്നെ പോയി (തൊടുപുഴ ആശീർവാദ്).. 'ആദി'..കണ്ടോണ്ടിരുന്നപ്പോ.. 'ആധി'...അപ്പുച്ചേട്ടന് ( പ്രണവ് മോഹൻലാൽ ) വല്ലോം പറ്റുവോന്നാരുന്നു... ഹൊ ന്റെ പൊന്നോ.. എന്നാ പ്രകടനവാ.. അല്ല അപ്പുച്ചേട്ടാ.ഈ പാർക്കോറ് പരിപാടി.. പെമ്പിള്ളേർക്ക് ..പഠിക്കാമ്പറ്റുവോ.. അനിയൻ (ആരിഷ്)..കണ്ടേച്ചും വീട്ടി പാർക്കോറോട് ... പാർക്കോർ.. ഇപ്പത്തന്നെ വീട്ടിലെ പ്ലേറ്റും.. ഗ്ലാസ്സും പൊട്ടിത്തീരാറായി... അമ്മയാണേ... വില്ലൻ റെഡ്ഡീടെ സ്ഥാനത്താ.. അവനെ (അനിയനെ) പിടിക്കാൻ നടക്കുവാ.. പിന്നെ.. പടത്തിലാണെ..സിദ്ധീഖങ്കിളും ലെന ചേച്ചീം അനുശ്രീ ചേച്ചീം എല്ലാരും തകർപ്പനാരുന്നേ...
പിന്നെ നമ്മടെ ഷറഫു (ഗിരിരാജൻ കോഴി) ചേട്ടനാണേ കൊറച്ച് കരയിച്ചത്, ചുരുക്കി പറഞ്ഞാ ഒരു കുറ്റോം പറയാനില്ലേ... ഞാനെന്നാണേലും .. അഞ്ചാറു തവണയേലും 'ആദി' കാണും അതൊറപ്പാ..