കാളിദാസ് ജയറാം നായകനാകുന്ന മീൻ കൊഴമ്പും മൺ പാനൈയും എന്ന ചിത്രത്തിലെ വ്യത്യസ്തമായ ഗാനം റിലീസ് ചെയ്തു. കോമഡി നമ്പരുകളുമായി കാമുകിക്ക് പുറകേ നടക്കുന്ന കാമകനെയാണ് പാട്ടിൽ കാണുന്നത്. മഥൻ കർക്കിയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് ഇമ്മാനാണ്.

ചിത്രത്തിൽ നടൻ പ്രഭുവിന്റെ മകനായാണ് കാളിദാസ് അഭിനയിക്കുന്നത്. അഷ്ന സവേരിയും പൂജ കുമാറുമാണ് നായികമാർ. അമുദേശ്വർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് ദുഷ്യന്ത് രാംകുമാറാണ്. ചിത്രം ഈ മാസം 11ന് തീയറ്ററുകളിൽ എത്തും.