- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയ്യോ... മീര അഭിനയം നിർത്തിയില്ല...'; ദുബായ് റേഡിയോയിൽ പോയത് മികച്ച ഓഫറായതിനാൽ: വിശദീകരണവുമായി മീര നന്ദന്റെ അമ്മ മായ
ഈ നടിമാരുടെ ഒരു കാര്യം. വാർത്തകളിൽ നിറഞ്ഞു നിൽക്കാനാണോ ഇവർ ഓരോരോ വിശദീകരണങ്ങളുമായി രംഗത്തെത്തുന്നത്. മീര നന്ദന്റെ കാര്യംതന്നെ നോക്കൂ. സിനിമാഭിനയം നിർത്തുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നടി സൂചന നൽകിയിരുന്നു. എന്നാൽ നടിയുടെ വീട്ടുകാർ ഇപ്പോൾ പറയുന്നത് മീര അഭിനയം നിർത്തുന്നില്ലെന്നാണ്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി കിട്ടിയ മീ
ഈ നടിമാരുടെ ഒരു കാര്യം. വാർത്തകളിൽ നിറഞ്ഞു നിൽക്കാനാണോ ഇവർ ഓരോരോ വിശദീകരണങ്ങളുമായി രംഗത്തെത്തുന്നത്. മീര നന്ദന്റെ കാര്യംതന്നെ നോക്കൂ. സിനിമാഭിനയം നിർത്തുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ നടി സൂചന നൽകിയിരുന്നു. എന്നാൽ നടിയുടെ വീട്ടുകാർ ഇപ്പോൾ പറയുന്നത് മീര അഭിനയം നിർത്തുന്നില്ലെന്നാണ്.
ദുബായിൽ റേഡിയോ ജോക്കിയായി ജോലി കിട്ടിയ മീര അതിന്റെ ത്രില്ലിലാണ് താനെന്നും പുതിയ പ്രൊഫഷനിലേക്ക് ചേക്കേറുകയാണെന്നുമാണ് ട്വിറ്റർ സന്ദേശം നൽകിയത്. ഇക്കാര്യം മാദ്ധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. സിനിമയിൽ മലയാള നടിമാർക്കു പ്രാധാന്യം കിട്ടുന്നില്ലെന്നും അതിനാൽ പല നടിമാരും ജീവിതം സുരക്ഷിതമാക്കാൻ പഠനവും മറ്റുജോലികളുമായി പുതിയ വഴികൾ തേടുകയാണെന്നും വാർത്തകളുണ്ടായിരുന്നു.
റേഡിയോ ജോക്കിയായി മീര നന്ദനും ദുബായിക്കു പോയതോടെ സിനിമ അഭിനയം ഉപേക്ഷിക്കുകയാണെന്നു വാർത്തകൾ പരക്കുകയും ചെയ്തു. ഇതെത്തുടർന്ന് നിരവധി ഫോൺകോളുകളാണ് മീരയുടെ വീട്ടിലേക്കു വന്നത്. ഇതിനെല്ലാം മറുപടി പറഞ്ഞു തളർന്നിരിക്കുകയാണ് മീരയുടെ വീട്ടുകാർ.
ഇതെത്തുടർന്നാണ് മീര സിനിമാഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നു പറഞ്ഞു അമ്മ മായ രംഗത്തെത്തിയത്. 'അയ്യോ മീര സിനിമ ഉപേക്ഷിച്ചിട്ടില്ല' എന്നാണ് മീരയുടെ അമ്മ മായ പറയുന്നത്. 'റേഡിയോയിൽ നിന്ന് നല്ലൊരു അവസരം ലഭിച്ചു. ഒഴിവാക്കാൻ തോന്നിയില്ല. അതിനർത്ഥം സിനിമ ഉപേക്ഷിച്ചു എന്നല്ല. വർഷത്തിൽ മൂന്നോ നാലോ സിനിമ ചെയ്യാനുള്ള അനുമതിയുണ്ട്. അത് തീർച്ചയായും ചെയ്യും. സിനിമയിൽ നിന്ന് എങ്ങോട്ടും പോകില്ല'- മായ പറയുന്നു.
ദുബായിലെ റേഡിയോ റെഡ് 94.7 എഫ്എമ്മിൽ പ്രോഗ്രാം പ്രൊഡ്യൂസറും ആർജെയുമാണ് ഇപ്പോൾ മീര. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ബിരുദം നേടിയ മീര മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ മാസ് കമ്യൂണിക്കേഷനിൽ പിജിയും ചെയ്യുന്നുണ്ട്.
ജോലി ലഭിച്ചതിനെത്തുടർന്ന് വൈശാഖ് സംവിധാനം ചെയ്യുന്ന കസിൻസ് എന്ന ചിത്രത്തിൽ നിന്നു മീര പിന്മാറിയിരുന്നു. പ്രൊബേഷൻ പിരീയഡിലായിരുന്ന സമയത്താണ് ചിത്രം വന്നതെന്നതിനാലാണ് ഉപേക്ഷിച്ചതെന്ന് വിശദീകരണമാണ് പിന്നീട് നൽകിയത്. ഇനി 'മൈലാഞ്ചി മൊഞ്ചുള്ള വീട്' എന്ന ജയറാം ചിത്രമാണ് മീരയുടേതായി ഉടൻ റിലീസ് ചെയ്യുന്നത്. ഇതിന്റെ ലൊക്കേഷനിൽ നിന്നാണ് മീര ദുബായിലേക്ക് പറന്നത്.