- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കേൾക്കുന്നത് സത്യമോ.. അതോ സിനിമയിലേക്ക് തിരിച്ചു വരുമ്പോഴുള്ള വെറും ഗോസിപ്പ് മാത്രമോ? മീരാ ജാസ്മിൻ ഭർത്താവുമായി വേർപിരിയലിന്റെ വക്കിലെന്ന് വാർത്തകൾ; പത്തു കൽപ്പനകളിൽ അഭിനയിച്ചത് അനിലുമായി പിണങ്ങിയ ശേഷമെന്ന് ഗോസിപ്പ്
തിരുവനന്തപുരം: വിവാഹ ശേഷം മലയാളത്തിലെ പ്രമുഖ നടിമാർ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ പലവിധത്തിലുള്ള ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനം പ്രസ്തുത നടി വിവാഹ മോചിതയാകുന്നു എന്ന വിധത്തിലായിരിക്കും. മഞ്ജു വാര്യർ അടക്കമുള്ള നടിമാരുടെ കാര്യത്തിൽ ഇത്തരം ഗോസിപ്പുകൾ ശരിയാകുകയും ചെയ്തു. ഏറ്റവും ഒടുവിൽ ദിവ്യ ഉണ്ണിയും വിവാഹ മോചിതയാകുന്നു എന്ന വാർത്തകൾ വന്നു. ഇപ്പോഴിതാ ചില ഓൺലൈൻ പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റൊരു ഗോസിപ്പു കൂടി അതിവേഗം പരക്കുന്നു. മറ്റൊന്നുമല്ല, വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ മീരാ ജാസ്മിൻ ഭർത്താവുമായി പിണങ്ങി വേർപിരിയലിന്റെ വക്കിലാണെന്നാണ് വാർത്തകൾ. പത്ത് കൽപ്പനകൾ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിൽ സജീവമായതിന് പിന്നാലെയാണ് നടിയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പ് സജീവമായത്. സോഷ്യൽ മീഡിയയിൽ ഗോസിപ്പായി തുടങ്ങിയ ഈ കിവതംന്തി മംഗളം വാർത്തയാക്കുകയും ചെയ്തു. ഔദ്യോഗികമായി വിവാഹ മോചനത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഭർത്താവുമായി മീരയ്ക്ക് പ്രശ്നങ്ങൾ നിലവിലുണ്ട് എന്ന വിധത്തിലാ
തിരുവനന്തപുരം: വിവാഹ ശേഷം മലയാളത്തിലെ പ്രമുഖ നടിമാർ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ പലവിധത്തിലുള്ള ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനം പ്രസ്തുത നടി വിവാഹ മോചിതയാകുന്നു എന്ന വിധത്തിലായിരിക്കും. മഞ്ജു വാര്യർ അടക്കമുള്ള നടിമാരുടെ കാര്യത്തിൽ ഇത്തരം ഗോസിപ്പുകൾ ശരിയാകുകയും ചെയ്തു. ഏറ്റവും ഒടുവിൽ ദിവ്യ ഉണ്ണിയും വിവാഹ മോചിതയാകുന്നു എന്ന വാർത്തകൾ വന്നു. ഇപ്പോഴിതാ ചില ഓൺലൈൻ പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റൊരു ഗോസിപ്പു കൂടി അതിവേഗം പരക്കുന്നു. മറ്റൊന്നുമല്ല, വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ മീരാ ജാസ്മിൻ ഭർത്താവുമായി പിണങ്ങി വേർപിരിയലിന്റെ വക്കിലാണെന്നാണ് വാർത്തകൾ. പത്ത് കൽപ്പനകൾ എന്ന സിനിമയിലൂടെ വീണ്ടും സിനിമയിൽ സജീവമായതിന് പിന്നാലെയാണ് നടിയെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പ് സജീവമായത്.
സോഷ്യൽ മീഡിയയിൽ ഗോസിപ്പായി തുടങ്ങിയ ഈ കിവതംന്തി മംഗളം വാർത്തയാക്കുകയും ചെയ്തു. ഔദ്യോഗികമായി വിവാഹ മോചനത്തിലേക്ക് നീങ്ങിയില്ലെങ്കിലും ഭർത്താവുമായി മീരയ്ക്ക് പ്രശ്നങ്ങൾ നിലവിലുണ്ട് എന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ കാരണമാണ് മീര വീണ്ടും സിനിമയിലേക്ക് തിരിഞ്ഞതെന്നുമാണ് ഗോസിപ്പുകൾ. അനിലുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിന് ശേഷം പത്ത് കൽപ്പനകൾ എന്ന ചിത്രത്തിലാണ് മീര അഭിനയിച്ചത്. ചിത്രം അടുത്തിടെയാണ് റിലീസായത്. അതിന് ശേഷം കൊച്ചിയിലാണ് താരം ഉള്ളത്. ദിലീപിന്റെയും കാവ്യാമാധവന്റെയും രണ്ടാം വിവാഹത്തിന് താരം പങ്കെടുത്തിരുന്നു. തിരുവല്ല സ്വദേശിയായ മീരയുടെ മാതാപിതാക്കൾ ഇപ്പോൾ കൊച്ചിയിലാണ് താമസം.
അതേസമയം ഇത്തരം വാർത്തകളോട് മീരയോ ഭർത്താവ് അനിൽ ജോൺ ടൈറ്റസോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വീണ്ടും സിനിമയിലേക്ക് എത്തിയപ്പോൾ ഉണ്ടായ സ്വാഭാവിക ഗോസിപ്പ് മാത്രമായും ഈ വാർത്തകളെ വിലയിരുത്തുന്നുണ്ട്. സോഫ്റ്റ് വെയർ എഞ്ചിനീയറായ അനിൽ ജോൺ ടൈറ്റസ് ദുബായിലാണ് താമസം. തിരുവനന്തപുരം നന്ദാവനം സ്വീറ്റ്ഹോമിൽ ടൈറ്റസിന്റെയും സുഗതകുമാരിയുടെയും മകനാണ് അനിൽ ജോൺ ടൈറ്റസ്. മദ്രാസ് എ.ഐ.ടിയിൽനിന്നാണ് അനിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് കഴിഞ്ഞത്. മാട്രിമോണിയൽ സൈറ്റ് വഴിയായിരുന്നു മീര വരനെ കണ്ടെത്തിയത്.
ഇവരുടെ വിവാഹവും വിവാദമായിരുന്നു. നേരത്തേ അനിൽ വിവാഹം കഴിച്ചിരുന്നുവെന്ന് ആരോപണം ഉണ്ടായിരുന്നു. മാത്രമല്ല തിരുവനന്തപുരം നഗരസഭ വിവാഹം രജിസ്റ്റർ ചെയ്യുന്നത് താൽക്കാലികമായി തടഞ്ഞിരുന്നു. നേരത്തെ മാണ്ഡലിൻ വിദഗ്ധനായ രാജേഷുമായി മീരയ്ക്ക് അടുപ്പമുള്ളതായി വാർത്ത വന്നിരുന്നു. അന്ന് രാജേഷിനൊപ്പമാണു താൻ താമസിക്കുന്നതെന്നും തങ്ങൾ ജീവിക്കുന്നതു ഭാര്യഭർത്താക്കന്മാരെപ്പോലെയാണ് അതിനാൽ ഒരു വിവാഹത്തിന്റെ ആവശ്യമില്ലെന്നും മീര പറഞ്ഞിരുന്നു. വിവാഹം എന്ന ചടങ്ങിനോട് തനിക്കിപ്പോൾ വിശ്വാസമില്ലെന്നും ഗംഭീരമായി വിവാഹം നടത്തിയിട്ട് പിന്നെ വിവാഹ മോചനത്തിനായി കോടതി വരാന്തകളിൽ ചെന്ന് നിരങ്ങാൻ തനിക്കു താൽപ്പര്യമില്ലെന്നും മീര പറഞ്ഞിരുന്നു.
അതേസമയം ഗോസിപ്പിന് അപ്പുറത്തേക്ക് പുറത്തുവരുന്ന വാർത്തകളിൽ എന്തെങ്കിലും വാസ്തവം ഉണ്ടെങ്കിൽ അമലപോൾ- വിജയ്, ബാല അമൃത- സുരേഷ്, ദിലീപ് മഞ്ജു വാര്യർ എന്നിവരുടെ കൂട്ടത്തിലേയ്ക്ക് ഒരാൾ കൂടി എത്തുകയാണ്. 2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചലച്ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ ചലച്ചിത്രരംഗത്തെത്തുന്നത്. യഥാർത്ഥ പേര് ജാസ്മിൻ മേരി ജോസഫ്. മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്കാരവും നേടിയിട്ടണ്ട്.