- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
"മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ"; സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്ത് നടി മീര മിഥുൻ; വിവാദങ്ങളുടെ കളിത്തോഴി വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെ
എന്നും വിവാദങ്ങളുടെ കളിത്തോഴിയായ നടി മീര മിഥുൻ ഇപ്പോൾ ചർച്ചകളിൽ നിറയുന്നത് സ്വന്തം മരണവാർത്ത ട്വീറ്റ് ചെയ്താണ്. മീര മിഥുൻ അന്തരിച്ചെന്നും ആദരാഞ്ജലി അർപ്പിക്കുന്നുവെന്നുമാണ് താരം തന്നെ ട്വീറ്റ് ചെയ്തിരിക്കുന്നത്. "മീര മിഥുൻ അന്തരിച്ചു, പോസ്റ്റ്മോർട്ടവും അന്വേഷണവും ആരംഭിച്ചു. ആദരാഞ്ജലികൾ" താരം കുറിച്ചു.
വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തുന്ന നടിയാണ് മീര മിഥുൻ. തമിഴിലെ സൂപ്പർതാരങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഇപ്പോൾ തന്റെ സ്വന്തം മരണത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. അതേസമയം, ഇത്തരമൊരു ട്വീറ്റ് ചെയ്യാനുണ്ടായ കാരണം താരം വ്യക്തമാക്കിയിട്ടില്ല. എന്നാൽ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പുതിയ അടവാണ് ഇതെന്നാണ് ട്വീറ്റിന് താഴെ വരുന്ന കമന്റുകൾ.
നടിയും മോഡലും അവതാരകയുമായ തമിഴ് ബിഗ് ബോസിൽ പങ്കെടുത്തതോടെയാണ് വിവാദ താരമാകുന്നത്. വിവാദങ്ങളിലൂടെ എന്നും വാർത്തകളിൽ നിറഞ്ഞിരുന്ന താരമാണ് മീര. കമൽ ഹാസൻ അവതാരകനായെത്തിയ ബിഗ് ബോസ് തമിഴിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ് നടി മീര മിഥുൻ. സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാരോപിച്ച് മീര ബിഗ് ബോസിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച് ചേരൻ രംഗത്ത് വരികയും മറ്റു മത്സരാർഥികൾ അദ്ദേഹത്തെ പിന്തുണയ്ക്കുകയും ചെയ്തതോടെ വിവാദം കെട്ടടങ്ങി.
ഷോയിൽ നിന്ന് പുറത്തായതോടെ കമൽ ഹാസനടക്കമുള്ളവർക്കെതിരേ മീര രംഗത്ത് വന്നിരുന്നു. അഗ്‌നി സിറകുകൾ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കി കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകിയെന്നായിരുന്നു മീരയുടെ അടുത്ത ആരോപണം. എന്നാൽ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്ത് വന്നതോടെ കൂടുതൽ വിവാദം സൃഷ്ടിച്ചിരുന്നു.എട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുൻ തമിഴ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. നാസർ, എം.എസ് ഭാസ്‌കർ എന്നിവരും മലയാള താരം അപർണ ബാലമുരളിയും ഈ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ശ്രീഗണേശായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീർത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു. നടൻ സൂര്യയ്ക്കെതിരേയും മീര രംഗത്ത് വന്നിരുന്നു. അഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര പറയുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ സൈബർ ആക്രമണവും താരത്തിന് നേരെയുണ്ടായി.
meera mitun passed away postmortem and investigation is started RIP
- Meera Mitun (@meera_mitun) September 11, 2020