- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളോ യാത്രയിൽ നേരിട്ട ഏറ്റവും വലിയ പ്രശ്നം ചിത്രങ്ങളെടുക്കാൻ ആരുമില്ലെന്നത്; ഒറ്റയ്ക്കുള്ള അമേരിക്കൻ യാത്രയുടെ അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെച്ച് മീരനന്ദൻ; ചിത്രമെടുത്ത് തന്ന ചേച്ചിക്ക് നന്ദിയെന്നും കുറിപ്പ്
ഹ്യൂസ്റ്റൺ: ജീവിതത്തിൽ ആദ്യമായി ഒറ്റയ്ക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ പങ്കുവച്ച് നടി മീര നന്ദൻ. അമേരിക്കയിലേക്കാണ് മീരയുടെ യാത്ര. റോഡരികിൽ നിന്നും എടുത്ത ചിത്രം മീര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണിൽ നിന്നാണ് ഈ ചിത്രം എടുത്തിട്ടുള്ളത്.പച്ചയിൽ കറുത്ത പുള്ളികൾ ഉള്ള ഉടുപ്പും സ്ലിങ് ബാഗുമണിഞ്ഞ് നിൽക്കുന്ന മീരയെ ചിത്രത്തിൽ കാണാം. ഒരുകാലത്ത് മലയാള സിനിമാലോകത്തും മിനിസ്‌ക്രീനിലും സജീവമായിരുന്ന മീര ഇപ്പോൾ ദുബായിൽ റേഡിയോ ജോക്കിയാണ്.
'ഞാൻ ആദ്യമായാണ് സോളോ യാത്ര ചെയ്യുന്നത്. എന്റെ ചിത്രങ്ങൾ എടുക്കാൻ ആരും ഇല്ല എന്നതായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. അപ്പോഴാണ് റോഡരികിൽ ഒരു സ്ത്രീയെ കണ്ടത്, അവരാണ് എനിക്ക് ഈ ചിത്രം എടുത്തു തന്നത്' മീര ചിത്രത്തോടൊപ്പം കുറിച്ചു.
നാസയുടെ ലിൻഡൺ ബി. ജോൺസൺ സ്‌പേസ് സെന്റർ ഹ്യുസ്റ്റണിലാണ് സ്ഥിതിചെയ്യുന്നത്. ചന്ദ്രനിൽനിന്നുള്ള പാറക്കഷണങ്ങളും ഷട്ടിൽ സിമുലേറ്ററും നാസയുടെ സ്‌പേസ് ഫ്‌ളൈറ്റ് പ്രോഗ്രാമിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസന്റേഷനുമെല്ലാം ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നു. കൂടാതെ പതിനേഴ് ബ്ലോക്കുകൾ വ്യാപിച്ചു കിടക്കുന്ന തിയേറ്റർ ഡിസ്ട്രിക്റ്റ്, 337- ഓളം പൊതു ഉദ്യാനങ്ങൾ, ടെക്‌സാസിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ഗലേറിയ, ഓൾഡ് മാർക്കറ്റ് സ്‌ക്വയർ, ഡൗണ്ടൗൺ അക്വേറിയം, സ്പ്ലാഷ്ടൗൺ, സാം ഹ്യൂസ്റ്റൺ റേസ് പാർക്ക് എന്നിവയും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്. അമേരിക്കയിലെ ജനവാസമേറിയ പത്തു നഗരങ്ങളിൽവച്ച് ഏറ്റവുമധികം ഉദ്യാനങ്ങളും പച്ചപ്പുമുള്ളത് ഹ്യൂസ്റ്റണിലാണ്.
അതേസമയം ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് യുഎസിൽ ഇപ്പോഴും യാത്രാവിലക്കുണ്ട്. യാത്രക്ക് തൊട്ടുമുൻപുള്ള 14 ദിവസങ്ങളിൽ എപ്പോഴെങ്കിലും ഇന്ത്യയിലൂടെ സഞ്ചരിച്ചവർക്കും യാത്രാവിലക്ക് ബാധകമാണ്.




