ഫെയ്സ്ബുക്കിൽ നിരന്തരം ശല്യം ചെയ്ത യുവാവിനെ പൊളിച്ചടുക്കി നടി മീരാ വാസുദേവൻ. നടിയുടെ പോസറ്റിന് താഴെ നിരന്തരം വിവാഹ അഭ്യർത്ഥന നടത്തുകയും നിരന്തരമായി ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്ത വിമൽ കുമാർ എന്ന ആളുടെ സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ട് മീര ഫേസ്‌ബുക്കിലൂടെ പ്രസിദ്ധീകരിച്ചാണ് നടി മറുപടി പറഞ്ഞത്.

നിങ്ങൾ ചെയ്യുന്നിതിൽ നിങ്ങൾക്ക് നാണമില്ലെങ്കിൽ ഇത് ജനങ്ങളുമായി പങ്കുവയ്ക്കുന്നതിന് എനിക്കും ഒട്ടും സങ്കോചനമില്ലെന്ന് മീര ഫേസ്‌ബുക്കിൽ കുറിച്ചു. നിങ്ങളുടെ ദിവസം നിങ്ങളുടെ കുടുംബത്തോടൊപ്പവും ഇഷ്ടമുള്ളവരോടൊപ്പവും ചിലവഴിക്ക്. ഞാൻ നിങ്ങൾക്കായി പ്രാർത്ഥിക്കാമെന്നും മീര കുറിച്ചു.