- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ നഗ്ന രംഗം തനിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ലെന്ന് മീരാ വാസുദേവൻ: മോഹൻലാൽ സാറിനൊപ്പം ആ സീൻ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും; ഒറ്റ സീനിന്റെ പേരിൽ നിരവധി നായികമാർ കയ്യൊഴിഞ്ഞ തന്മാത്രയിലെ ആ രംഗത്തെ കുറിച്ച് മീരാ വാസുദേവൻ മനസ് തുറക്കുന്നു
തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹൻലാലുമൊത്ത് പൂർണ്ണ നഗ്നയായിയുള്ള ഒരു രംഗം. ഈ രംഗത്തിൽ അഭിനയിക്കാൻ മടിച്ച് പലരും പിന്മാറി. ഒടുവിൽ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. കൈരളിയിലെ ജെബി ജംഗ്ഷനിൽ എത്തിയ താരം തന്മാത്രയിലെ ആ രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ്. തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നാണ് മീര വാസുദേവൻ പറയുന്നത്. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു. സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സംവിധായകൻ ബ്ലസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. എന്നാൽ ഒരു ഒറ്റ കണ
തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുൻപ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹൻലാലിനൊപ്പമുള്ള ആ സൂപ്പർ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹൻലാലുമൊത്ത് പൂർണ്ണ നഗ്നയായിയുള്ള ഒരു രംഗം. ഈ രംഗത്തിൽ അഭിനയിക്കാൻ മടിച്ച് പലരും പിന്മാറി. ഒടുവിൽ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്.
കൈരളിയിലെ ജെബി ജംഗ്ഷനിൽ എത്തിയ താരം തന്മാത്രയിലെ ആ രംഗത്തിൽ അഭിനയിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ്. തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നാണ് മീര വാസുദേവൻ പറയുന്നത്. മോഹൻലാൽ, ഒരു വലിയ പ്രൊഫൈലിൽ നിൽക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീൻ അഭിനയിക്കാൻ തയ്യാറായി. മോഹൻലാൽ സാറിനൊപ്പം ഈ സീൻ ചെയ്തതിൽ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.
സിനിമയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ തന്നെ സംവിധായകൻ ബ്ലസിയോട് ഈ സീനിനെ പറ്റി ദീർഘനേരം സംസാരിച്ചിരുന്നു. എന്നാൽ ഒരു ഒറ്റ കണ്ടീഷൻ മാത്രമാണ് മീര ബ്ലസിക്ക് മുന്നിൽ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാൻഡ്.
സംവിധായകൻ ബ്ലസി, ക്യാമറാമാൻ സേതു, അസോസിയേറ്റ് ക്യാമാറമാൻ, മോഹൻലാലിന്റെ മേക്കപ്പ്മാൻ, പിന്നെ തന്റെ ഹെയർ സ്‌റ്റൈലിസ്റ്റ് എന്നിവർ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമിൽ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനമ എന്നും മീര പറഞ്ഞു.