- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭഗീരഥൻപിള്ളയായിരുന്നു ശരി ' ! വിവാഹേതര ലൈംഗിക ബന്ധം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സമൂഹ മാധ്യമത്തിൽ താരമായത് പിള്ളേച്ചനും സരസുവും ; ' പുരുഷുവെന്നെ അനുഗ്രഹിക്കണം എന്ന സീൻ കട്ട് ചെയ്തേക്കൂ 'എന്നുൾപ്പടെയുള്ള കമന്റുകൾ നിറഞ്ഞ് പോസ്റ്റുകൾ
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ മീശമാധവൻ സിനിമയിലെ ഭഗീരഥൻ പിള്ളയാണ് സമൂഹ മാധ്യമത്തിൽ തരംഗമായിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ പിള്ളേച്ചനും സരസുവും നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പൊട്ടിച്ചിരി ഉണർത്തുന്ന ഡയോലോഗുകളക്കം സമൂഹ മാധ്യമത്തിൽ പ്രത്യേക്ഷപ്പെട്ടത്. ജഗതി അവതരിപ്പിച്ച ഭഗീരഥൻപിള്ള എന്ന കഥാപാത്രത്തിന് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മലയാളികൾ ഏറ്റെടുത്ത മാസ് ഡയലോഗായ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്നത് ഇനി പടിക്കു പുറത്തായെന്നും ഉൾപ്പെടെയുള്ള കമന്റുകൾ സമൂഹ മാധ്യമത്തിൽ നിറയുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവനിൽ കുബുദ്ധിക്കാരനായ വില്ലനായി തകർത്താടിയ ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനും, പട്ടാളക്കാരനായ പുരുഷുവിന്റെ ഭാര്യ സരസുവും തമ്മിലുള്ള അവിഹിത ബന്ധമാണ് വീണ്ടും ചർച്ചയാകപ്പെടുന്നത്. കോടതി വിധിയേയും പിള്ളേച്ചനേയും കൂട്ടിക്കെട്ടിയാണ് സമൂഹ മാധ്യമത്തിൽ തമാശകൾ നിറയുന്നത്. ഇനി സരസുവിനും പിള്ളേച്ചനും ആരെയും ഭയക്കേണ്ടതില്ലെന്നാണ് തമാ
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീം കോടതിയുടെ വിധി വന്നതിന് പിന്നാലെ മീശമാധവൻ സിനിമയിലെ ഭഗീരഥൻ പിള്ളയാണ് സമൂഹ മാധ്യമത്തിൽ തരംഗമായിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളായ പിള്ളേച്ചനും സരസുവും നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പൊട്ടിച്ചിരി ഉണർത്തുന്ന ഡയോലോഗുകളക്കം സമൂഹ മാധ്യമത്തിൽ പ്രത്യേക്ഷപ്പെട്ടത്. ജഗതി അവതരിപ്പിച്ച ഭഗീരഥൻപിള്ള എന്ന കഥാപാത്രത്തിന് ഏറെ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.
മലയാളികൾ ഏറ്റെടുത്ത മാസ് ഡയലോഗായ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്നത് ഇനി പടിക്കു പുറത്തായെന്നും ഉൾപ്പെടെയുള്ള കമന്റുകൾ സമൂഹ മാധ്യമത്തിൽ നിറയുകയാണ്. ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവനിൽ കുബുദ്ധിക്കാരനായ വില്ലനായി തകർത്താടിയ ഭഗീരഥൻ പിള്ള എന്ന പിള്ളേച്ചനും, പട്ടാളക്കാരനായ പുരുഷുവിന്റെ ഭാര്യ സരസുവും തമ്മിലുള്ള അവിഹിത ബന്ധമാണ് വീണ്ടും ചർച്ചയാകപ്പെടുന്നത്.
കോടതി വിധിയേയും പിള്ളേച്ചനേയും കൂട്ടിക്കെട്ടിയാണ് സമൂഹ മാധ്യമത്തിൽ തമാശകൾ നിറയുന്നത്. ഇനി സരസുവിനും പിള്ളേച്ചനും ആരെയും ഭയക്കേണ്ടതില്ലെന്നാണ് തമാശകളിൽ ഉയരുന്ന വാദം. നിറകണ്ണുകളോടെ പിള്ളേച്ചൻ കോടതിക്ക് നന്ദിയും പറയുന്നുണ്ട്.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന ചരിത്ര വിധി പുറപ്പെടുവിപ്പിച്ചത്.