- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിലെ 'ഉമ്മൻ ചാണ്ടി'ക്ക് പിന്നാലെ സൗദിയിലും ഇതാ ഒരു 'ഉമ്മൻ ചാണ്ടി'! കേരള മുഖ്യമന്ത്രിയുടെ മുഖസാദൃശ്യമുള്ള മറ്റൊരാളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുഖസാദൃശ്യമുള്ള ഒരാളെ കാനഡയിൽ വച്ച് കണ്ടെത്തിയ ചിത്രം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിക്ക് സൗദി അറേബ്യയിലും ഒരു അപരൻ. ഫേസ്‌ബുക്കിലൂടെയാണ് സൗദിയിലെ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഈ ചിത്രങ്ങൾ അതിവേഗമാണ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലൂടെയും പ്രചരി
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുഖസാദൃശ്യമുള്ള ഒരാളെ കാനഡയിൽ വച്ച് കണ്ടെത്തിയ ചിത്രം അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിക്ക് സൗദി അറേബ്യയിലും ഒരു അപരൻ. ഫേസ്‌ബുക്കിലൂടെയാണ് സൗദിയിലെ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നത്. ഈ ചിത്രങ്ങൾ അതിവേഗമാണ് ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലൂടെയും പ്രചരിക്കുന്നത്.
ചില ഫേസ്‌ബുക്ക് പേജുകളിലാണ് സൗദിയിലെ ഈ ഉമ്മൻ ചാണ്ടി പ്രത്യക്ഷപ്പെട്ടത്. അറബി വേഷത്തിലാണ് ഈ ഉമ്മൻ ചാണ്ടിയുടെ നിൽപ്. എന്നാൽ ആരാണ് ഈ ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല. ഉമ്മൻ ചാണ്ടിയുടെ അതേ മൂക്കും മുടിയുമാണ് സൗദിയിലെ ഇയാൾക്കുള്ളത്. ഇയാളുടെ പേര് എന്താണെന്ന കാര്യം വ്യക്തമാല്ല.'
നേരത്തെ മലയാള മനോരമയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന വിനോദ് ജോണാണ് കാനഡയിലൂടെ കാർയാത്ര ചെയ്യുമ്പോൾ ഉമ്മൻ ചാണ്ടിയുടെ അപരനെ റോഡിൽ കണ്ടത്. കാറിലിരുന്ന് ചിത്രം എടുത്ത ജോൺ അത് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത് മലയാള മാദ്ധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. കാനഡയിൽ കണ്ട ഉമ്മൻ ചാണ്ടി പാന്റും കോട്ടും ധരിച്ച് അൽപ്പം മോഡേണാണെങ്കിൽ സൗദിയിലെ ഉമ്മൻ ചാണ്ടി ധരിച്ചിരുന്നത് അറബി വേഷമായിരുന്നു.