- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെഗാ ഫെയർ 2018 : ഇന്ത്യൻ സ്‌കൂൾ പൊതുജനങ്ങൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹറിൻ ഈ വർഷത്തെ മെഗാ ഫെയറിനോട് അനുബന്ധിച്ച് കായിക പ്രേമികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ ഡിസംബർ ഒന്നിന് നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ നൽകാം: https://goo.gl/Pff77X . പകലും രാത്രിയുമായി നടക്കുന്ന കായിക മത്സരങ്ങളിലെ ജേതാക്കൾക്ക് ആകർഷകമായ പ്രൈസ് മണിയും ഫിയും ഉണ്ടായിരിക്കും.കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (സ്പോർട്സ്) എം എൻ രാജേഷുമായി ബന്ധപ്പെടണം. ഫോൺ : 37776719. ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 2018 ഡിസംബർ 20, 21 തീയതികളിൽ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുന്നതിന്റെ ഭാഗമായ ഈ മത്സരങ്ങൾ ഉജ്വല വിജയമാക്കിത്തീർക്കാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.എസ്. ഇനയദുള്ള ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹറിൻ ഈ വർഷത്തെ മെഗാ ഫെയറിനോട് അനുബന്ധിച്ച് കായിക പ്രേമികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫുട്‌ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയിലാണ് മത്സരങ്ങൾ നടക്കുക.
ഇന്ത്യൻ സ്‌കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ ഡിസംബർ ഒന്നിന് നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ നൽകാം: https://goo.gl/Pff77X .
പകലും രാത്രിയുമായി നടക്കുന്ന കായിക മത്സരങ്ങളിലെ ജേതാക്കൾക്ക് ആകർഷകമായ പ്രൈസ് മണിയും ഫിയും ഉണ്ടായിരിക്കും.കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (സ്പോർട്സ്) എം എൻ രാജേഷുമായി ബന്ധപ്പെടണം. ഫോൺ : 37776719.
ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 2018 ഡിസംബർ 20, 21 തീയതികളിൽ സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുന്നതിന്റെ ഭാഗമായ ഈ മത്സരങ്ങൾ ഉജ്വല വിജയമാക്കിത്തീർക്കാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു.എസ്. ഇനയദുള്ള ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു വരുന്നത്.
വിനോദ പരിപാടികളുടെ ഭാഗമായി തെന്നിന്ത്യൻ പിന്നണിഗായകരായ വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ് പിന്നണിഗായിക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 21 നും നടക്കും.