ന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനോട് അനുബന്ധിച്ചു നടത്തുന്ന കലാമത്സരങ്ങൾ ഡിസംബർ 17, 18 തീയതികളിൽ ഇസ ടൗണിലുള്ള ജഷൻ മാൾ ഓഡിറ്റോറിയത്തിൽ നടക്കും. ഇരുപതോളം ടീമുകൾ സിനിമാറ്റിക് ഡാൻസ്, ഫോക് ഡാൻസ് എന്നീ ഇനങ്ങളിലായി മാറ്റുരക്കുന്ന ഈ കലാമത്സരങ്ങൾ തിങ്കളാഴ്ച (ഡിസംബർ 17 നു) സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , ഫെയർ ജനറൽ കൺവീനർ എസ് ഇനയദുള്ള , എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഫെയർ സംഘാടക സമിതി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും.

ഇനിയും രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർ കൺവീനർമാരായ സതീഷ് നാരായണൻ - 33368466, രഞ്ജു നായർ - 33989636, നീന ഗിരീഷ് - 35372012, ഷമിതാ സുരേന്ദ്രൻ - 36324335 എന്നിവരെ ബന്ധപ്പെടുക. നൃത്ത മത്സരങ്ങളുടെ വിജയത്തിന് എല്ലാ കലാ സ്‌നേഹികളുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

മെഗാ ഫെയറിനോടു അനുബന്ധിച്ച കായിക മത്സരങ്ങളുടെ ഭാഗമായ ക്രിക്കറ്റ് മത്സരങ്ങൾ സ്‌കൂൾ ഗ്രൗണ്ടിൽ നടന്നു വരുന്നു. ഇന്ത്യൻ സ്‌കൂൾ മെഗാഫെയർ 2018, ഡിസംബർ 20, 21 തീയതികളിലാണ് സ്‌കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുക. എസ്. ഇനയദുള്ള ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു വരുന്നത്.

പ്രശസ്ത സൗത്തിന്ത്യൻ പിന്നണിഗായകരായ വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന തെന്നിന്ത്യൻ സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ്ഡ് പിന്നണിഗായക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 21 നും നടക്കും.