- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ; ആവേശകരമായ പ്രതികരണവുമായി പ്രവാസികൾ;സംഗീതപരിപാടികളും മത്സരങ്ങളുമൊക്കെയായി ആഘോഷമാക്കാനൊരുങ്ങി മലയാളികളും
ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ബഹറിനിലെ പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായപ്രതികരണം. ടിക്കറ്റു വിൽപ്പനയിലും സ്റ്റാൾ ബുക്കിംഗി നും മികച്ച പ്രതികരണം ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു വരുന്നു. ഡിസംബർ 20, 21 തീയതികളിൽ ഇസ ടൗണിലെ സ്‌കൂൾ കാമ്പസിലാണ് മെഗാ ഫെയറും ഫുഡ് ഫെസ്റ്റിവലും നടക്കുക . പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ്, ഗായത്രി, സഞ്ജിത് സലാം എന്നിവരുടെ സംഗീത പരിപാടികളാണ് മേളയുടെ ആദ്യദിനമായ വ്യഴാഴ്ച അരങ്ങേറുക. ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി സമാപന ദിവസമായ വെള്ളിയാഴ്ച നടക്കും . മെഗാ ഫെയറിനുള്ള പ്രവേശന ടിക്കറ്റിനു രണ്ടു ദിനാർ ആയിരിക്കും. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക . ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്‌കൂളുകളിലൊന്നായ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ഈ മെഗാ ഫെയർ വിജയിപ്പിക്കാൻ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,സാമൂഹ്യ പ്രവർത്തകർ എന്നിവർ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുമായി
ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിനു ബഹറിനിലെ പ്രവാസി സമൂഹത്തിന്റെ സമസ്ത മേഖലകളിൽ നിന്നും ആവേശകരമായപ്രതികരണം. ടിക്കറ്റു വിൽപ്പനയിലും സ്റ്റാൾ ബുക്കിംഗി നും മികച്ച പ്രതികരണം ഇന്ത്യൻ സ്‌കൂളിന് ലഭിച്ചു വരുന്നു. ഡിസംബർ 20, 21 തീയതികളിൽ ഇസ ടൗണിലെ സ്‌കൂൾ കാമ്പസിലാണ് മെഗാ ഫെയറും ഫുഡ് ഫെസ്റ്റിവലും നടക്കുക . പ്രശസ്ത പിന്നണി ഗായകൻ വിധു പ്രതാപ്, ഗായത്രി, സഞ്ജിത് സലാം എന്നിവരുടെ സംഗീത പരിപാടികളാണ് മേളയുടെ ആദ്യദിനമായ വ്യഴാഴ്ച അരങ്ങേറുക.
ബോളിവുഡ് ഗായിക പ്രിയങ്ക നേഗിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി സമാപന ദിവസമായ വെള്ളിയാഴ്ച നടക്കും . മെഗാ ഫെയറിനുള്ള പ്രവേശന ടിക്കറ്റിനു രണ്ടു ദിനാർ ആയിരിക്കും. രണ്ടു ദിവസങ്ങളിലും വൈകുന്നേരം 6 മണി മുതൽ 11 മണി വരെയാണ് ആഘോഷ പരിപാടികൾ നടക്കുക . ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്‌കൂളുകളിലൊന്നായ ഇന്ത്യൻ സ്‌കൂളിൽ സംഘടിപ്പിക്കുന്ന ഈ മെഗാ ഫെയർ വിജയിപ്പിക്കാൻ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,സാമൂഹ്യ പ്രവർത്തകർ എന്നിവർ ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു. എസ് ഇനയദുള്ള ജനറൽ കൺവീനറായ 300 അംഗ സംഘാടക സമിതി ഈ ഫെയർ ഒരു വൻ വിജയമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഇന്ത്യൻ സ്‌കൂൾ വിശാലമായ പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്‌കൂളിന് സമീപമുള്ള നാഷണൽ സ്റ്റേഡിയത്തിലും സേക്രഡ് ഹാർട് സ്‌കൂൾ ഗ്രൗണ്ടിലും പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു. ഇന്ത്യൻ സ്‌കൂൾ ക്യാംപസിൽ നിന്ന് നാഷണൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സർവീസ് ലഭ്യമാകും. ഇന്ത്യൻ സ്‌കൂൾ ഫുട്‌ബോൾ ഗ്രൗണ്ടിൽ വിനോദപരിപാടികളും ബന്ധപ്പെട്ട സ്റ്റാളുകളും ഉണ്ടായിരിക്കും. ഫുഡ് സ്റ്റാളുകളും മറ്റ് വാണിജ്യ സ്റ്റാളുകളും ബാസ്‌കറ്റ് ബോൾ ഗ്രൗണ്ടിൽ ക്രമീകരിക്കും
രണ്ടു ദിവസങ്ങളിലും പ്രോപ്പർട്ടി എക്‌സ്‌പോ , കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ എന്നിവ ഉണ്ടാകും. ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും നടത്തുന്ന വിവിധ സാംസ്‌കാരിക പരിപാടികൾ മേളയിൽ സംഘടിപ്പിക്കും . മെഗാ ഫെയർ ഫുഡ് സ്റ്റാളുകൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പാചകരുചി വൈവിധ്യങ്ങൾ അനുഭവിക്കാൻ അവസരം നൽകും.
ഈ വർഷത്തെ മെഗാഫെയറിനോട് അനുബന്ധിച്ച് കായിക വിനോദ മത്സരങ്ങൾ, ഡാൻസ് മത്സരങ്ങൾ, ഫോട്ടോഗ്രാഫി മത്സരങ്ങൾ എന്നിവസംഘടിപ്പിച്ചിട്ടുണ്ട് . സിനിമാറ്റിക് നൃത്തത്തിലും നാടോടി നൃത്തത്തിലും മത്സരങ്ങൾ ഡിസംബർ 17, 18 തീയതികളിൽ നടക്കും. കൂടാതെ ഫോട്ടോഗ്രാഫി മത്സരവും ഒരുക്കിയിരിക്കുന്നു. ബഹറിനിലെ സ്വദേശികൾക്കും വിദേശികൾക്കും ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാം എല്ലാ എൻട്രികളും ഡിസംബർ 19 നു വൈകീട്ട് 8 മണിക്ക് മുമ്പ് ലഭിക്കണം. വിജയികളെ ഡിസംബർ 21 ന് വൈകീട്ട് മെഗാ ഫെയർ സമാപന വേളയിൽ പ്രഖ്യാപിക്കും.
ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ സുരക്ഷിതത്വവും സുഗമവുമായ നടത്തിപ്പിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സ്‌കൂൾ നടത്തിയതായി ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. മേളയും പരിസരങ്ങളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. പ്രവാസി കുടുംബങ്ങൾക്ക് വിനോദപരിപാടികളിൽ പങ്കെടുക്കാനും ആസ്വദിക്കാനും ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ അവസരം നൽകുന്നു. ഇന്ത്യൻ സ്‌കൂൾ രണ്ടു കാമ്പസുകളിൽ നിന്നുമുള്ള നിന്നുമുള്ള അദ്ധ്യാപകർ ഫുഡ് സ്റ്റാളുകളും ഗെയിം സ്റ്റാളുകളും ഒരുക്കും . കൂടാതെ, ഇന്ത്യൻ സ്‌കൂൾ സ്റ്റുഡന്റ് കൗൺസിൽ ഒരു സ്റ്റാൾ ഒരുക്കും .മേള സന്ദർശിക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു മെഗാ സമ്മാന ജേതാവിനെ തീരുമാനിക്കും. ഒരു മിത്സുബിഷി കാറാണ് മെഗാ റാഫിൾ ഡ്രോയിലെ ബമ്പർ സമ്മാനം .
മെഗാ ഫെയറിൽ നിന്നുള്ള വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്കും അദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം ഏകദേശം 800 വിദ്യാർത്ഥികൾക്കു ഇപ്രകാരം സാമ്പത്തിക സഹായം ചെയ്തതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു.