- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വർഷാവസാന മെഗാ ഓഫറുമായി എയർ പെഗസ്സസ് റിങ്ങ്‌സ്; ഓഫറുകൾ ശനിയാഴ്ച രാത്രി വരെ
ബാംഗ്ലൂർ: സഞ്ചാരികൾക്ക് വമ്പിച്ച വർഷാവസാന മെഗാ ഓഫർ വാഗ്ദാനം ചെയ്ത് പ്രമുഖ വിമാന യാത്ര സർവീസ് ആയ എയർ പെഗസ്സസ് റിങ്ങ്‌സ്. ഇന്നലെ രാത്രി 11 നു ആരംഭിച്ച ഓഫറുകൾ ശനിയാഴ്ച രാത്രി 11 വരെ നീണ്ടു നിൽക്കും. സിംഗിൾ ഫെയർ, കപ്പിൾ ഫെയർ, ഫാമിലി ഫെയർ തുടങ്ങിയ രീതിയിലാണ് യാത്ര ഓഫറുകൾ ഉള്ളത്. 2015 രൂപയാണ് സിംഗിൾ ഫെയറിന്റെ നിരക്ക്. കപ്പിൾ ഫെയർ റൗണ്ട് ട്രിപ്പ്
ബാംഗ്ലൂർ: സഞ്ചാരികൾക്ക് വമ്പിച്ച വർഷാവസാന മെഗാ ഓഫർ വാഗ്ദാനം ചെയ്ത് പ്രമുഖ വിമാന യാത്ര സർവീസ് ആയ എയർ പെഗസ്സസ് റിങ്ങ്‌സ്. ഇന്നലെ രാത്രി 11 നു ആരംഭിച്ച ഓഫറുകൾ ശനിയാഴ്ച രാത്രി 11 വരെ നീണ്ടു നിൽക്കും.
സിംഗിൾ ഫെയർ, കപ്പിൾ ഫെയർ, ഫാമിലി ഫെയർ തുടങ്ങിയ രീതിയിലാണ് യാത്ര ഓഫറുകൾ ഉള്ളത്. 2015 രൂപയാണ് സിംഗിൾ ഫെയറിന്റെ നിരക്ക്. കപ്പിൾ ഫെയർ റൗണ്ട് ട്രിപ്പ് ആണെങ്കിൽ ഇതിൽ 500 രൂപയുടെ കുറവുണ്ടാകും. ഫാമിലി ഫെയറിൽ 1000 രൂപയാണ് കുറവുണ്ടാകുക.
നിലവിൽ തിരുവനന്തപുരം, ബാംഗ്ലൂർ, ചെന്നൈ, ഹൂബ്ലി, മധുരൈ, മംഗലാപുരം, കടപ്പാ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് എയർ പെഗസ്സസ് റിങ്ങ്‌സ് സർവീസ് നടത്തുന്നത്. താമസിയാതെ തൂത്തുക്കുടി, ബെൽഗാം, രാജമുണ്ട്രി, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്കും എയർ പെഗസ്സസ് റിങ്ങ്‌സ് സർവീസ് വ്യാപിപ്പിക്കും.
ഡെക്കർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ഡെക്കർ ഏവിയേഷൻ ആണ് എയർ പെഗസ്സസ് റിങ്ങ്‌സ് പ്രൊമോട്ട് ചെയ്യുന്നത്. ഇന്ത്യക്കകത്തും പുറത്തെക്കുമായി 11 വിമാനത്താവളങ്ങളിലാണ് എയർ പെഗസ്സസ് റിങ്ങ്‌സ് സർവീസ് ഉള്ളത്.