- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരങ്ങൾ എത്തി; മേളക്ക് തിരി തെളിയുവാൻ മണിക്കൂറുകൾ മാത്രം ബാക്കി
മനാമ:ചോയിസ് അട്വർ്ട്ടിസിഗിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന 'മെഗാ ഷോ 2015 'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ ഇന്ത്യൻ സ്‌കൂളിൽ വച്ച് വെള്ളിയാഴ്‌ച്ച നടക്കുന്ന സംഗീത താരനിശയിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ കലാകാരന്മാരും ,കലാ കാരികളും പങ്കെടുക്കും. വിജയ് യേശുദാസിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക

മനാമ:ചോയിസ് അട്വർ്ട്ടിസിഗിന്റെ ബാനറിൽ സംഘടിപ്പിക്കുന്ന 'മെഗാ ഷോ 2015 'ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബഹ്‌റിനിലെ ഇന്ത്യൻ സ്‌കൂളിൽ വച്ച് വെള്ളിയാഴ്‌ച്ച നടക്കുന്ന സംഗീത താരനിശയിൽ മലയാള സിനിമാ ലോകത്തെ പ്രമുഖ കലാകാരന്മാരും ,കലാ കാരികളും പങ്കെടുക്കും.
വിജയ് യേശുദാസിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയാണ് ഈ പരിപാടിയുടെ പ്രത്യേകത. നാട്ടിൽ നിന്നും അദ്ദെഹത്തോടൊപ്പം എത്തുന്ന കലാകാരന്മാരാകും സ്റ്റെജിൽ അണിനിരക്കുക.പ്രശസ്ത പിന്നണി ഗായിക ശ്വേത മേനോനും അദ്ദേഹത്തൊടൊപ്പം പങ്കെടുക്കും .ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുവാൻ പ്രശസ്ത സിനിമാ മിമിക്രി കലാകാരൻ നാദിർഷയുടെ നേതൃത്വത്തിൽ അനീഷ്,ബിജു അടിമാലി,റെജി പാല ,സിനിമ സീരിയൽ താരങ്ങളായ അനു, അൻസിബ തുടങ്ങിയവരും ഉണ്ടാകും.ദേശീയ അവാർഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടും മഴവിൽ മനോരമ ഡ4 ഡാൻസ് ഫെയിം പേളി ആൻഡ് ജെ പി ടീം ആയിരിക്കും ഷോ യുടെ അവതാരകർ.
ബഹ്രൈനിലെ പ്രമുഖ ബിസ്സിനെസ്സ് സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ചാരിറ്റി ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ചെലവ് കഴിഞ്ഞ് ലഭിക്കുന്ന തുക ചാരിറ്റി പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് ചോയ്‌സ് അട്വർട്ടിസിങ് മാനേജിങ് ഡയറക്ട്ടർ ജോർജ് മാത്യു പറഞ്ഞു.തന്നോടൊപ്പം വന്നിരിക്കുന്നത് പരിചയസമ്പന്നരും ,മികച്ച കലാകാരന്മാരുമാണ് അതുകൊണ്ട് തന്നെ ഈ മെഗാ ഷോ ഒരു വേറിട്ട അനുഭവമായിരിക്കും ബഹ്രൈനിലെ പ്രവാസി സമൂഹത്തിന് സമാനിക്കുക എന്ന് നാദിർഷ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം താരങ്ങൾ ക്കൊപ്പം മനാമ കാലിക്കട്ട് ലൈവ് റസ്റ്റ്‌റന്റ്‌റിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജോർജ് മാത്യു,മുരളീധരൻ പള്ളിയത്ത് ,ചെമ്പൻ ജലാൽ ,പവിത്രൻ നീലേശ്വരം ,വിൽസൻ കൊത്തൂർ ,പരുപാടിയുടെ സ്‌പോൺസെർസ് ,കാലിക്കട്ട് റസ്റ്റ്‌റന്റ്‌റ് ഡയറക്ട്‌ടെഴ്‌സ് തുടങ്ങിയവർ പങ്കെടുത്തു.



